അല്ലാണ്ടാരെങ്കിലും രണ്ടു കപ്പയൊക്കെ ഹോട്ടലീന്നു മേടിച്ചു കുത്തിക്കയറ്റുമോ..?? അതുമീ വെളുപ്പിനേ…
പിന്നീടങ്ങോട്ടുള്ള യാത്രയാണെങ്കിൽ അതിലുംദുരന്തം…
ചളിപറഞ്ഞിട്ട് തന്നെത്താനെ ചിരിക്കുന്നൊരുത്തനും മേടിച്ചുകൊടുത്ത കപ്പയ്ക്കുള്ള നന്ദിയെന്നോണം അതിനെ മാക്സിമം പ്രോത്സാഹിപ്പിയ്ക്കുന്നൊരു പൂറിയും…
വെറുപ്പിക്കലിന്റെ അങ്ങേയറ്റം…
ലോകത്തേറ്റവുംവലിയ ബോറനെന്റെ തന്തപ്പടിയാണെന്ന ചിന്തയതോടെ പോയിക്കിട്ടി…
ഇവന്റെ മുന്നിലങ്ങേരൊക്കെ വെറുംപൈതൽ…
കുറേയങ്ങു ചെന്നപ്പോഴാണ് വണ്ടിയൊരു ഏലക്കാട്ടിലേയ്ക്കു കേറുന്നത്…
ഇരുവശവും മരങ്ങളും ഏലച്ചെടികളും തിങ്ങിനിറഞ്ഞുനിൽക്കുന്നതിന്റെ നടുവിലൊരു റോഡ്…
ഹെഡ്ലൈറ്റിന്റെ വെളിച്ചത്താലല്ലാതെ പകലുപോലും റോഡുവ്യക്തമായി കാണാൻകഴിയില്ലെന്നു തോന്നിപ്പോകത്തക്ക രീതിയിലുള്ള
ഇരുട്ടായിരുന്നവിടമൊക്കെ…
…കോപ്പ്.! ഇവനിതേതു കൊടുങ്കാട്ടിലാ വണ്ടികൊണ്ടുകേറ്റീത്..?? ഇനി വീടെന്നുപറഞ്ഞതു വല്ല ഏറുമാടവുമാവോ..?? ഏതമ്മയെ കെട്ടിയ്ക്കാൻ തോന്നിയനേരത്താണാവോ ഇങ്ങോട്ടേയ്ക്കിറങ്ങി പുറപ്പെടാൻ തോന്നീത്..??
പുറത്തു തിങ്ങിപ്പടർന്നുനിൽക്കുന്ന ഏലക്കാട്ടിലേയ്ക്കു മിഴിച്ചുനോക്കുമ്പോൾ പെട്ടെന്നൊരു പ്രത്യേകവശ്യതയോടുകൂടിയ മണം മൂക്കിലേയ്ക്കടിച്ചു കേറി…
തിരിഞ്ഞുനോക്കുമ്പോൾ മീനാക്ഷി ഗ്ലാസ്സുതാഴ്ത്തിവെച്ചു പുറത്തേയ്ക്കുനോക്കി ലയിച്ചങ്ങനെയിരിയ്ക്കുവാണ്…
…ഈശ്വരാ… വല്ല കടുവയോ പുലിയോവന്ന് ഈ സാമാനത്തിനെ ചപ്പിക്കൊണ്ട് പോയെങ്കിൽ…