എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Posted by

“”…അതു നീപറഞ്ഞാ മതിയോ..??”””_ പുള്ളിയുംവിട്ടില്ല…

എന്നിട്ട് ആ കലിപ്പിൽ നേരേ അമ്മയെനോക്കി;

“”…നാളെയെനിയ്ക്കൊരു ഓപ്പറേഷൻ അറ്റൻഡ്ചെയ്യണം… അതുകഴിഞ്ഞിട്ടു പോകാന്നുവെച്ചാ സമയത്തിനങ്ങെത്തില്ല… അപ്പോളവരാ പറഞ്ഞേ, ഇവനെപ്പറഞ്ഞു വിട്ടാലുംമതീന്ന്… ഇപ്പൊക്കേട്ടില്ലേ അവനെക്കൊണ്ടു പറ്റത്തില്ലാന്ന്…
തിന്നാനല്ലാതെ വേറെന്തോത്തിനാ ഇവനിവടിത്ര തെരക്ക്..!!”””_ അയാളുനിന്നു കത്തി…

“”…അതേ… ഞാന്തിന്നിട്ടുണ്ടേൽ അതെന്റെ വീട്ടീന്നാ… അല്ലാതെ കണ്ടവന്റെയൊക്കെ വീട്ടീപ്പോയിത്തിന്നാൻ എനിയ്ക്കു നേരോണ്ടാവില്ല… ഇനിയങ്ങനെ തിന്നുശീലിച്ചവർക്ക് അതിലൊരു കൊറച്ചിലുങ്കാണൂല..!!”””_ അങ്ങേരുടെ മോനാന്നു ഞാൻ തെളിയിച്ചതും ഉടനെ അമ്മ ഇടയ്ക്കുകേറി;

“”…അച്ഛനോടാണാടോ തർക്കുത്തരമ്പറേണേ..??”””_ ന്നും ചോദിച്ച്…

എന്നാലച്ഛനോടു പറയുന്നില്ല പകരം അമ്മയോടു പറഞ്ഞാലോ..?? അല്ലേവേണ്ട… വീട്ടീന്നു പുറത്താവും.!

അമ്മയിടപെട്ടതോടെ ഞാനൊന്നടങ്ങിയെന്നു കരുതി പുള്ളി വീണ്ടുംനിന്നു തറയ്ക്കാൻതുടങ്ങി…

എന്തൊക്കെയോ കുറേ തെറിയൊക്കെപ്പറഞ്ഞ് കത്തിക്കയറിയപ്പോൾ അതിനു മറുപടിപറയാനൊരുങ്ങിയ എന്നെ ശ്രീ തടയുകയായിരുന്നു…

അവസാനം,

“”…അല്ലേലും തീറ്റകൊടുക്കാന്നല്ലാതെ ഇതിനെക്കൊണ്ടൊന്നും നമുക്കൊരുപയോഗോമില്ല..!!”””_ എന്നുകൂടിയായപ്പോൾ, കോപ്പ്… ഈ കണക്കുപറച്ചിലു കേൾക്കുന്നേലും നല്ലത് എവടേലുംപോയ്‌ ചാവുന്നതാണെന്നുകരുതി ശ്രീയെച്ചൂണ്ടി;

“”…എങ്കിശെരി… ഇവനുങ്കൂടി വരുവാണേൽ ഞാമ്പൊയ്ക്കോളാം..!!”””_ എന്നായിഞാൻ…

Leave a Reply

Your email address will not be published. Required fields are marked *