വിറഞ്ഞുകയറി രണ്ടെണ്ണം പറയുമ്മുമ്പേ…
“”…നെനക്കാളെയറിയോ..??”””_ ബാഗ് വെയ്റ്റിങ് സെക്ഷനിലേയ്ക്ക് വലിച്ചിഴച്ചുകയറ്റിക്കൊണ്ടുള്ള മീനാക്ഷിയുടടുത്ത ചോദ്യം…
അപ്പോഴാണങ്ങനൊരു സംഗതിയെക്കുറിച്ചു ഞാൻ ചിന്തിയ്ക്കുന്നത്…
ഇടയ്ക്കൊക്കെ അച്ഛനുമമ്മയുമൊക്കെ പറഞ്ഞുകേട്ടിട്ടുണ്ടെന്നല്ലാതെ ഞാനാരേം കണ്ടിട്ടുമില്ല, എനിയ്ക്കിട്ടറിയത്തുമില്ല…
ഇനിയാ പുള്ളിയെങ്ങാനും വന്നിട്ടുണ്ടെങ്കിലെങ്ങനെയറിയും..??
ഇതാണം മീനാക്ഷിയോടുപറഞ്ഞാൽ അവളുചിലപ്പോൾ ഇവടിട്ടുതല്ലും…
ഇതിനെന്താ വഴി..??
അവരുടെയാരുടേം ഫോൺനമ്പരും കയ്യിലില്ല…
അങ്ങനെ വലഞ്ഞുനിൽക്കുമ്പോൾ പെട്ടെന്നാണ്;
“”…ഹലോ… സിദ്ധുവല്ലേ..??”””_ എന്നൊരുചോദ്യം ഞാൻകേൾക്കുന്നത്…
തിരിഞ്ഞുനോക്കുമ്പോൾ ചിരിച്ചുകൊണ്ടു നിൽക്കുന്നൊരു പയ്യൻ…
അത്യാവശ്യംപൊക്കമുള്ള മെലിഞ്ഞശരീരത്തിൽ ലവലേശം താടിയില്ലാതെ ഘനംവെയ്ക്കാത്ത മീശരോമങ്ങളോടുകൂടിയ അവനെക്കണ്ടതും ഞാനൊന്നു മുഖംചുളിച്ചു…
ഇവനെയാണോ കൂട്ടിക്കൊണ്ടുപോകാൻ വിടോന്നുപറഞ്ഞത്..??!!
“”…ഗോവിന്ദങ്കിളിന്റെ മോനല്ലേ..?? തിരുവനന്തപുരത്തൂന്ന്..??”””_ പുഞ്ചിരിയോടെയവൻ തിരക്കി…
“”…അതേ… സിദ്ധാർത്ഥ്..!!”””_ ഞാനൊന്നുകൂടി പേരു ബലപ്പിച്ചു…
ഉടനെ എനിയ്ക്കുനേരേ കൈനീട്ടിക്കൊണ്ടവൻ പറഞ്ഞു;
“”…ഞാൻ ജോ..!!”””_ അവൻ ചിരിച്ചുകൊണ്ട് കൈനീട്ടി…
ആ ഹസ്തദാനത്തിന് ശേഷം,
“”…യാത്രയൊക്കെ എങ്ങനുണ്ടായിരുന്നു..??”””_ എന്ന അവന്റെയടുത്ത ചോദ്യത്തിന് അടിപൊളിയെന്നു മീനാക്ഷി മറുപടികൊടുത്തതോടെ,