എന്നാൽ, ഇതൊക്കെ ചോദിയ്ക്കാനെന്തിരിയ്ക്കുന്നു..?? മുനിസിപ്പാലിറ്റിയിലെ വേസ്റ്റെടുക്കുന്ന ലോറിപോലെ ഇവിടെയെന്തുംപോകും എന്നായിരുന്നെന്റെ മനസ്സിൽ…
അന്നേരം പിന്നാമ്പുറത്താരുടെയോ സംസാരംകേൾക്കാൻ തുടങ്ങി…
കൂട്ടത്തിലൊരു കാർന്നോത്തി ചക്ക അടുക്കളപ്പുറത്തേയ്ക്കു കൊണ്ടുവെയ്ക്കുന്നതും കണ്ടു…
“”…അവരു വന്നിട്ടെവിടേടീ..??”””_ ചോദിച്ചുകൊണ്ടൊരു കാരണവർ അങ്ങോട്ടേയ്ക്കു വന്നപ്പോൾ,
“”…ദേ… ഇരുന്നു ചായകുടിയ്ക്കുന്നു..!!”””_ എന്നുംപറഞ്ഞാ ചേച്ചി ഞങ്ങളെ ചൂണ്ടിക്കാണിച്ചു…
ഒരു ലുങ്കിയും തോളിലൊരു തോർത്തുമിട്ടുനിന്ന അത്യാവശ്യം നല്ല ആരോഗ്യധൃഡഗാദ്രനായ മൂപ്പീന്നിനെക്കണ്ട ഞാനൊന്നു പുഞ്ചിരിയ്ക്കാൻ ശ്രെമിച്ചു…
അതിനു പുള്ളിയുമെന്നെനോക്കി ചിരിച്ചശേഷം ആ ചേച്ചിയ്ക്കുനേരേ തിരിഞ്ഞു;
“”…വന്നിട്ടു ചായയാണോടീ മോളേ കൊടുത്തേ… നിനക്കാ കപ്പപുഴുങ്ങീതെടുക്കരുതോ..??”””_ എന്നൊരു ചോദ്യം…
അപ്പോഴേയ്ക്കും പുള്ളീടെഭാര്യയാണെന്നു തോന്നുന്നു ആ കാർന്നോത്തി, അവരുമങ്ങോട്ടുവന്നു…
ഞങ്ങളെനോക്കി വെളുക്കെചിരിച്ചോണ്ട്,
“”…യാത്രയൊക്കെ എങ്ങനുണ്ടായ്രുന്നു..??”””_ എന്നു ചോദിച്ചു…
അതിന്, കുഴപ്പമില്ലായിരുന്നു എന്നെവിടേം തൊടാത്തമട്ടിൽ മറുപടികൊടുക്കുമ്പോൾ,
“”…അവരതിനു ഹോട്ടലീന്നു കഴിച്ചിട്ടാ വന്നേന്നുപറഞ്ഞു… അതോണ്ടാ ചായ കൊടുത്തേ..!!”””_ ചേച്ചിയുടെമറുപടി…
“”…ഹോട്ടലീന്നു കഴിച്ചോ..?? അതെന്തിനാ..??”””_ കാർന്നോരുടെ അടുത്തചോദ്യം… അതിനാ ചേച്ചി;
“”…എനിയ്ക്കറിയാമ്പാടില്ല… അതൊക്കെ ദേ അങ്ങോട്ടുചോദിയ്ക്ക്..!!”””_ എന്നുംപറഞ്ഞു ജോയ്ക്കുനേരേ കണ്ണുകൂർപ്പിച്ചു…