അമ്മയുടെ കാൽപാദത്തിന്റെ ശബ്ദം കേട്ടതും ഞങ്ങൾ വേഗം മാറിനിന്നു.
“നിന്റെ അമ്മക്ക് ഇത് കൊടുക്കണം, നമ്മുടെ വീട്ടിൽ ഉണ്ടായ ചക്കകൊണ്ട് ഉണ്ടാക്കിയതാണെന്ന് പ്രത്യേകം പറയണേ.”
അതും പറഞ്ഞു അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു. അപ്പോഴേക്കും ഞങ്ങൾ നോർമൽ ആയിരുന്നു. ഇനി അവിടെ നിന്നാൽ ശരിയാവില്ലെന്ന് മനസിലാക്കി ഞങ്ങൾ ബുക്ക് മെടുത്തു പുറത്തിറങ്ങി. കുറച്ചു നേരം ഞങ്ങൾ സംസാരിച്ചിരുന്നു. പിന്നെ മഴ വരുന്നെന്നു മനസിലാക്കി ഞങ്ങൾ വേഗം യാത്ര തിരിച്ചു.
“വേഗം പോ മഴ പെയ്താൽ രാത്രി ആവും എത്താൻ ”
“പതുക്കെ പോയാൽ പോരെ അവിടെ ചെന്നിട്ടും പണിയൊന്നുമില്ലല്ലോ ”
“എന്നാലും വേണ്ട നിന്റെ അമ്മ അവിടെ വെയിറ്റ് ചെയ്തിരിക്കല്ലേ ”
“അമ്മക്ക് കൂട്ടിനു രാജിയുണ്ടല്ലോ. മാമി മിണ്ടാതിരി. അല്ല ഇനിയും ഇങ്ങനെ വീട്ടിരിക്കണോ ”
“മോനെ ഇത് റോഡ് ആണ്. അല്ല മോനെ നിന്റെ കണ്ണുകൾക്കെന്താ ഇത്രെയും പ്രത്യേകത. അതിൽ നോക്കുമ്പോൾ ഞാൻ വേറെ ഏതോ ലോകത്തെത്തിയ പോലെ ”
“ഒന്ന് പോ മാമി കളിയാക്കാതെ ”
“കളിയാക്കിയതല്ല. കോളേജിൽ പോലും എനിക്ക് ആരോടും പ്രണയം തോന്നിയിട്ടില്ല. ആ ഞാനാ നിന്റെ മുമ്പിൽ..”
വാക്കുകൾ മുഴുമിക്കാതെ അവൾ നിർത്തി. നല്ല തണുത്ത കാറ്റ് വീശാൻ തുടങ്ങി. റോഡിൽ പൊടി പാറിപറന്നു. ചവറുകൾ ഒരുവശത്തേക് കാറ്റ് കൊണ്ട് പോയി. മരത്തിന്റെ ചില്ലകൾ കാറ്റിന്റെ ശക്തിയാൽ ഒരു ഭാഗത്തേക്ക് മാത്രം പറന്നു കൊണ്ടിരുന്നു. ദൂരെ നിന്നും മഴയുടെ ശബ്ദം കേൾക്കാം. നല്ല മഴയാണെന്ന് വരുന്നതെന്ന് തോന്നുന്നു.