എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Posted by

എന്നാലപ്പോഴേയ്ക്കും പുള്ളിക്കാരി ഞങ്ങളെനോക്കി;

“”…എന്തേ… വന്നിട്ടു പുറത്തുതന്നെ നിൽക്കാനാണോ പരിപാടി..?? കേറിവാ..!!”””_ എന്നുംപറഞ്ഞു വീട്ടിലേയ്ക്കു ക്ഷണിച്ചു…

അവരുരണ്ടും അകത്തേയ്ക്കു കയറിയതിന്റെ പിന്നാലെയായി സിറ്റ്ഔട്ടിൽനിന്നും അത്യാവശ്യം വലിയ ലിവിങ്റൂമിലേയ്ക്കു കയറുമ്പോൾ ഞാൻ മീനാക്ഷിയെയൊന്നു പാളിനോക്കി…

മുഖമൊക്കെ കടന്നലുകുത്തിയപോലെ വലിഞ്ഞുമുറുകിയിരിയ്ക്കുന്നു…

ഹൊ..! അതൊരു സമാധാനമെന്നും മനസ്സിൽക്കരുതി ഞാനാ ലിവിങ്റൂം മൊത്തത്തിലൊന്നോടിച്ചു നോക്കി…

ഭിത്തിയിൽ ജീസസ്സ് ക്രിസ്റ്റിന്റെ വലിയൊരു ഫോട്ടോ, അതിനടുത്തായി കന്യാമറിയത്തിന്റേയും തൊട്ടരികിലായി ലാസ്റ്റ്സപ്പറിന്റെയൊരു പെയ്ന്റിങ്ങുമുണ്ടായിരുന്നു…

എന്നാലതിന്റെ കൂട്ടത്തിലിരുന്ന കുഞ്ഞികൃഷ്ണന്റെ ഫോട്ടോകണ്ടപ്പോൾ ചെറിയൊരു സ്പെല്ലിങ്‌ മിസ്റ്റേക്ക്…

…ഓ.! ചിലപ്പോളാരേലും വെറുതെകൊടുത്തതാവും.!

ശേഷം ഭിത്തിയിലായുള്ള ഷോകേസിലും നല്ലവൃത്തിയായി
ഒതുക്കിയിട്ടിരിയ്ക്കുന്ന സോഫയിലേയ്ക്കുമായി എന്റെ കണ്ണുകൾ പാറിനടന്നു…

“”…പിന്നെ യാത്രയൊക്കെ എങ്ങനുണ്ടായിരുന്നു..??”””_ നിരത്തിയിട്ടിരുന്ന സോഫയിലേയ്ക്കിരിയ്ക്കാനായി ചൂണ്ടിക്കൊണ്ടു പുള്ളിക്കാരിചോദിച്ചു…

“”…കുഴപ്പമില്ല..!!”””_ എന്നതിനു മറുപടികൊടുത്തതും,

“”…ആദ്യായ്ട്ടാണോ ഇങ്ങോട്ടൊക്കെ..??”””_ എന്നുവീണ്ടും ചോദ്യമെത്തി…

ഉടനെ മീനാക്ഷി ചാടിക്കേറി;

“”…അല്ല… മൂന്നാർക്കൊക്കെ വന്നിട്ടുണ്ട്..!!”””_ എന്നങ്ങുകാച്ചി…

Leave a Reply

Your email address will not be published. Required fields are marked *