മീനാക്ഷിയപ്പോഴേയ്ക്കും മുന്നിലൂടെ ബസ്സിൽക്കയറി സീറ്റുംപിടിച്ചിരുന്നു…
ബസ്സുമുന്നിലേയ്ക്കെടുത്തപ്പോൾ സ്റ്റെപ്പിൽനിന്നും അവനെ കൈവീശിക്കാണിച്ച് അകത്തേയ്ക്കു കയറിയപ്പോൾ മീനാക്ഷിയിരിയ്ക്കുന്ന സീറ്റൊഴികെ ബാക്കിയെല്ലാം ഫുള്ള്…
“”…താനെന്തിനാ നിൽക്കുന്നേ..?? അവിടേയ്ക്കിരിയ്ക്കെടോ..!!”””_ മീനാക്ഷിയിരുന്ന സീറ്റിലേയ്ക്കുചൂണ്ടി കണ്ടക്ടർപറഞ്ഞു…
ഇരുന്നില്ലേൽ ചിലപ്പോൾ മൂന്നാറുവരെ നിൽക്കേണ്ടിവന്നാലോന്നു ചിന്തിച്ചപ്പോൾ ഇരിയ്ക്കുന്നതാണു നല്ലതെന്നുതോന്നി…
അങ്ങനെയാണ് മീനാക്ഷിയുടെ സീറ്റിലേയ്ക്കിരിയ്ക്കുന്നത്…
തിരിഞ്ഞോന്നുനോക്കി ഞാനാണെന്നുകണ്ടതും പട്ടിവിലപോലും തരാതവൾ കഴുത്തുവെട്ടിച്ചു പുറത്തേയ്ക്കുനോക്കിയിരുന്നു…
ഓഹ്..! വിൻഡോസീറ്റു കിട്ടിയതിന്റെ അഹങ്കാരവാണോ..??
“”…മാറ്… എനിയ്ക്കുവേണം വിൻഡോസീറ്റ്..!!”””_ കൊച്ചുകുട്ടികൾടെകൂട്ട് ഞാനവളോടാവശ്യപ്പെട്ടു…
“”…ഇവടിപ്പൊ ഞാനിരുന്നുപോയി… നീ വേറെവിടേലും പോയിരിയ്ക്ക്..!!”””_ എന്നായിരുന്നതിനവൾടെ മറുപടി…
ഏറ്റില്ലെന്നു കണ്ടതും;
“”…നിന്നോടു മര്യാദയ്ക്കുമാറാമ്പറഞ്ഞാ നീ കേൾക്കത്തില്ലല്ലേ..?? എഴുന്നേറ്റുമാറടീ..!!”””_ ഞാനൊന്നു വിരട്ടിക്കൊണ്ടവളെ പിടിച്ചെഴുന്നേൽപ്പിയ്ക്കാൻ ശ്രെമിച്ചു…
“”…ദേ… എന്റെ മേത്തുതൊട്ടാൽ ഞാങ്കടിയ്ക്കും..!!”””_ കടിയ്ക്കാനെന്നപോലെ വായുംതുറന്നുവന്ന മീനാക്ഷിപെട്ടെന്ന് ഓപ്പോസിറ്റുള്ള സീറ്റിലേയ്ക്കു നോക്കിശേഷമടങ്ങി…
പിന്നെ ശബ്ദംതാഴ്ത്തി;