കുളികഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ മീനാക്ഷിയേയോ അവൾടെ ബാഗുകളെയോ റൂമിൽക്കണ്ടില്ല…
അത്രേംവല്യ ട്രോളിബാഗൊക്കെ ഇവളൊറ്റയ്ക്കു ചുമന്നോണ്ടുപോയോ..??
ടയറുള്ളോണ്ട് മേലെനിന്നുരുട്ടി താഴേയ്ക്കു വിട്ടുകാണും… ആഹ്.! എന്തേലുമൊക്കെ ചെയ്യട്ടേ.!
മനസ്സിൽപ്പറഞ്ഞുകൊണ്ട് ഞാനൊരു നേവിബ്ലൂഷർട്ടും ഇളംനീലയിൽ വെള്ളഷേയ്ഡ്സോടുകൂടിയ ബലൂൺഫിറ്റുമെടുത്തു കയറ്റി, വെള്ളഷൂസ്സുംധരിച്ച് ബെഡ്ഡിൽവെച്ചിരുന്ന ബാഗുമെടുത്തു പുറത്തേയ്ക്കുവന്നു…
അപ്പോഴേയ്ക്കും ഞങ്ങളെ യാത്രയാക്കാൻ ഹോളിലെല്ലാവരും സജ്ജരായിരുന്നു…
സോഫയുടെ നടുക്കായി മീനാക്ഷിയെയിരുത്തി അപ്പുറവുമിപ്പുറവുമിരുന്ന് അമ്മയും ചെറിയമ്മയും അവളോടെന്തൊക്കെയോ കാര്യമായിത്തന്നെ സംസാരിയ്ക്കുന്നുണ്ടായിരുന്നു…
അവളതിനെല്ലാം തകൃതിയായി തലകുലുക്കുന്നുമുണ്ട്, പുണ്ടച്ചി.!
“”…എന്നാലിറങ്ങിയാലോ..??”””_ എന്നെക്കണ്ടതും ശ്രീ ചോദിച്ചു…
“”…മ്മ്മ്.! ഇനിവൈകണ്ട… ഇറങ്ങാന്നോക്ക്..!!”””_ അച്ഛനും യെസ്സുമൂളിയപ്പോൾ ബാഗുമെടുത്തു ഷോൾഡറിലേയ്ക്കു വലിച്ചുകയറ്റി ഇടതുകയ്യിൽ ട്രോളിബാഗും പിടിച്ച് മീനാക്ഷിയുമെഴുന്നേറ്റു… കൂടെ തള്ളമാരും…
“”…ഡാ… ഇതു കയ്യിലിരിയ്ക്കട്ടേ… വഴിച്ചെലവിനിരിയ്ക്കട്ടേ..!!”””_ ഒരു മൂവായിരം രൂപയെടുത്തു കൈയിൽത്തന്നിട്ട് അമ്മതുടർന്നു;
“”…പിന്നവൾക്കു ബസ്സേലൊന്നുംകേറി വല്യശീലമില്ലാത്തതാ… നോക്കിക്കോൾണേ…!!”””_
പുള്ളിക്കാരി ആവശ്യപ്പെട്ടപ്പോൾ തന്നകാശിന്റെ നന്ദികൊണ്ടെന്നപോലെ അതിനു ഞാൻ തലകുലുക്കി…