…ഈശ്വരാ.! ഇവനിനി വീണ്ടുമാ ഫ്ലാഷ്ബാക്ക് ആവർത്തിയ്ക്കോ..?? മീനാക്ഷിയ്ക്കു മുള്ളാമ്മുട്ടീട്ടാണ് ഹോട്ടലീക്കേറിയേന്നു പറഞ്ഞാൽ ഇവരുടെമുന്നിലും നാറീതുതന്നെ.!
ആ ആശങ്കയിൽ മീനാക്ഷിയെ നോക്കുമ്പോൾ കക്ഷിയും നാറിപ്പോകുമോന്നുള്ള പേടിയിലിരിയ്ക്കുവാണ്…
എന്നാലെന്തോ ഭാഗ്യത്തിനവൻ പെണ്ണുമ്പിള്ളയോടു മനസ്സുതുറന്നതുപോലെ അവരോടു തുറന്നില്ല…
“”…ഇവടത്തെ അച്ഛനുമമ്മയുമാണോ..??”””_ വായ്ക്കൊരു റെസ്റ്റുകിട്ടീപ്പോൾ മീനാക്ഷിചോദിച്ചു…
ഇനി മുള്ളിയകേസ് ചികഞ്ഞെടുക്കാതിരിയ്ക്കാൻ വിഷയം മാറ്റിയതാണോന്നറിയില്ല…
“”…അതേ… ഇവിടത്തെ തന്നെയാ..!!”””_ പുള്ളിയൊരു ചിരിയോടെ പറഞ്ഞശേഷം ഓരോരോ കുശലങ്ങൾ ചോദിയ്ക്കാൻതുടങ്ങി…
ആക്കൂട്ടത്തിൽ അച്ഛന്റെയും അമ്മയുടേം കീത്തുവിന്റേം അവളുടെ കല്യാണക്കാര്യങ്ങളുമൊക്കെ സ്ഥാനംപിടിച്ചു…
ആ സംസാരംപോലും എനിയ്ക്കു ചടപ്പായിരുന്നേലും സഹിയ്ക്കയല്ലാതെ മറ്റൊരു വഴിയുമില്ലാതെപോയി…
ഒടുവിൽ രക്ഷയ്ക്കെത്തീത് ആ ചേച്ചിയായിരുന്നു…
“”…എന്റച്ഛാ… ആ പിള്ളേരൊന്നു തുണിമാറിക്കോട്ടേ… ഇന്നലേ അവിടന്നിറങ്ങീതല്ലേ… ബാക്കി വിശേഷങ്ങളൊക്കെ പിന്നെ ചോദിയ്ക്കാം..!!”””_ അടുക്കളയിൽനിന്നും പുള്ളിക്കാരി വിളിച്ചുപറഞ്ഞതും,
“”…അതുതന്നെ… ആ പിള്ളേർക്കു കൊറച്ചു സ്വൈര്യംകൊട് മനുഷ്യാ..!!”””_ എന്നുള്ള കാർന്നോത്തിയുടെ സപ്പോർട്ടും പിന്നാലെയെത്തി…
“”…ഓ.! അക്കാര്യം ഞാനങ്ങുവിട്ടുപോയി… ശെരിയെന്നാ നിങ്ങളുപോയി വിശ്രമിയ്ക്ക്..!!”””_ ഒരു ചമ്മിയചിരിയോടെ പറഞ്ഞശേഷം പുള്ളി വീണ്ടുമാ ചേച്ചിയെവിളിച്ചു;