എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Posted by

മീനാക്ഷിയെ തുറിച്ചുനോക്കി ഞാൻ മനസ്സിൽപ്പറയുമ്പോൾ ചമ്മിനാറിയിരുന്ന അവളുമെന്നെ നോക്കി, അതിനു ഞാനിപ്പെന്താ ചെയ്തേന്ന ഭാവത്തിൽ…

“”…ഓഹ്.! അതൊന്നും സാരമില്ല… ഒരു ചായയൊക്കെ കുടിയ്ക്കാം..!!”””_ കേട്ടുനിന്ന പുള്ളിക്കാരി ചെറുചിരിയോടെപറഞ്ഞ് അകത്തേയ്ക്കു പോകാൻതുടങ്ങീതും പുള്ളിചോദിച്ചു;

“”…അപ്പനും അമ്മയുവൊക്കെ എവിടാടീ..??”””_ ന്ന്…

അതിനു തിരിഞ്ഞുനോക്കാതെ,

“”…അപ്പുറത്തേയ്ക്കു പോയി… ഇത്രേന്നേരം ഇവരേം നോക്കിയിരിപ്പായ്രുന്നു… നിങ്ങളു വരുമ്പഴേയ്ക്കുമാ വരിക്കപ്ലാവിലെ ചക്കയിടാമെന്നു പറഞ്ഞിട്ടിപ്പോങ്ങടിറങ്ങീതേയുള്ളൂ..!!”””_ പറയുമ്പോൾ ഒന്നുമൂളിയശേഷമവൻ;

“”…കൊച്ചൊറങ്ങിയോടീ..??”””_ എന്നയടുത്ത ചോദ്യമിട്ടു…

അതുകേട്ടതും അകത്തേയ്ക്കുപോയ പെണ്ണുമ്പിള്ള പാഞ്ഞുപറത്തി തിരിച്ചുവന്നു…

എന്നിട്ട്;

“”…ദേ… എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്… പാതിരാത്രിമുഴുവൻ മനുഷ്യനെയുറക്കാതെ കണ്ണുംമിഴിച്ചു കിടന്നിട്ട് നേരംവെളുത്തപ്പോൾ സുഖവൊറക്കത്തിലാ… കാണുമ്പോളെനിയ്ക്കു വിറഞ്ഞുവരുവാ… ഈശ്വരാ… ഇതു കഴിഞ്ഞജന്മത്തില് വല്ല കള്ളനുമായിരുന്നോ ആവോ..??”””_ എന്നൊരു ഡയലോഗ്…

“”…അതു പകലുറങ്ങുന്നോണ്ട് രാത്രിയുറക്കം കുറയുന്നതാ… പരമാവധി കുഞ്ഞുങ്ങളെ പകലുറക്കാതെ നോക്കണം..!!”””_ അത്രയുംനേരം വായുംമൂടിയിരുന്ന മീനാക്ഷിയാണതു പറഞ്ഞത്…

ആഹാ..! ഡോക്ടറുണർന്നല്ലോ എന്നൊരു പുച്ഛഭാവത്തോടെ ഞാനവളെ നോക്കിയശേഷം, എന്നിട്ടു ഞാനെപ്പൊ കിടന്നാലും ഉറങ്ങുന്നുണ്ടല്ലോന്നു സ്വയംപറയുകയും ചെയ്തു…

Leave a Reply

Your email address will not be published. Required fields are marked *