ഞങ്ങൾ ഒരു ഐസ് ക്രീം വാങ്ങി നുണഞ്ഞു കടലും തിരമാലകളും അസ്തമയ സൂര്യനും നോക്കി കുറച്ചു സമയം ഇരുന്നു. സമയത്തിനു വീട്ടിൽ എത്തേണ്ടത് കൊണ്ട് വീട്ടിലേക്ക് പോകാൻ അവൾ തിടുക്കമാക്കി.
ആ ഒരു ദിവസത്തിനു ശേഷം ഞങ്ങൾ നല്ല കൂട്ടുകാർ ആയി. എന്നും മെസ്സേജ് അയക്കും. ആ സംസാരത്തിന് ഇടയിലാണ് ഞാൻ അവളെക്കുറിച്ചു കൂടുതൽ അറിഞ്ഞത്. ചേട്ടൻ കുറേക്കാലം ഗൾഫിൽ ആയിരുന്നു. വീട്ടിനു അടുത്തു ഇംഗ്ലീഷ് മീഡിയം സ്കൂൾ ഉള്ളത് ഗേൾസ് കോൺവെൻറ് സ്കൂൾ ആയത് കൊണ്ടാണ് അവിടെ പഠിച്ചത്. സ്കൂൾ ലൈഫ് മൊത്തം അങ്ങനെ പോയി. പിന്നെ അവളുടെ ഫ്രണ്ടിന് സ്കൂളിൽ പഠിക്കുമ്പോൾ ഒരു ലൈൻ ഉണ്ടായത് വീട്ടിൽ അറിഞ്ഞത് കൊണ്ട് അവളെ ഡിഗ്രി തമിഴ്നാട്ടിൽ കൊണ്ട് ചേർത്തു. അങ്ങനെ ഇവളും അവിടെ തന്നെ ചേർന്നു അതും വിമൻസ് കോളേജ്. അതുകൊണ്ടാണ് ആൺപിള്ളേരൊന്നും കൂട്ടായിട്ട് ഇല്ലാത്തത്. ഇടയിൽ അവൾക് ലൈൻ ഉണ്ടോ എന്ന ചോദിച്ചപ്പോൾ അച്ഛൻ അതൊന്നും സമ്മതിക്കില്ല അതുകൊണ്ട് ആവക കാര്യങ്ങൾ ഒന്നും നോക്കിയില്ല എന്നൊക്കെ ഓരോ സംസാരത്തിനിടയിൽ അറിയാൻ കഴിഞ്ഞു.
ഞാൻ അവളെ പരിചയപ്പെടും മുന്നെ കണ്ടതൊന്നും എനിക്ക് ഇപ്പോൾ ഓർമ്മയിലേ വരാറില്ല. ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി.ആ ഇടക്ക് ഒരു ദിവസം ചാറ്റ് ചെയ്യുമ്പോൾ അവൾ പറഞ്ഞു നാട്ടിൽ അവൾ വന്നാൽ ഒരു 4 -5 ദിവസം മുത്തശ്ശിയുടെ വീട്ടിൽ പോയി നിൽക്കാറുണ്ട് എന്ന് . അങ്ങനെ ഒരു ദിവസം ചേട്ടൻ എന്നോട് ഈ കാര്യം തന്നെ പറഞ്ഞു. അവർ എല്ലാവരും അങ്ങോട്ട് പോവുകയാണ് ചേട്ടനും ചേച്ചിയും പിറ്റേന്ന് വരും. അവൾ ഒരു ആഴ്ച കഴിഞ്ഞു വരും അതുകൊണ്ട് ഭക്ഷണം പുറത്തുന്നു കഴിക്കാമോ എന്നും. ഞാൻ സമ്മതിച്ചു കൊടുത്തു. പിറ്റേന്ന് രാവിലെ ഭക്ഷണം കഴിക്കുമ്പോൾ ചേട്ടൻ പറഞ്ഞു അവർ കുറച്ചു കഴിഞ്ഞു ഇറങ്ങും, നാളെ വൈകിട്ടേ വരൂ എന്ന്. ഞാൻ സമ്മതിച്ചു. ചേട്ടൻ പറയും മുന്നേ തന്നെ എനിക്ക് കാര്യങ്ങൾ ഒക്കെ അറിയാമായിരുന്നു, ചാറ്റ് ചെയ്തപ്പോൾ അവൾ എന്നോട് പറഞ്ഞിരുന്നു.