എന്നിട്ട് എല്ലാർക്കുമൊപ്പം പുറത്തേയ്ക്കു നടക്കാനായി തുടങ്ങുമ്പോൾ ഞാന്നുകിടന്ന ബാഗിന്റെ വള്ളീൽപ്പിടിച്ചാരോ പിന്നിലേയ്ക്കുവലിച്ചു…
നോക്കുമ്പോൾ ചെറിയമ്മയാണ്…
ചെയ്ത സഹായത്തിനൊക്കെ പെരുത്ത് നന്ദിയുണ്ട് പന്നീന്നമട്ടിൽ കണ്ണുതുറിപ്പിച്ചതും,
“”…ദേ… ഒരുകാര്യഞ്ഞാൻ പറഞ്ഞേക്കാം… പോണതൊരന്യവീട്ടിലാണ്… അവടെക്കിടന്നു നീയൊക്കെ നിന്റെ തോന്നിവാസംകാട്ടിയാൽ നാണക്കേടീ കുടുംബത്തിനാ..!!”””_ ഒന്നുനിർത്തിയ ശേഷം ചെറിയമ്മവീണ്ടും തുടർന്നു;
“”…പിന്നറിയാലോ… നിന്റച്ഛന്റെ ഏറ്റോമടുത്ത ചങ്ങാതിയാത്… അതോണ്ടവിടെക്കിടന്നെന്തേലും വേലത്തരംകാണിച്ചാൽ ഉടനേ അച്ഛനറിയും… പിന്നെന്തൊക്കെയാ സംഭവിയ്ക്കുകേന്നു ഞാമ്പറേണ്ടല്ലോ..?? അതോണ്ടു നല്ല കുട്ടിയായി നിൽക്കണംട്ടോ..!!”””_ തള്ളയെന്നെ വീണ്ടും പേടിപ്പിച്ചു…
കാര്യമേറെക്കുറേ വ്യക്തമായതോടെ ഞാൻ തലയുംകുലുക്കി പുറത്തേയ്ക്കിറങ്ങി…
എല്ലാരോടും യാത്രപറഞ്ഞു വണ്ടിയിലേയ്ക്കു കേറുമ്പോൾ ഇന്നോവയുടെ പിൻസീറ്റിൽ മീനാക്ഷി സ്ഥാനംപിടിച്ചു കഴിഞ്ഞിരുന്നു…
ഞാനുംകൂടി വണ്ടിയിലേയ്ക്കു കയറീതും ശ്രീ വണ്ടിയെടുത്തു…
ഉടനെ മീനാക്ഷി കൈപുറത്തേയ്ക്കിട്ട് അവർക്കൊക്കെ റ്റാറ്റ കാണിയ്ക്കാനും തുടങ്ങി…
“”…കയ്യെടുത്തകത്തിടാൻ പറേടാ… അല്ലേ വല്ലവണ്ടീം കൊണ്ടുപോവും… പിന്നതു തിരിച്ചുമേടിയ്ക്കാനൊന്നും ഇവടാർക്കും സമയമില്ല..!!”””_ അവൾടെ കൂത്തുകണ്ടു ഞാൻ ശ്രീയോടുപറഞ്ഞു…
അതുകേട്ടിട്ടാവണം കക്ഷി കയ്യകത്തേയ്ക്കിട്ടു…