“”ഹും. ഞാൻ എത്ര പേടിച്ചൂന്നറിയോ നിനക്ക് ”
“പേടിക്കണ്ട ഉണ്ണിയേട്ടനൊന്നുമില്ല”
“”ഉം “”
“അല്ലെങ്കിലും നീയെന്തിനാ പേടിക്കുന്നെ.”
“”ഒന്നുമില്ല. ഇന്നലെ അങ്ങനെ ഒക്കെ സംസാരിച്ചു വച്ചതല്ലേ. പിന്നെ നിന്റെ വിളിയും കണ്ടില്ല. ഞാൻ വിചാരിച്ചു നിനക്കെന്നോട് ദേഷ്യമാണെന്ന് “”
“എടീ കൊരങ്ങത്തീ ഞാൻ അല്ലെ നിന്നോട് അങ്ങനെ സംസാരിച്ചേ. പിന്നെ ഞാൻ തന്നെ പിണങ്ങേണ്ട കാര്യമുണ്ടോ.. മണ്ടൂസേ ”
“”ശരിയാ എന്നാലും…””
“അത് പോട്ടെ നീയിപ്പോൾ എവിടെ ”
“”വീട്ടിൽ “”
“എന്താ പരിപാടി. ഉറക്കം തന്നെ ആണോ “”
“”ആടാ മഴയല്ലേ. നല്ല ഉറക്കമായിരുന്നു. അമ്മയാണെങ്കിൽ രാവിലെ പോയി. പിന്നെ വേറെ പണി ഒന്നുമില്ലല്ലോ ”
“ഞാനും ഇപ്പോൾ എണീറ്റെ ഉള്ളു. പിന്നെ മാമി എനിക്ക് കുറച്ചു ബുക്ക് തന്നിട്ടുണ്ട്. നിനക്ക് വേണോ. വെറുതെ ഇരിക്കല്ലേ ഒന്ന് കണ്ണടിച്ചു നോക്ക് ”
“”എടാ എനിക്കെന്തായാലും വേണം “”
“നീ വീട്ടിലോട്ടു വാ. ഞാൻ തരാം. എന്റെ കയ്യിൽ ബൈക്ക് ഇല്ല ”
“”പിന്നെ എന്റെ കയ്യിൽ ബൈക്ക് ഉണ്ടല്ലോ. നീ കൊണ്ട് വരുമോ എങ്ങനെയെങ്കിലും. നിന്നെ കണ്ടിട്ട് എത്ര ദിവസായി ”
“ഉം. വെയിറ്റ് കുറച്ചു കഴിഞ്ഞു വരാം. ഒന്ന് കുളിക്കട്ടെ ”
“”ശരി എന്നാൽ നീ വാ ഞാനും കുളിക്കട്ടെ ”
മെസ്സേജ് നിർത്തി ഞാൻ അവളോട് മിനിഞ്ഞാന്ന് ചാറ്റ് ചെയ്തതൊക്കെ ആലോചിച്. എന്തിനാ ഞാൻ അവളെ ഇഷ്ടപ്പെടുന്നത്. എന്തായാലും ജീവിതത്തിൽ ഒരു പെണ്ണ് വേണം. അവളാണെങ്കിൽ സുന്ദരിയാണ്. പഠിക്കാനും മിടുക്കിയാണ്. മാമിയോട് പ്രണയം ഉണ്ട് പക്ഷെ എനിക്ക് വിവാഹം ചെയ്യാൻ പറ്റില്ല. രേഷ്മക്ക് എന്നോടും ഇഷ്ടമാണ്. ഞങ്ങൾ തമ്മിൽ പറയാതെ പറഞ്ഞ ഇഷ്ടം. അതിനൊരു പവർ ഉണ്ട്. മനസ്സിൽ തോന്നിയതാണ്. എന്നാലും ഇത്രെയും കാലം ഒരു ക്ലാസ്സിൽ ഇരുന്നിട്ടും അന്നിത് തോന്നിയില്ലല്ലോ. ശേ ആ ദിവസങ്ങൾ അടിച്ചു പൊളിക്കമായിരുന്നു. സാരമില്ല വൈകി വരുന്നതെല്ലാം നല്ലതിനല്ലേ.. അങ്ങനെ ആലോചിച്ചു ഇരുന്നു സമയം പോയി. വേഗം പോയി കുളിച്ചു കാപികുടിച്ചു. ഒരു ത്രീ ഫോർത്തും ടീ ഷർട്ടും ഇട്ട് അവൾക്കു കൊടുക്കാൻ മൂന്ന് ബുക്കുകളും എടുത്തു ഞാൻ അവളുടെ വീട്ടിലേക്കു നടന്നു. 1കിലോമീറ്റർ അപ്പുറം ആണ്. വഴിയിലാരുടെയെങ്കിലും ബൈക്കിൽ കയറാമെന്നു വിചാരിച്ചു. ഒരു പട്ടിയും വന്നില്ല. ചെളിയിൽ ചവിട്ടാതെ ഒരു വിധം ഞാൻ നടന്നു നീങ്ങി.