“”…ദേ… അവടിരിയ്ക്കുന്ന പിള്ളേരൊക്കെ നോക്കുവാ… മര്യാദയ്ക്കിരീടാ..!!”””_ എന്നൊരു ഡയലോഗും…
ആദ്യമതവൾടെ അടവാണെന്നു കരുതിയെങ്കിലും നോക്കിയപ്പോൾ സംഗതിശെരിയാണ്…
മൂന്നുകോളേജുപിള്ളേരാണ്…
ഞങ്ങളെനോക്കി എന്തൊക്കെയോ പറയുകേം ചിരിയ്ക്കുവേമൊക്കെ ചെയ്യുന്നുണ്ട്…
കോപ്പ്.! മാനംപോയി.!
“”…എന്താ..?? ഇപ്പൊ വിൻഡോസീറ്റുവേണ്ടേ..??”””_ ഞാനൊന്നടങ്ങീന്നു കണ്ടപ്പോൾ അവളെന്നെയാക്കി ചോദിച്ചു…
“”…വേണം… മാറ്…!!”””_ പറഞ്ഞതും,
“”…അയ്യടാ.! അത്രയ്ക്കങ്ങടു സുഖിയ്ക്കുവോന്നുമ്മേണ്ട..!!”””_ അവളൊറ്റ ചിരിയായിരുന്നു…
അതോടെനിയ്ക്കു പൊളിഞ്ഞുകേറി…
“”…മര്യാദയ്ക്കു മാറ്… അല്ലേ ഞാനിപ്പൊ കണ്ടക്ടർടടുക്കെ പറഞ്ഞുകൊടുക്കും..!!”””_ ഞാനവളെ ഭീഷണിപ്പെടുത്തി…
“”…പിന്നേ… ഇതു നിന്റച്ഛൻ മേടിച്ചുകൊടുത്ത സീറ്റല്ലേ..?? ഒന്നുപോടാ..!!”””
“”…ആഹാ.! എന്നാലേ ഇതിനകത്തു കാർഡൊന്നുമെടുക്കൂല… ടിക്കറ്റുകിട്ടണേൽ കാശുതന്നെ കൊടുക്കണം… എനിയ്ക്കു വിൻഡോസീറ്റുതന്നില്ലേൽ നെനക്കു ടിക്കറ്റെടുക്കാനെനിയ്ക്കു ചിലപ്പോൾ തോന്നീന്നുവരില്ല… ബസ്സേന്നിറക്കിവിട്ടാൽ തിരിച്ചുപോകാനുള്ള വഴിയൊക്കെയറിയാമെങ്കിൽ അവടത്തന്നിരുന്നോ..!!”””_ ഞാനതു പറഞ്ഞുകേട്ടതും കക്ഷീടെ മുഖമൊക്കെ ചെറുതായി…
അത്രയുംനേരം മുഖത്തുണ്ടായിരുന്ന ചിരിയുംമാഞ്ഞു…
പിന്നീടു കുറച്ചുനേരം മിണ്ടാതിരുന്നയവൾ സീറ്റിൽനിന്നുമെഴുന്നേറ്റു,
“”…ഇരുന്നോ..!!”””_ വിൻഡോസീറ്റിലേയ്ക്കു ചൂണ്ടിക്കൊണ്ടവൾ പറഞ്ഞതും രണ്ടാമതൊന്നാലോചിയ്ക്കാതെ ഞാനറ്റംപിടിച്ചു…