പക്ഷെ ഞാൻ അറിഞ്ഞതായി ഭാവിച്ചില്ല. എന്നത്തേയും പോലെ തന്നെ ദിവസം കടന്നുപോയി. ആകെ ഉള്ള മാറ്റം പുറത്തുന്നു ഭക്ഷണം കഴിച്ചു എന്നുള്ളത് മാത്രം ആയിരുന്നു. ജോലി കഴിഞ്ഞു റൂമിലേക്കു വന്നപ്പോൾ ആകെ ഒരു മൂകത ആയിരുന്നു. ഏതാണ്ട് ഒരു ശ്മശാനത്തിൽ പോയത് പോലെ. റൂമിൽ കേറി കുളിച്ചിട്ട് ഒന്നുറങ്ങി. എഴുന്നേറ്റ് വാട്സാപ്പ് നോക്കിയപ്പോൾ അവൾ മെസ്സേജ് അയച്ചിട്ടുണ്ട്. അവർ അവിടെ എത്തി എന്നും ഫ്രീ ആകുമ്പോൾ മെസ്സേജ് അയക്കാം എന്നും അതിനു മുന്നേ അങ്ങോട്ട് മെസ്സേജ് അയക്കേണ്ട എന്നും പറഞ്ഞു .ഞാൻ പെട്ടന്ന് പോയി ഭക്ഷണം കഴിച്ചു റൂമിലേക്കു വന്നു. അവളുടെ മെസ്സേജും കാത്തു നിന്നു. പെട്ടന്നു അവളുടെ മെസ്സേജ് വന്നു. എല്ലാവരും ഉള്ളത് കൊണ്ട് തിരക്കാണ് എന്നും നാളെ മെസ്സേജ് അയക്കാം എന്നും പറഞ്ഞു. ഞാൻ ഒരു ഓകെയിൽ നിർത്തി. ആകെ ഒരു മൂകത. ഒരു മടുപ്പ്. സംസാരിക്കാൻ കുറേപ്പേർ ഉണ്ടായിരുന്നത് കൊണ്ടാണോ അതോ അവളോട് സംസാരിക്കാൻ പറ്റാഞ്ഞിട്ടോ. ഒന്നും മനസ്സിലാവുന്നില്ല. ഓരോന്നും ഓർത്തു ഉറങ്ങിപ്പോയി.
എന്നത്തെയും പോലെ പിറ്റേന്നും ഓഫീസിൽ പോയി. എല്ലാം ദിവസത്തെയും പോലെ കാര്യങ്ങൾ ഒക്കെ നടന്നു. ഉച്ച ആയപ്പോൾ അവൾ മെസ്സേജ് അയച്ചു. ചേട്ടനും ചേച്ചിയും അവിടുന്ന് ഇറങ്ങി. അപ്പോൾ വൈകിട്ട് അവർ ഇവിടെ എത്തും. അങ്ങനെ വൈകിട്ട് റൂമിൽ എത്തിയപ്പോൾ ചേട്ടനും ചേച്ചിയും എന്തോ ചെടികൾ നാടുവായിരുന്നു. തറവാട്ടിൽ നിന്നും കൊണ്ടുവന്നതാണ് എന്ന് ചേച്ചി പറഞ്ഞു. പിന്നീടുള്ള കുശലം മുഴുവൻ രാത്രി ഭക്ഷണം കഴിക്കുമ്പോൾ