ഏതുകോപ്പനാടാ പറഞ്ഞത്, എനിയ്ക്കു ബുദ്ധിയില്ലാ ഞാൻവെറും ക്ണാപ്പനാണെന്ന്… കണ്ടോയെന്റെ ബുദ്ധിയെന്നമട്ടിൽ ഞാനങ്ങോട്ടു വെച്ചുകീറി;
“”…കഴിഞ്ഞാഴ്ച കോളേജിൽച്ചെന്നപ്പോഴേ പ്രിൻസിപ്പാൾ പറഞ്ഞു, ലീവാക്കരുതെന്ന്… അതോണ്ടെന്തായാലും അവളേങ്കൊണ്ടു നാടുചുറ്റി ആ കൊച്ചിന്റെ ഭാവിതൊലയ്ക്കാൻ ഞാനുദ്ദേശിയ്ക്കുന്നില്ല..!!”””_ ഡയലോഗടിച്ചതിനു പിന്നാലെ ചെറിയമ്മയെനോക്കി ചുണ്ടുകടിച്ചു കളിയാക്കാനും ഞാൻമറന്നില്ല…
അന്നവരടിച്ച ഡയലോഗ് റിട്ടേൺചെന്നതാണെന്നു മനസ്സിലായതും കക്ഷിയുടെ മുഖംകടുത്തു…
“”…അതിനു മീനുവേച്ചിയ്ക്ക് രണ്ടുമൂന്നു ദിവസത്തേയ്ക്കു ഓഫാന്നൊക്കെ ചേച്ചി പറയണകേട്ടല്ലോ..!!”””_ അത്രയുംനേരം കീത്തൂനോടു കുശുകുശുത്തുനിന്ന ശ്രീക്കുട്ടി കീറാമുട്ടിയാവുമെന്ന് ഞാൻ സ്വപ്നത്തിൽ പ്രതീക്ഷിച്ചിരുന്നില്ല…
…മൈര്.! ഈ തള്ളയ്ക്കും മോൾക്കും സ്വന്തംവീട്ടിൽക്കിടന്നൂടേ..?? ഇങ്ങോട്ടേയ്ക്കുവന്നെന്തോത്തിനാ എന്റെകോത്തിലാപ്പു കേറ്റണേ..?? ഇങ്ങനെപോകുവാണേൽ വൈകാതെയെല്ലാത്തിനേം കഴുത്തിനുപിടിച്ചു പുറത്തുകളയും ഞാൻ…
“”…നീയെന്താടാ സിത്തൂ മറുപടിയൊന്നും പറയാത്തേ..??”””_ നേരത്തേ കളിയാക്കിയതിനു തിരിച്ചടിച്ചുകൊണ്ടുള്ള ചെറിയമ്മേടെചോദ്യം…
അതിന്,
“”…ക്ലാസ്സ്… ക്ലാസ്സില്ലെന്നവളു പറഞ്ഞോ..??”””_ ഒരുവിധത്തിൽ ഞാനൊപ്പിച്ചു…
മറുപടിയായി അവരൊരു വല്ലാത്തചിരിയോടെ അതേയെന്നർത്ഥത്തിൽ തലകുലുക്കുവേംചെയ്തു…
അതോടെ ഞാനവസാനത്തെയടവു പ്രയോഗിയ്ക്കാൻതന്നെ തീരുമാനിച്ചു;