എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Posted by

പിന്നെ കെഎസ്സ്ആർടിസി ബസ്സ്സ്റ്റാൻഡിലേയ്ക്കുള്ള യാത്രയിലുടനീളം ഞാനും ശ്രീയും വായൊഴിയാതെ വർത്താനം പറഞ്ഞുകൊണ്ടേയിരുന്നു…

കുറച്ചുനാളുകൾക്കു ശേഷമല്ലേ മിണ്ടുന്നത്…

അതിന്റെ കുറവുതീർക്കണമല്ലോ…

എന്നാലതിനിടയിൽ മീനാക്ഷിയുമാരെയൊക്കെയോ വിളിയ്ക്കുന്നുണ്ടായിരുന്നു…

മൂന്നാറിലേയ്ക്കു ട്രിപ്പുപോകുവാണ്…

മൂന്നാലുദിവസം കഴിഞ്ഞേ വരുള്ളൂന്നൊക്കെ തള്ളിമറിയ്ക്കുവായിരുന്നു കക്ഷി…

“”…ശ്രീക്കുട്ടാ… എനിയ്ക്കൊരുകുപ്പി വെള്ളംവേണം..!!”””_ ബെസ്സ്സ്റ്റാൻഡിലെത്തീതും പുറത്തിറങ്ങി ചുറ്റുംനോക്കിയായിരുന്നു അവൾടാവശ്യം…

“”…വെള്ളംമാത്രം മതിയോ..?? വേറെ കഴിയ്ക്കാൻ സ്നാക്സെന്തേലും വേണോ..??”””_ ശ്രീയുടെ ചോദ്യംകേട്ടതും അവളെന്നെനോക്കി…

വേണംന്നു പറഞ്ഞാൽ തെറിയുറപ്പാണല്ലോ… അതോണ്ടാവും മറുപടിയൊന്നും പറയാതിരുന്നത്…

എന്നാലവൻ വെള്ളംമേടിയ്ക്കുന്ന കൂട്ടത്തിൽ ബനാനചിപ്പ്സും കേക്കും വേറെന്തൊക്കെയോ സ്നാക്സുമൊക്കെ വാങ്ങി…

“”…ഇതുമതിയാവൂലേ..??”””_ മേടിച്ചസ്നാക്സവൾക്കു കൊടുത്തുകൊണ്ടു
ചോദിച്ചപ്പോൾ പാവ തലകുലുക്കുമ്പോലെ തലകുലുക്കുവേം ചെയ്തു…

എന്നാലെനിയ്ക്കപ്പോഴും മനസ്സിലാകാതിരുന്നത് മീനാക്ഷിയോടു കട്ടക്കലിപ്പോടെനടന്ന ശ്രീയ്ക്കെന്താ ഇപ്പോളൊരു മാറ്റംന്നായിരുന്നു…

“”…ദേ.. ഡാ… അതു മൂന്നാർക്കുള്ള വണ്ടിയാ… വാ..!!”””_ മീനാക്ഷിയുടെ കയ്യിലിരുന്ന ട്രോളിബാഗും മേടിച്ചുകൊണ്ട് ശ്രീയാ ബസ്സിനുനേരേ ഓടിയപ്പോൾ ഞങ്ങളുമവനെ പിൻചെന്നു…

“”…ഡാ… കൈയില് കാശൊക്കെണ്ടല്ലോ… നൈറ്റെവിടേലും നിർത്തുമ്പോൾ ഫുഡ്മേടിച്ചു കഴിച്ചോണം… പിന്നവളേം നോക്കിക്കോൾണം..!!”””_ അവനോർമ്മിപ്പിയ്ക്കുമ്പോലെ പറഞ്ഞപ്പോൾ തികട്ടിവന്ന ദേഷ്യം പുറത്തുകാണിയ്ക്കാതെ തലകുലുക്കിക്കൊണ്ടു ഞാൻ പിന്നിലെഡോറുവഴി അകത്തേയ്ക്കുകേറി…

Leave a Reply

Your email address will not be published. Required fields are marked *