എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Posted by

“”…പിന്നേതുനേരോം ഇതിനുള്ളിൽ പറ്റിക്കൂടിയിരുന്നു കളയരുത്… താഴെയൊത്തിരി പണിയുള്ളതാണ്..!!”””_ ഇറങ്ങാൻനേരം ആക്കിയൊരു ചിരിയോടെ പുള്ളിക്കാരി കൂട്ടിച്ചേർക്കാനും മറന്നില്ല…

അതിനൊരു ചളിച്ചചിരി മറുപടിയായി കൊടുത്തപ്പോൾത്തന്നെ അവരു മുറിയിൽനിന്നും ഇറങ്ങിനടന്നു…

കാത്തിരുന്നപോലെ ഞാനപ്പോൾത്തന്നെയാ ഡോറുവലിച്ചടച്ചുകൊണ്ടു മീനാക്ഷിയ്ക്കു നേരേതിരിഞ്ഞു;

“”…എന്താടീ..?? എന്താടീ പുന്നാരമോളേ നിന്റുദ്ദേശം..?? മനുഷ്യനെ നാണങ്കെടുത്താനായ്ട്ട് ഒരുമ്പെട്ടിറങ്ങിയേക്കുവാ ല്ലേ..??”””

“”…അതിനു ഞാനെന്തോചെയ്തു..??”””_ ഒന്നുമറിയാത്തതുപോലുള്ള മീനാക്ഷിയുടെ മറുചോദ്യം…

“”…നീയൊന്നും ചെയ്തില്ലല്ലേ..?? എന്നേം എന്റച്ഛനേം നാറ്റിയ്ക്കാനായി മനഃപൂർവ്വമല്ലേടീ നീയവരുടെ മുന്നിലിരുന്ന് അമ്മാതിരി തീറ്റതിന്നത്..??”””_ എന്റെയാ ചോദ്യംകേട്ടതും ഇവനിതെന്തൊക്കെയാ പറയുന്നേന്നുള്ള ഭാവത്തിൽ അവളെന്നെയൊരു നോട്ടംനോക്കി…

“”…നോക്കിപ്പേടിപ്പിയ്ക്കാതെ സത്യമ്പറേടീ ഉണ്ടക്കണ്ണീ..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തപ്പോൾ,

“”…അവരു തന്നതല്ലേ ഞാങ്കഴിച്ചുള്ളൂ… ചോദിച്ചുമേടിച്ചു കഴിച്ചിട്ടൊന്നുവില്ലല്ലോ..!!”””_ അവൾടെ മറുപടി…

“”…അവരങ്ങനെ പലതുംകൊണ്ടുത്തരും അതവരുടെ മര്യാദയാ… അതൊക്കെക്കണ്ടിട്ട് നീ നിന്റെ മര്യാദകളയരുതെന്നാ പറേണേ… തിന്നുതിന്ന് എന്റെകുടുംബം നീ കുളംതോണ്ടി… ഇനിയിവരെക്കൂടി കുത്തുപാളയെടുപ്പിയ്ക്കരുത്..!!”””

“”…എന്നോടവരു പറഞ്ഞല്ലോ എന്തോരംവേണേലും കഴിച്ചോളാൻ… പിന്നെ നെനക്കെന്താ പ്രോബ്ലം..??”””_ കൊണ്ടുവന്ന ബാഗിൽനിന്നും ഒരുജോഡിഡ്രസ്സും ഒരു ബാത്ത്ടവലുമെടുത്ത് ബാത്ത്റൂമിലേയ്ക്കു നടക്കവേ മീനാക്ഷി പിറുപിറുത്തു…

Leave a Reply

Your email address will not be published. Required fields are marked *