നിന്റെ ഭാര്യക്കെന്നെ മനസ്സിലായി,,,,,, അവൾക്കു മനസ്സിലായ പോലെ ഇവിടാർക്കും എന്നെ മനസ്സിലായിട്ടില്ല,,,,, അവളൊരു അമ്മയാണ്,,,,, സ്വന്തം മോളുടെ ഭാവിയിൽ പേടിയുള്ള ഒരമ്മ ,,, നീ വേഗം പോ ,,, വേഗം പോ ഇവിടിന്ന് ,,,,,, “””””……. അവനപ്പോൾ എന്നെ “”””ഏട്ടാ,,,,, “”””എന്ന് വിളിക്കുമ്പോൾ ഞാനവനോട് “”””പോ പ്രകാശാ വേഗം,,,,, പോ,,,,, അവള് നിങ്ങടെ മോളായി തന്നെ വളരട്ടെ,,,, അതാ അവൾക്കും എനിക്കും നല്ലത്,,,,, ഒന്നുറിയണ്ടാ അവള് ഒന്നും,,,,, അവളങ്ങനെ നിങ്ങടെ മോളായി തന്നെ വളരട്ടെ,,,,,,, “””” എന്നിട്ട് പ്രകാശന്റെ അടുത്തു ചെന്ന് അവന്റെ കൈകളിൽ പിടിച്ച്,,,,, എന്റെ മോളുടെ തലമുടിയിലൊന്ന് തഴുകികൊണ്ട് “”””ഇവളൊരിക്കലും,,,,,, നമ്മുടെ അമ്മയെ പോലെ ആവാതിരിക്കട്ടെ,,,,,അങ്ങനെ ആവാതിരിക്കേണ്ടത് നിന്റെ കടമ ആണ്,,,,,, അതിന് നിന്റെ ഭാര്യക്ക് സാധിക്കും,,,,, ഞാനിന്ന് കണ്ടു ഒരമ്മയുടെ വേദന,,,,, എന്റെ യീ മോളു നിന്റെ ഭാര്യയുടെ കയ്യില് എന്നും ഭദ്രമായിരിക്കും അതെനിക്കുറപ്പുണ്ട്,,,,, പോവാൻ നോക്ക് വേഗം,,,,,, എനിക്കിവിടെ നിങ്ങളെയൊക്കെ കണ്ടിട്ട് ഇങ്ങനെ അധികം നേരം നിക്കാൻ പറ്റില്ല,,,,,,”””””……. എന്നിട്ട് ഞാൻ ഡോക്ടറെ നോക്കിയിട്ട്,,,,,, ആ കണ്ണീരിന്റെ ഉപ്പു കലർന്ന വേദനയിലും ചിരിച്ച മുഖത്തോടെ ഡോക്ടറോട് “””ഡോക്ടറെ,,,, ഡോക്ടറെ ഞാനിപ്പോ ഓക്കേ അല്ലെ,,,,, “”””….. ഡോക്ടറപ്പോൾ എന്നെ നോക്കി കൊണ്ട് തലയാട്ടിയിട്ട് “”””ആാാാ നൂറു ശതമാനം,,,, നിന്നെ മനസ്സിലാക്കും ഒരു നാൾ ഇവളും എല്ലാരും,,,,,”””””…… ഞാനപ്പോൾ വേഗം തന്നെ ഡോക്ടറുടെ റൂമിലേക്ക് കേറുന്നു….. അന്നേരം പ്രകാശൻ എന്നെ “””ചേട്ടാ ചേട്ടാ”””എന്ന് വിളിക്കുമ്പോളും ഞാനാ വിളി കേൾക്കാതെ,,,,, അവിടെ ഡോക്ടറുടെ റൂമിലേക്ക് കയറി ആ വാതിലിന്റെ മറവിലായി നിൽക്കുന്നു….. അപ്പോളും പ്രകാശൻ കരഞ്ഞു കൊണ്ട് എന്നെ അവന്റെ കൂടെ ചെല്ലാനായി വിളിച്ചിരുന്നു…… ഞാനപ്പോളും ആ വാതിലിനു മറവിൽ കരഞ്ഞു കൊണ്ട് നിന്നു….. ഡോക്ടർ പിന്നെ പ്രകാശനെ വിളിച്ചു മാറ്റി