“അതും കേടു വരുത്തിയോ. ”
“ഇല്ല അച്ഛാ. ഞാൻ കേടുവരാതിരിക്കാൻ വേണ്ടി വെച്ചതാണ് ”
ഉം ഒന്ന് മൂളി.
“അച്ഛന് ഈ പത്രം ഒന്ന് ഇസ്തിരിയിട്ടാൽ പോരെ. പെട്ടെന്ന് ഉണങ്ങുമല്ലോ”
ഞാൻ അത് പറഞ്ഞത് കേട്ട് ഒരു ചെറിയ പുഞ്ചിരിയോടെ അച്ഛൻ അകത്തേക്ക് പോയി. കുറച്ചു നേരത്തിനു ശേഷം ഞാൻ ഫോൺ എടുത്തു റൂമിൽ പോയി. ഫോൺ ഓൺ ആക്കി ഭാഗ്യം ഒന്നും പറ്റിയില്ല. പുല്ല് വല്ലാത്ത മേല് വേദന. മഴകൊണ്ടത്തിന്റെ ആവും. ഒരു മഴ കൂടി പെയ്താൽ മുന്നിലെ പാടത്തു മീൻ പിടിക്കാൻ ആളുകൾ നിറയും ഞാൻ ഓർത്തു. ഫോൺ സെറ്റ് ആയപ്പോൾ വാട്സ്ആപ്പ് നോക്കി. രേഷ്മയുടെ മെസ്സേജ് വന്നു നിറഞ്ഞിരിക്കുന്നു. വേറെ ആരും മെസ്സേജ് ചെയ്തിട്ടില്ല. ഞാൻ ഓപ്പൺ ചെയ്തു. ഹലോ കൂയ് എവിടെ പിന്നെ കുറെ അക്ഷരങ്ങളും ഡോട്ടുകളും. സത്യത്തിൽ ഇന്നലെ ഫോൺ നോക്കിയിട്ടേയില്ല. വിജാരിച്ച പോലെ അവൾ ഇങ്ങോട്ട് മെസ്സേജ് ചെയ്തിട്ടുണ്ട്. പാവം റിപ്ലൈ കിട്ടാത്തോണ്ട് ടെൻഷൻ ആയിരിക്കും. അപ്പോൾ തന്നെ റിപ്ലൈ കൊടുത്തു.
Hi
ഭാഗ്യം അവൾ അപ്പോൾ തന്നെ നോക്കി. എന്റെ മെസ്സേജ് പ്രതീക്ഷിച്ചിരിക്കുന്നത് കൊണ്ടാവാം.
“”എടാ…പട്ടി ചെറ്റേ എവിടെയായിരുന്നെടാ തെണ്ടി “”
ഹോ രാവിലെ തന്നെ പുളിച്ച തെറി കേട്ടപ്പോൾ നല്ല സന്തോഷം. ഞാൻ ഒറ്റക്കിരുന്നു ചിരിച്ചു.
“”എന്താടീ രാവിലെ തന്നെ നല്ല കലിപ്പിലാണല്ലോ ”
“”നിന്റെ…. എന്നെ കൊണ്ടൊന്നും പറയിക്കണ്ട നീ. എവിടെയായിരുന്നോ ആവോ “”
“”എടീ ഞാൻ മെസ്സേജ് ഇപ്പോഴാ കാണുന്നെ. ഞാൻ ഇന്നലെ മാമിയുടെ വീട്ടിൽ പോയതായിരുന്നു. മഴ കൊണ്ട് ഫോൺ കേടാകാതിരിക്കാൻ ഓഫ് ചെയ്തു വച്ചതാ “”