എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Posted by

അതിട്ടു നെറുകംതലയിലേയ്ക്കു കയറുകേംചെയ്തു…

“”…കുഴപ്പോന്നുവില്ലല്ലോ..??”””_ ചുമച്ചുപോയ എന്നെനോക്കി പുള്ളിയാണതു ചോദിച്ചത്…

“”…ഹേയ്… സീനില്ല..!!”””_ ഒരുവിധം ഞാൻ പറഞ്ഞൊപ്പിച്ചു…

“”…ശെരി… എന്നാൽ ഞാമ്പോയി കഴിയ്ക്കാനെന്തൊക്കെ ഉണ്ടെന്നു നോക്കീട്ടുവരാം..!!”””_ പറഞ്ഞതും പുള്ളിയെഴുന്നേറ്റു കൗണ്ടറിന്റെഭാഗത്തേയ്ക്കു നടന്നു…

ഉടനെ ഞാൻ മീനാക്ഷീടെനേരേ തിരിഞ്ഞു;

“”…നെനക്കിതെന്തോത്തിന്റെ കുത്തിക്കഴപ്പാടീ മൈരേ..?? മനുഷ്യനെ നാണങ്കെടുത്താനായ്ട്ട്… രാത്രീല് നെനക്കൊപ്പമല്ലേ ഞാനും ഫുഡുകഴിച്ചേ… എന്നിട്ടെനിയ്ക്കു വെശപ്പായില്ലല്ലോ… ഫുഡിനുശേഷമവൻ മേടിച്ചുതന്ന സ്നാക്സും നീയല്ലേ വെട്ടിവിഴുങ്ങീത്..??എന്നിട്ടും വെശപ്പോ..??”””

“”…ഡെയ്ലി കഴിയ്ക്കുന്ന നേരത്തെനിയ്ക്കു ഫുഡുകിട്ടീലേൽ വെശക്കും..!!”””_ മുഖത്തേയ്ക്കുനോക്കാതെ ഫോണിൽകുത്തിക്കൊണ്ടായിരുന്നു മറുപടി…

“”…അങ്ങനാണേൽ നെനക്കേതുനേരോം വെശപ്പായ്രിയ്ക്കോലോ..??”””_ ആക്കിയുള്ള എന്റെയാചോദ്യത്തിന് മുഖമുയർത്തിയൊന്നു നോക്കീതല്ലാതെ മറുപടിയൊന്നുംപറഞ്ഞില്ല…

അതോടെ ഞാൻതുടർന്നു;

“”… അതല്ലേലും നാട്ടുകാരെക്കൊണ്ടു പറയിപ്പിയ്ക്കാമ്മേണ്ടി ഇറങ്ങിയേക്കുവല്ലേ..?? ഡോക്ടറാണുപോലും ഡോക്ടർ… പറഞ്ഞിട്ടെന്താ പല്ലുപോലും തേയ്‌ക്കാണ്ടു കേറ്റാനിരിയ്ക്കുന്നു… ശ്ശെ..! അവനൊക്കെന്തോ
കരുതീട്ടുണ്ടാവും..??”””

“”…ഞാൻ ബ്രെഷൊക്കെചെയ്തു..!!”””_ എന്റെചോദ്യത്തിനു ശബ്ദംതാഴ്ത്തിയവൾ മറുപടിപറഞ്ഞതും എനിയ്ക്കുപൊളിഞ്ഞു കേറി,

Leave a Reply

Your email address will not be published. Required fields are marked *