“”…ഇല്ല ചെറീമ്മേ… അങ്ങനൊന്നുവില്ല… ഇല്ല… ഞങ്ങളിപ്പോളൊരു റെസ്റ്റോറന്റിലിരിയ്ക്കുവാ… ഞാനങ്ങുചെന്നേച്ചു വിളിയ്ക്കാം… ശെരി..!!”””_ കോളുകട്ടുചെയ്ത് ഒരു ചിരിയോടെ അവളുമെന്റരികിലേയ്ക്കിരുന്നു…
“”…നിങ്ങളിങ്ങനെ വീട്ടീന്നു മാറിനിൽക്കുന്നതിത് ആദ്യവായ്ട്ടാണോ..??”””_ ഞങ്ങളെ മാറിമാറിനോക്കിയൊരു പുഞ്ചിരിയോടവൻ തിരക്കി…
“”…അതെന്താ അങ്ങനെചോയ്ച്ചേ..??”””_ മീനാക്ഷിയായിരുന്നു മറുചോദ്യം ചോദിച്ചത്…
നോമിനുപിന്നെ അൾട്ടിമേറ്റ് പുച്ഛമായിരുന്നല്ലോ…
“”…അല്ല… വീട്ടീന്നിങ്ങനെ കോളുവരുന്നകണ്ടു ചോദിച്ചെന്നേയുള്ളൂ..!!”””_ കാരണംവ്യക്തമാക്കുമ്പോൾ അവന്റെമുഖത്ത് അപ്പോഴുമാ പുഞ്ചിരിയുണ്ടായിരുന്നു…
“”…ഓഹ്.! അങ്ങനൊന്നുവില്ല… പിന്നെ മാരേജുകഴിഞ്ഞശേഷം ഞങ്ങളാദ്യായ്ട്ടാ ഇങ്ങനൊരു ട്രാവെലിങ്… അപ്പോളതിന്റെ ചെറിയൊരുപേടിയുണ്ട് വീട്ടുകാർക്ക്..!!”””_ ചെറുചിരിയോടെ മറുപടിപറഞ്ഞയവൾ മുഖംചെരിച്ചെന്നെ തുറിച്ചൊരുനോട്ടം…
“”…നല്ലതാ..!!”””_ അവനുമൊന്നു ചിരിച്ചു…
പാവത്തിനറിയില്ലല്ലോ, വിളിച്ചുതിരക്കുന്നത് ഏതേലുമൊന്ന് ജീവനോടുണ്ടോന്നറിയാനുള്ള അന്വേഷണാർത്ഥമാണെന്ന്…
“”…അല്ല… കൊച്ചിനു കാപ്പിവേണ്ടേ..??ദേണ്ടിരിക്കുന്നു…”””_ കൈയിലിരുന്ന കോഫിയൂതി കുടിച്ചുകൊണ്ടവൻ അപ്പുറത്തിരിക്കുന്ന കോഫി ചൂണ്ടിക്കാണിച്ചുകൊണ്ടു ചോദിച്ചു…
“”…അതുപിന്നെ… ആക്ച്വലി എനിയ്ക്കു നല്ല വെശപ്പുണ്ട്..!!”””_ മടിച്ചുമടിച്ചവൾ പറഞ്ഞതും കോഫിയും തൊണ്ടയിൽവെച്ചു ഞാൻ വിക്കിപ്പോയി…