മുള്ളാനുള്ള വെപ്രാളത്തിനായതിനാൽ മീനാക്ഷിയുമതൊന്നും ഗൗനിച്ചില്ലെന്നു തോന്നുന്നു…
അതിനിടയിൽ പുള്ളിയൊരത്യാവശ്യം വലിയ റെസ്റ്റോറന്റിനുമുന്നിൽ വണ്ടിയൊതുക്കി;
“”…ഒരുകാര്യഞ്ചെയ്യാം… ഇവുടന്നു ഫ്രഷായശേഷം വീട്ടിലേയ്ക്കുപോവാം… എന്തേ..??”””_ ആ ചോദ്യത്തിനു മീനാക്ഷിയ്ക്കു പലയാവർത്തി സമ്മതമായിരുന്നു…
അവൾടെ സമ്മതംകിട്ടീതും പുള്ളി റെസ്റ്റോറന്റിലേയ്ക്കു വണ്ടികയറ്റി…
അകത്തേയ്ക്കു കയറിയപാടെ മുന്നിലെ കൗണ്ടറിൽനിന്ന പെൺകുട്ടിയോടു മീനാക്ഷി ബാത്ത്റൂംചോദിയ്ക്കകയും അതിനുമറുപടിയായി അവൾചൂണ്ടിയ ഭാഗത്തേയ്ക്കായി ഓടുകയുംചെയ്തു…
“”…നിനക്കു ഫ്രഷാവുകേന്നുംവേണ്ടേ..??”””_ അവിടെക്കണ്ട ടേബിളിനുമുന്നിലെ ചെയർ വലിച്ചിട്ടിരുന്നയെന്നോടവൻ ചോദിച്ചു…
അതിന്,
“”…വേണ്ട..!!”””_ന്ന് ഒറ്റവാക്കിലായിരുന്നെന്റെ മറുപടി…
“”..ചേട്ടാ… ഇവടെ മൂന്നുകാപ്പി..!!”””_ അടുത്തൂടെപ്പോയ വെയ്റ്റർപയ്യനോടു പറഞ്ഞിട്ടു പുള്ളിയും എനിയ്ക്കെതിരെയുള്ള ചെയറിലേയ്ക്കിരുന്നു…
കാപ്പിയല്ലടാ കൊപ്പേ കോഫിയെന്നു പറയാനൊരുങ്ങിയതാണെങ്കിലും കേട്ടപാടെ ആ പയ്യനകത്തെയ്ക്കു പോകുന്നതു കണ്ടതുകൊണ്ട് ശ്രെമമുപേക്ഷിച്ചു…
അഞ്ചുമിനിറ്റിനുള്ളിൽ കോഫിയെത്തി…
ആ കോഫിയെടുക്കുമ്പോൾത്തന്നെ ശ്രീയുടെ കോളുംവന്നു;
“”…എന്തായെടാ..?? അങ്ങെത്തിയോ..??”””_ കോളറ്റൻഡ് ചെയ്തപാടെ ശ്രീയുടെചോദ്യം…
അതിനുമറുപടിയും പറഞ്ഞു കുറച്ചുനേരം സംസാരിച്ചശേഷമാണവൻ കോളുകട്ടാക്കീത്…
അപ്പോഴേയ്ക്കും ചെവിയിലേയ്ക്കു ഫോണുംഫിറ്റാക്കി മീനാക്ഷിയുമങ്ങോട്ടേയ്ക്കു വന്നു…