മീനാക്ഷിയുടെമുഖവും നടത്തത്തിലെ അസ്വാഭാവികതയും കണ്ടിട്ടാവണം അടുത്തേയ്ക്കുചെന്നതും പുള്ളിചോദിച്ചു;
“”…എന്തോപറ്റി..?? മുള്ളാമ്പോണോ..??”””_ ന്ന്…
ഒരുകൂസലുമില്ലാതങ്ങനെ ചോദിച്ചതും മീനാക്ഷിയൊന്നു പ്ലിങ്ങുന്നതുകണ്ടു…
ശേഷമൊരു ചളിച്ചചിരിയോടെ തലകുലുക്കീതും അവൻതുടർന്നു;
“”…ഇവടത്തെ ബാത്ത്റൂമിപ്പോയാപ്പിന്നെ ജീവിതകാലത്ത് മുള്ളാന്തോന്നില്ല… അതോണ്ടു നമുക്കു പോണവഴിയ്ക്കുനോക്കാം… എന്തേ..??”””_ ചെറുചിരിയോടുള്ള ചോദ്യത്തിന് മറ്റുവഴിയില്ലാതെ മീനാക്ഷി തലകുലുക്കീതും,
“”…എന്നാക്കേറിയ്ക്കോ..!!”””_ ന്നും പറഞ്ഞവൻ ഡ്രൈവിങ്‌സീറ്റിലേയ്ക്കു കയറി…
പിന്നാലെ ഞാൻ കോ- ഡ്രൈവിങ്‌സീറ്റിലേയ്ക്കു കയറാനൊരുങ്ങുമ്പോൾ,
“”…ഇതതുവരെ പിടിച്ചുനിയ്ക്കാമ്പറ്റോന്നൊന്നും എനിയ്ക്കു തോന്നുന്നില്ല… ഇന്നു മാനമ്പോയതു തന്നെ..!!”””_ മെല്ലെപിറുപിറുത്തുകൊണ്ടു മീനാക്ഷി പിന്നിലേയ്ക്കും കയറി…
കേട്ടതുമെനിയ്ക്കു ചിരിപൊട്ടി; മിക്കവാറും ഇന്നിവന്റെ വണ്ടീലവളു പെടുത്തതുതന്നെ…
മനസ്സിലതുമോർത്തു ചിരിച്ചുകൊണ്ടിരിയ്ക്കുമ്പോഴും ആ വണ്ടി റിവേഴ്സെടുത്ത് ഒടിച്ചു റോഡിലേയ്ക്കു കയറ്റിയശേഷമുള്ള
അവന്റെ അനായാസമായ ഡ്രൈവിങ്ങെന്നെ കുറച്ചൊന്നുമല്ല അസൂയപ്പെടുത്തിയത്…
ഡ്രൈവുചെയ്യുന്നതിനിടയിലും പുള്ളി ഞങ്ങളോടോരോ കുശലങ്ങളൊക്കെ ചോദിയ്ക്കുന്നുണ്ടായിരുന്നു…
അവന്റെ വർത്താനവും എന്തേലുംപറഞ്ഞശേഷമുള്ള ഒറ്റയ്ക്കുള്ള ചിരിയുമൊക്കെ സമ്പൂർണ്ണവെറുപ്പീരായി തോന്നിയതിനാൽ ഞാനതിനൊന്നും കൂടുതൽ ചെവികൊടുക്കാനായി നിന്നില്ല…