“രാജു നീ വല്ലതും കേൾക്കുന്നുണ്ടോ ”
ഞാൻ തലയാട്ടി. ഒന്നും മിണ്ടിയില്ല.
“നീയെന്താടാ മിണ്ടാതിരിക്കുന്നെ ”
ഞാൻ ഒന്നും മിണ്ടിയില്ല.
“രാജു എന്തെങ്കിലും പറ ”
“ഒന്നുമില്ല മാമി ” എനിക്ക് നല്ല സങ്കടം വന്നിരുന്നു. ആ ഒരു സ്വരത്തോടെ തന്നെ ഞാൻ സംസാരിച്ചു. ഉത്സവ പറമ്പിൽ എത്തിയ അവസ്ഥയായിരുന്നു ഇന്നലെ. അതെല്ലാം ഒരു സുനാമി വന്നു കൊണ്ടുപോയത് പോലെ.
“രാജു pleas നീ ഇങ്ങനെ മിണ്ടാതിരിക്കുമ്പോൾ എനിക്ക് സങ്കടമാവും. ഞാൻ ആണ് തെറ്റുകാരി. നിന്നോട് അങ്ങനെയൊന്നും സംസാരിക്കാൻ പാടില്ലായിരുന്നു ഇന്നലെ ”
“മാമിയല്ല ഞാൻ ആണ് തെറ്റുകാരൻ. ഞാൻ ആരാണെന്ന് പോലും ചിന്തിക്കാതെ….”
ഞാൻ കരഞ്ഞു. എന്റെ കണ്ണീർ മാമിയുടെ മുഖത്തു ചെന്ന് വീണു. അവൾ ഒരു കൈ എന്റെ തോളിൽ വച്ചു. എന്റെ സങ്കടം കണ്ടു അവൾക്ക് സങ്കടമായെന്നു തോന്നുന്നു.
“രാജൂ. സോറി. ഇനി ഇങ്ങനെയൊന്നും സംഭവിക്കാൻ പാടില്ല. നീയെനിക്കു എന്നും നല്ലൊരു കൂട്ടുകാരൻ ആയാൽ മതി.”
ഞാൻ ഒന്നും മിണ്ടിയില്ല. മാമി കുറെ വിളിച്ചു ഞാൻ മിണ്ടാതിരുന്നു. വീടെത്തുന്നതിനു മുൻപ് റോഡരികിൽ നിന്നും കുറച്ചു fruits വാങ്ങിച്ചു. ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല. മുന്നോട്ടു മാത്രം നോക്കിയിരുന്നു. യാന്ദ്രികമായി വാഹനം മുന്നോട്ടു പോയികൊണ്ടിരുന്നു. അതിൽ രണ്ടു യാത്രക്കാരും.
വീട് എത്തിയപ്പോഴാണ് പിന്നെ ഞാൻ വാഹനം നിർത്തിയത്. വാഹനത്തിന്റെ ശബ്ദം കേട്ടിട്ടാവണം ഒരു മാക്സി ധരിച്ചു കൊണ്ട് മാമിയുടെ അമ്മ വന്നത്. ഇവരുടെ സൗന്ദര്യമാണ് മാമിക്ക് കിട്ടിയതെന്നു എനിക്ക് തോന്നി. അവർ എന്നോട് ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി ഇരിക്കാൻ പറഞ്ഞു. അപ്പോൾ മാമി എന്നെ നോക്കി. ഞാൻ ഒന്നും മിണ്ടിയില്ല. ഉമ്മറത്തെ ഒരു പഴയ കസേരയിൽ ഞാൻ ഇരുപ്പുറപ്പിച്ചു. അവർ അകത്തേക്ക് പോയി.