അപ്പോഴും എതിരെയുള്ളസീറ്റിലിരുന്ന പിള്ളേർ ഞങ്ങളെനോക്കി ചിരിയ്ക്കുന്നുണ്ടായിരുന്നു…
എന്നാലതൊന്നും കാര്യവാക്കാതെ മീനാക്ഷി ചിപ്സിന്റെ പാക്കറ്റ് പൊട്ടിച്ചു…
രാത്രിയായപ്പോൾ ഫുഡ്കഴിയ്ക്കാനും ബാത്ത്റൂംയൂസ് ചെയ്യാനുമൊക്കെയുള്ള സൗകര്യത്തിനായി വണ്ടി കുറച്ചുസമയത്തേയ്ക്കു നിർത്തിയിട്ടു…
അപ്പോഴെല്ലാം മുള്ളാമ്പോലുംപോകാതെ നിഴലുപോലെ മീനാക്ഷിയും കൂടുണ്ടായ്രുന്നു…
ഒരുപക്ഷേ, മുള്ളാമ്പോയാൽ അവളെയവിടെ കളഞ്ഞിട്ടുപോകോന്നുള്ള പേടികൊണ്ടാവണം കക്ഷിയെന്റെ പിന്നലേകൂടീത്…
അവിടുന്ന് വണ്ടിയിൽക്കേറി കുറച്ചുദൂരം പിന്നിട്ടപ്പോഴേയ്ക്കും മീനാക്ഷി ഉറക്കംപിടിച്ചിരുന്നു…
തലസീറ്റിലേയ്ക്കമർത്തി മലർന്നിരുന്നുറങ്ങുന്ന അവളെക്കണ്ടതും വീണ്ടുമെന്നിലെ കുരുട്ടുബുദ്ധിയുണർന്നു…
…രാവിലെയവൾ എഴുന്നേൽക്കുന്നതിനു മുന്നേ കടന്നുകളഞ്ഞാലോ..?? അടിമാലിയിലിറങ്ങാനല്ലേ പറഞ്ഞത്… അപ്പോൾ ഞാനടിമാലിയിലിറങ്ങാം… ഇവളു മൂന്നാർക്കും പൊയ്ക്കോട്ടേ…
വേണേലൊരു നൂറുരൂപ ബാഗിൽവെച്ചേക്കാം… രണ്ടുമൂന്നുദിവസം മൂന്നാറൊക്കെ തെണ്ടിനടന്നിട്ട് തിരിച്ചുപൊയ്ക്കോട്ടേന്ന്… ഏതായാലും കഴിച്ചിട്ടു കയറിയപ്പോൾ വിൻഡോസീറ്റ് മീനാക്ഷിയ്ക്കുകൊടുത്തത് നന്നായി…
…ദൈവസഹായമുണ്ടേൽ ചിലപ്പോളിതോടെ ഈ ശല്യം പൂർണ്ണമായും തീർന്നെന്നും വരാം.!
അതേക്കുറിച്ചാലോചിച്ചപ്പോൾ എനിയ്ക്കു കുളിരുകോരി…
അങ്ങനൊരു നൂറുരൂപയെടുത്ത് ഹാൻഡ്ബാഗിലേയ്ക്കു തിരുകിവെച്ചശേഷം ജനൽക്കമ്പിയിൽ തലചായ്ച്ചിരുന്നുകൊണ്ടു ഞാനും കണ്ണുകളടച്ചു…