“”…മ്മ്മ്.! എന്തേ.. സംശയവുണ്ടോ..??”””_ പുള്ളിയുടെ തിരിച്ചുള്ള ചോദ്യത്തിനവളൊന്നു പകച്ചപ്പോൾ അവൻതുടർന്നു;
“”…കാണും.! അല്ലേലുമെന്റെ പ്രായംകണ്ടാൽ ചർമ്മംതോന്നില്ല..!!”””_ ഒരാക്കിച്ചിരിയോടവൻ പറഞ്ഞപ്പോൾ മീനാക്ഷിയും ആ ചിരിയിൽ പങ്കുചേർന്നു…
…ഊമ്പി.! ഇത്രേന്നേരം ഈ മൈരുപെണ്ണിനെ മാത്രം സഹിച്ചാൽ മതിയായ്രുന്നു… ഇനീപ്പോളിവന്റെയൊക്കെ ചളിയും കേൾക്കേണ്ടി വരുവല്ലോ… മുടിയാനായ്ട്ടീ കാലിന്റെടേൽവന്നു കേറീമ്പോയ്…
കോപ്പ്.! ഇനി അനുഭവിയ്ക്കുക തന്നെ.!
മൊത്തത്തിൽ പ്രാകിക്കൊണ്ടു നടക്കുമ്പോഴാണ് വീണ്ടും മീനാക്ഷിയെന്നെ തോണ്ടുന്നത്;
“”…അതേ… ഇവടെ ബാത്ത്റൂമെവിടെയാന്നൊന്നു ചോദിയ്ക്കാവോ..??”””_ അതായിരുന്നു ഇപ്രാവശ്യത്തെയാവശ്യം…
അതിന്,
“”…ഒന്നുപോയേടീ… കണ്ടവന്മാരോടൊക്കെ കക്കൂസുംതിരക്കി നടക്കലല്ലേ എന്റെ പണി… നെനക്കുവേണേൽ നീ ചോദിയ്ക്ക്..!!”””_ എന്നും മറുപടികൊടുത്തു കുറച്ചുവേഗത്തിൽ നടക്കാൻതുടങ്ങിയ എന്റൊപ്പം മീനാക്ഷി പാഞ്ഞുവന്നു;
“”…എനിയ്ക്കതിനയാളെ പരിചയമില്ലാത്തോണ്ടല്ലേ… നീയൊന്നു ചോദിയ്‌ക്കോ..?? പ്ളീസ്സ്..!!”””
“”…പറച്ചിലുകേട്ടാത്തോന്നും എന്റെമടീലിരുത്തിയാണവനു ചോറുകൊടുത്തേന്ന്… നെനക്കു പെടുക്കണേൽ നീ ചോദിയ്ക്ക്… അല്ലാണ്ട് ഞാഞ്ചോദിച്ചിട്ട് ഓസിനു നീയൊണ്ടാക്കണ്ട..!!”””_ പറഞ്ഞുകൊണ്ടു നടക്കുമ്പോഴേയ്ക്കും
ബസ്സ്സ്റ്റാൻഡിനുപുറത്തു മാറ്റിയിട്ടിരുന്ന ഒരു ബൊലേറോയിലേയ്ക്കവൻ മീനാക്ഷിയുടെ ട്രോളിബാഗ് വെച്ചിരുന്നു…