എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Posted by

“”…അതുനിന്റെ തീറ്റകണ്ടിട്ടു പറഞ്ഞതാ… അതുമനസ്സിലാക്കാനുള്ള മൂളപോലുമില്ലാത്ത നീയുമൊരു ഡോക്ടറ്… ത്ഫൂ..!!”””_ അവളെയും പുച്ഛിച്ചുകൊണ്ട് ബെഡ്ഡിലേയ്ക്കു മലർന്നുകിടന്നപ്പോൾ എന്നെയൊന്നു നോക്കി ദഹിപ്പിച്ചശേഷം മീനാക്ഷി ബാത്ത്റൂമിലേയ്ക്കു കയറി…

നീരാട്ടുകഴിഞ്ഞ് ഓറഞ്ചിൽ പച്ച ഷെയ്ഡ്സുള്ള ചുരിദാർടോപ്പും ബ്ലാക്ക് ലെഗ്ഗിൻസുമിട്ട് തലയുംതുവർത്തിയവൾ പുറത്തേയ്ക്കുവന്നു…

കൂട്ടത്തിൽ,

“”…അതേ… വല്യബാത്ത്റൂമാട്ടോ… നല്ല സൗകര്യോക്കെണ്ട്..!!”””_ എന്നൊരു ഡയലോഗും…

അതിന്,

“”…എന്നാൽ തിരിച്ചുപോകുമ്പോൾ തലേചുവന്നോണ്ടു പോര്..!!”””_ എന്നൊരു താല്പര്യമില്ലാത്തമട്ടിൽ പറഞ്ഞതോടെ കക്ഷിയടങ്ങി…

പിന്നെ മുടിയിലെ വെള്ളംകളയുന്നവരെ ഒന്നുംമിണ്ടീല…

ഒടുക്കം മുടിയൊതുക്കി കെട്ടുന്നതിനിടയിൽ എന്തോ ആലോചിച്ചിട്ടന്നപോലെ പുള്ളിക്കാരിയെന്നെ നോക്കി;

“”…അവരുടെ കല്യാണോം ലവ്മേരേജാന്നാ തോന്നുന്നേ… കേട്ടില്ലേ എടാ പോടാന്നൊക്കെയാ വിളിയ്ക്കുന്നേ..!!”””

“”…ഓ.! അതൊന്നും പറയാമ്പറ്റില്ല… ആരൊക്കെയോ അറേഞ്ച്ചെയ്തു കെട്ടിയിട്ട് നീയെന്നെയെന്താ വിളിയ്ക്കുന്നേ..?? അതൊക്കെ പുറത്തുപറയാൻ കൊള്ളാവോ..??”””_ ഞാനും വിട്ടില്ല…

“”…ഇതങ്ങനെയല്ല… ആ ചേച്ചിയുടെപേര് ആരതിയെന്നല്ലേ പറഞ്ഞേ… ആരതി ഹിന്ദുപ്പേരല്ലേ..?? ഇവരൊക്കെയാണേൽ ക്രിസ്ത്യൻസല്ലേ… അതാ ഞാമ്പറഞ്ഞേ, ലവ് മേരേജാവോന്ന്..!!”””

“”…ആ.! അതെന്തേലും മൈരാവട്ടേ… അതൊക്കെയവരുടെ കാര്യം… നീയിനി അതിന്റെടേൽപ്പോയി അവരെത്തമ്മിൽ തല്ലിയ്ക്കണ്ട..!!”””_ അവൾപറഞ്ഞതിനു മറുപടികൊടുത്തതും,

Leave a Reply

Your email address will not be published. Required fields are marked *