“എന്താടാ ആലോചിക്കുന്നേ ”
അവളുടെ ചോദ്യം എന്നെ ഉണർത്തി.
“ഒന്നുമില്ലെടീ നിന്നെ കണ്ടിട്ട് കുറെ ആയില്ലേ ആകെ ഒരു മാറ്റം ”
“നിനക്കും ഉണ്ട്. ആകെ ഒന്ന് കരിവാളിച്ചല്ലോ നീ. ഇന്നലെ മഴ മൊത്തം കൊണ്ടു അല്ലെ. സാരമില്ല നീ കയറിയിരിക്ക്. ഞാൻ ചായ എടുകാം ”
“ചായയോ എനിക്കോ. നീ ഇതൊക്കെ എപ്പോൾ പഠിച്ചു.”
” പോടാ തെണ്ടീ. നീ ഇരിക്ക് ഇപ്പം വരാം ”
അവൾ അകത്തേക്ക് പോയി. ഞാൻ ഉമ്മറത്തെ തിണ്ടിൽ ഇരുന്നു. ഒരു കൊച്ചു വീട്. അവളുടെ അച്ഛൻ ഉണ്ടെങ്കിൽ അടിപൊളി ആയി കിടക്കേണ്ട വീടാ. അവസ്ഥ അല്ലാതെന്താ പറയാ… കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവൾ ചായയുമായി വന്നു. ഞാൻ അത് വാങ്ങി കുടിച്ചു. അവൾ എന്റെ കയ്യിൽ നിന്നും ബുക്ക് എടുത്തു അപ്പുറത്തെ തിണ്ടിൽ ഇരുന്നു നോക്കാൻ തുടങ്ങി.
“ഡീ സൂപ്പർ ചായ ട്ടോ. നിനക്ക് ഭക്ഷണം ഉണ്ടാകാനൊക്കെ അറിയോ ”
അവൾ എന്നെ നോക്കി ചിരിച്ചു. ഞാൻ പറഞ്ഞത് അവൾക്കു ഇഷ്ടപെട്ടെന്ന് തോന്നുന്നു. മുഖത്തു കാണാം അത്.
“പിന്നെ എനിക്ക് അത്യാവശ്യം ഉണ്ടാകാൻ അറിയാം. ”
“”എന്റെ ഭാഗ്യം. ”
“ആണോ സഹിച്ചോ ”
അവൾ ചിരിച്ചു ഞാനും.
“നീയെന്തിനാ മഴക്കൊള്ളാൻ പോയെ. ആകെ കരിവാളിച്ചിട്ടുണ്ട്. ”
“അത് ഇന്നലെ മഴയത്തു ബൈക്കിൽ പോരേണ്ട അവസ്ഥ വന്നു ”
“കൊരങ്ങൻ, നിനക്ക് വല്ല ക്രീംമും തേച്ചുകൂടെ ”
“പിന്നെ… എനിക്ക് ഭ്രാന്തുണ്ടോ മുഖത്തു അതും ഇതും തേക്കാൻ. അതൊക്കെ നിങ്ങൾ പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ് “