നിർത്തി എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു …… കുറെ നേരത്തോളം ഡോക്ടറും അവനും തമ്മിൽ എന്തൊക്കെയോ സംസാരിച്ചിരുന്നു….. അന്നേരമൊക്കെ ആ വാതിലിന്റെ മറവിലൂടെ എന്റെ അനിയന്റെ സാരി തുമ്പിൽ പിടിച്ച് നിൽക്കുന്ന എന്റെ മകളെ ഞാൻ നോക്കി നിന്നു……. അൽപ സമയത്തിന് ശേഷം പ്രകാശനും ഡോക്ടറും ആ സംഭാഷണം അവസാനിപ്പിക്കുന്നു….. എന്നിട്ട് അവൻ അവന്റെ ഭാര്യയുടെ അടുത്തേക്ക് പോകുന്നു…… ഭാര്യയുടെ അടുത്തെത്തിയ പ്രകാശൻ ഡോക്ടറുടെ റൂമിലേക്ക് ഒന്ന് പാളി നോക്കുന്നു….അന്നേരം ഡോക്ടർ അവനോട് പോകാൻ പറഞ്ഞുകൊണ്ടുള്ള സിഗ്‌നൽ നൽകുന്നു…. പിന്നെ അവനും അവന്റെ ഭാര്യയും എന്റെ മോളും കൂടി അവിടെ നിന്ന് ആ നടന്നുപോകുന്നത് ഞാനാ വാതിലിന്റെ മറവിലൂടെ നോക്കുന്നു…… അവർ അങ്ങനെ,,,,, അങ്ങനെ ആ വരാന്തയിലൂടെ എന്റെ കണ്ണിന്റെ അകലത്തിൽ നിന്ന് മറയുന്നത് വരെ ഞാനവരെ അങ്ങനെ നോക്കി നിന്നു …….
അവര് പോയ ശേഷം ഡോക്ടർ സണ്ണി ആ റൂമിലേക്ക് കയറുന്നു….. ഞാനപ്പോളും ആ റൂമിന്റെ വാതിലിനു മറവിൽ തന്നെ ആയിരുന്നു….. എന്നെ കണ്ടപ്പോൾ ഡോക്ടറെന്നോട് “””””എന്തിനാ പ്രവീ,,,, ഈ വാതിലിന് മറവിലിങ്ങനെ നിൽക്കുന്നെ,,,,, ആ കസേരയിൽ പോയി ഇരിക്കാമായിരുന്നില്ലേ,,,,, “”””…… ഞാനപ്പോൾ ഡോക്ടറോട് “””””ഇവിടെ ഈ വാതിലിന്റെ മറവിലൂടെ കണ്ണെത്താ ദൂരത്തേക്ക് മറയുന്നതു വരെ എനിക്കെന്റെ മോളെ കാണാൻ പറ്റിയല്ലോ,,,,, എനിക്കതു മതി,,,,, അത് മതി ഡോക്ടർ,,,,, “”””…… ഡോക്ടറപ്പോൾ എന്നോട് “””””അതിനിവിടെ എന്തുണ്ടായി പ്രവി,,,,, തന്റെ മോള് കൊച്ചുകുട്ടിയല്ലേ,,,,, അവള് തന്നെ ആദ്യായിട്ടല്ലേ കാണുന്നെ,,,, അതും ഇങ്ങനെ ഇവിടെ വെച്ച്,,,,,””””……. ഞാനപ്പോൾ ഡോക്ടറോട് “”””ഏയ് എനിക്കതിനു വിഷമൊന്നും ഇല്ല ഡോക്ടർ,,,,,, “”””….. എന്റെയാ മറുപടി കേട്ടിട്ട് ഡോക്ടറൊന്ന് പുഞ്ചിരിച്ചു കൊണ്ട് “”””ഹോ,,,, പിന്നെ,,,,,, തനിക്കതില് വിഷമൊന്നും ഇല്ലന്ന് തന്റെയീ മുഖത്ത് കാണാനുണ്ട്,,,,, “”””….. അത് കേട്ടപ്പോൾ ഞാനെന്റെ കണ്ണുകൾ രണ്ടും കൈകൾ കൊണ്ട്