അതോടിവളു നേരത്തേം വന്നിട്ടുണ്ടോന്നഭാവത്തിൽ ഞാനവളെ ചുഴിഞ്ഞൊരുനോട്ടം…
“”…അയ്യോ.! ഞാനതുമറന്നു… കഴിയ്ക്കാനൊന്നും തന്നില്ലാല്ലോ… നിങ്ങളു കൈകഴുകി വരുമ്പോഴേയ്ക്കും ഞാനെടുത്തുവെയ്ക്കാം..!!”””_ അതുപറഞ്ഞശേഷം പുള്ളിക്കാരിയവന്റെ നേരേതിരിഞ്ഞ്;
“”…ജോക്കുട്ടാ… ഇവർക്കുള്ള മുറിയൊന്നു കാണിച്ചുകൊടുത്തേ… ഞാനപ്പോഴേയ്ക്കും കഴിയ്ക്കാനെടുക്കാം..!!”””_ പറഞ്ഞതും ഞാനിടയ്ക്കുകേറി;
“”…അയ്യോ..! ഫുഡൊന്നുമിപ്പൊ വേണ്ട… വരുന്നവഴി ഞങ്ങളുകഴിച്ചായ്രുന്നു..!!”””
“”…കഴിച്ചോ..??”””_ എന്തോ വിശ്വാസംവരാത്ത മട്ടിലെന്നെ നോക്കിയശേഷം വീണ്ടുമവന്റെ നേരേതിരിഞ്ഞു;
“”…അതെന്തുപണിയാടാ കാണിച്ചേ..?? ഇവരെ ഹോട്ടലീന്നു കഴിപ്പിയ്ക്കാനായ്രുന്നേൽ പിന്നെന്തിനാ ഞാനിത്ര പാടുകഴിച്ചതൊക്കെ ഉണ്ടാക്കിവെച്ചേ..??”””_ ചോദിയ്ക്കുമ്പോൾ കക്ഷിയ്ക്കെന്തോ വിഷമമായതുപോലെ…
“”…അതുപിന്നെയാ കൊച്ചിനു മുള്ളാമ്മുട്ടുന്നെന്നു പറഞ്ഞപ്പോൾ റെസ്റ്റോറന്റിൽകേറീതാ… മുള്ളിക്കഴിഞ്ഞപ്പോൾ അതിനു വിശക്കുന്നെന്നുപറഞ്ഞു… അങ്ങനെകഴിച്ചതാ..!!”””_ അവൻ കാര്യകാരണസഹിതം വ്യക്തമാക്കീപ്പോൾ എനിയ്ക്കങ്ങോട്ടു പൊളിഞ്ഞുവന്നു…
…നാറി… അടുത്തിടത്തും നാറി… ഈ മറ്റവൾടെ പെടുപ്പും തീറ്റേംകാരണം മൈര് നാട്ടിൽനിൽക്കാനൊക്കാത്ത അവസ്ഥയാണല്ലോ ദൈവമേ.!
…നാശമ്പിടിയ്ക്കാനായ്ട്ട് അവടന്നേയൊരു സ്നഗ്ഗിയുമിടീപ്പിച്ചു കൊണ്ടുവന്നാൽ മതിയാർന്നു… എങ്കിലിപ്പയിങ്ങനെ നാറേണ്ടി വരത്തില്ലായിരുന്നു… കോപ്പ്.!