റൂമിൽചെന്നുകയറുമ്പോൾ കാണുന്നത്, പോകാനുള്ള സാധനങ്ങളൊക്കെ സെറ്റുചെയ്യുന്ന തിരക്കിൽനിൽക്കുന്ന മീനാക്ഷിയെയാണ്…
അവൾടെയാ മെറൂൺ ട്രോളിബാഗിലേയ്ക്ക് തുണികളെല്ലാം വാരിനിറച്ചിട്ട് ഇനിയെന്തെടുക്കണമെന്ന ആശയക്കുഴപ്പത്തിലാണ് കക്ഷി…
എന്നിട്ട് പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ ചാടിപ്പിടഞ്ഞുപോയി അലമാരയിൽനിന്നും മേക്കപ്പ്സെറ്റുമെടുത്ത് തന്റെ ചെറിയ ഹാൻഡ്ബാഗിലേയ്ക്കു കയറ്റി…
എനിയ്ക്കതൊക്കെ കണ്ടിട്ട് വിറഞ്ഞു കേറുവായിരുന്നു…
മേക്കപ്പ്സെറ്റും ബാഗിലേയ്ക്കുവെച്ച് തിരിഞ്ഞ മീനാക്ഷികാണുന്നത് അവളെത്തുറിച്ചുനോക്കി നിൽക്കുന്നയെന്നെയാണ്…
“”…നീയെന്താ റെഡിയാവുന്നില്ലേ..?? എന്റെ പാക്കിങ്ങൊക്കെ കഴിഞ്ഞൂട്ടോ..!!”””_ പറഞ്ഞുകൊണ്ടെന്നെ നോക്കീതും,
“”…വല്ലവീട്ടിലേം ബെഡ്ഡേഫങ്ഷന് കേട്ടപാതി കേൾക്കാത്തപാതി ചാടിപ്പുറപ്പെടാൻ ഉളുപ്പുണ്ടോടീ മൈരേ..??”””_ ന്നായിരുന്നു അതിനുള്ളയെന്റെ മറുപടി…
“”…അതുപിന്നെ നിന്റച്ഛനത്രേം നിർബന്ധിയ്ക്കുമ്പോൾ ഞാനെങ്ങനാ പറ്റത്തില്ലാന്നു പറക..?? അതോണ്ടു സമ്മതിച്ചു..!!”””
“”…ഞഞ്ഞായി.! അല്ലാണ്ട് വെറുതെകിട്ടുന്നതു വെട്ടിവിഴുങ്ങാനുള്ള എഴുന്നള്ളത്തല്ല..??”””
“”…ഓ.! അങ്ങനേങ്കിലങ്ങനെ… അതിനു നെനക്കിപ്പെന്താ..?? നീ കൊറേ മൊടക്കുവർത്താനോക്കെ പറയാന്നോക്കീലോ… എന്നിട്ടെന്തായി..?? ഞാനെല്ലാം കേട്ടായ്രുന്നു..!!”””_ അവള് ചുണ്ടിന്റെ കോണിലൊരു ചിരിയിട്ടു…
“”…അത്.. അതു ഞാനൊരുവിധോക്കെ പറഞ്ഞുസമ്മതിപ്പിച്ചതാ… നീകൂടി താല്പര്യമില്ലെന്നു പറഞ്ഞേല് പോകേണ്ടിവരൂലായ്രുന്ന്..!!”””