പിറ്റേന്ന് രാവിലെ കുളിച്ചു അമ്പലത്തിൽ പോയി. എന്നിട്ട് വന്നു ഭക്ഷണം കഴിച്ചു. എന്നത്തേയും പോലെ ചേട്ടൻ സ്റ്റുഡിയോയിലേക് പോയി. ഭക്ഷണം കഴിച്ചു ഞാൻ റൂമിൽ പോയി വാട്സാപ്പിൽ അവൾക് ഒരു ഹായ് ഇട്ടു. കുറച്ചു കഴിഞ്ഞു റിപ്ലൈ വന്നു. ഒരു 3 മണി ഒക്കെ ആകുമ്പോൾ പോകാം, പിന്നെ തൽക്കാലം ഒരുമിച്ച് ഇറങ്ങേണ്ട, ആദ്യം എന്നോട് പൊയ്ക്കോളാനും അവൾ എത്തിക്കോളാം എന്ന്. ഞാൻ ഉച്ചക്ക് ഭക്ഷണം കഴിച്ചു ഒരു 2 :30 ഒക്കെ ആയപ്പോൾ ഇറങ്ങി. ഞാൻ ടൗണിൽ എത്തി അവളെയും കാത്തുനിന്നു. കുറച്ചുകഴിഞ്ഞു അവളുടെ ഫോൺ വന്നു അവൾ ഒരു മാളിൽ ആണ് അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു ഞാൻ നേരെ അങ്ങോട്ടേക് പോയി. അവൾ അല്ലറചില്ലറ സാധനങ്ങൾ വാങ്ങി. സാധാരണ പോലെ അല്ല, സംസാരത്തിൽ ഒരു തെളിച്ചം ഇനിയും വന്നില്ല. എല്ലാം കഴിഞ്ഞു ഇറങ്ങുമ്പോൾ ഒരു കൂൾബാറിൽ കേറി എന്തേലും സംസാരിക്കാം എന്ന് ഞാൻ ഉറപ്പിച്ചു. അവളുടെ പെർച്ചയ്സ് കഴിഞ്ഞത് പോലെ ഉണ്ട്. സംഗതി അവതരിപ്പിക്കാം എന്ന് വച്ചപ്പോൾ അവൾ “പോയിട്ട് തിരക്കുണ്ടോ?”. ഇല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ ഒന്നു ബീച്ച് വരെപോയാലോ എന്ന് അവൾ. ഒരു കൂൾബാറിനെക്കാൾ എന്തുകൊണ്ടും ബീച്ച് തന്നെയാണ് നല്ലത് എന്ന് എനിക്കും തോന്നി.ഞാൻ സമ്മതിച്ചു. ടൗണിൽ നിന്നും ഒരു 2 – 3 കിലോമീറ്റർ മാറിയാണ് ബീച്ച്.ഞങ്ങൾ ഒരു ഓട്ടോ പിടിച്ചു.ബീച്ചിൽ വലിയ തിരക്ക് ഇല്ല. ഞായർ ആണേൽ നല്ല തിരക്കുണ്ടായേനെ. അത്യാവശ്യം ഫാമിലിയും, കപ്പിൾസും പെൺപിള്ളേരും ഒക്കെയുണ്ട്, അവൾ ഉള്ളത് കൊണ്ട് എനിക്ക് കാര്യമായി ഒന്നും ശ്രെദ്ധിക്കാൻ പറ്റിയില്ല.പിന്നെ പിണക്കം മാറ്റണം എന്നത് തന്നെ മനസ്സിൽ ഉണ്ടായിരുന്നു. നല്ല ഒരു സീനറി തന്നെ ആണ്. അസ്തമയ സൂര്യൻ, ആർത്തു വരുന്ന തിരമാലകൾ. മനസ്സിന് തന്നെ ഒരു ആശ്വാസം തരുന്ന അന്തരീക്ഷം. അവൾ കടലിൽ നോക്കി നിൽക്കുവാണ്, കാറ്റിൽ ആടി ഉലയുന്ന മുടി. വെയിൽ തട്ടിയപ്പപ്പോൾ സ്വർണ്ണ നിറം പൂശിയത് പോലെ തോന്നി അവളുടെ മുഖം. ഇടക്ക് വിരലുകൾ കൊണ്ട് മുഖത്തേക്ക് വീഴുന്ന മുടി അവൾ വകഞ്ഞു മാറ്റുന്നു. ഒരുനിമിഷം അവൾ എൻ്റെ പ്രണയിനി ആയിരുന്നെങ്കിൽ എന്നു കൊതിച്ചുപോയി.
ഞങ്ങൾക്കിടയിലെ നിശബ്ദത കീറിമുറിച്ചു ഞാൻ ചോദിച്ചു,” എടോ , ഇപ്പോഴും തനിക്ക് എന്നോട് ദേഷ്യമാണോ? താൻ അത് ഇനിയും വിട്ടില്ലേ?”.
അവൾ: “എനിക്ക് ശരിക്കും നല്ല വിഷമം ആയി. ഇപ്പോൾ കുറഞ്ഞു. ഒന്ന് നേരിട്ട് സംസാരിക്കാൻ വേണ്ടിയാണ് കൂടെ വരാൻ പറഞ്ഞത്. എങ്ങനെ തുടങ്ങണം എന്ന് എനിക്ക് അറിയില്ല. അതാ ഞാൻ ഒന്നും മിണ്ടാഞ്ഞത്”. ഞാൻ ഉറപ്പിച്ചു അവൾക്ക് എന്നെ ഇഷ്ടമായി . അടുത്തത് അവൾ ഐ ലവ് യു എന്ന് പറയും ഞാൻ ഉറപ്പിച്ചു. പക്ഷെ എൻ്റെ സ്വപ്നങ്ങളെ തട്ടിത്തെറുപ്പിച്ചു അവൾ പറഞ്ഞു “ചേട്ടനോട് അടുത്ത് ഇടപഴകിയപ്പോൾ ഒരു നല്ല ഫ്രണ്ടിനെ കിട്ടി എന്ന് ഞാൻ കരുതി. പെട്ടന്ന് പിണങ്ങി നിന്നപ്പോൾ, എനിക്ക് അതാ വിഷമം ആയത്. എനിക്ക് അധികം ഫ്രണ്ട്സ് ഒന്നും ഇല്ല. എൻ്റെ കൂടെ ബാങ്കിൽ കണ്ടില്ലേ അവൾ മാത്രമാണ് എൻ്റെ ഫ്രണ്ട്. ഞാൻ ചെറുപ്പം മുതലേ ഗേൾസ് സ്കൂളിൽ ആണ് പഠിച്ചത്. അത്കൊണ്ട് എനിക്ക് ആൺപിള്ളേർ ഫ്രണ്ട്സ് ഇല്ല.ചേട്ടനോട് സംസാരിച്ചപ്പോൾ എനിക്ക് ആ ഒരു സങ്കടം മാറും എന്നാ കരുതിയത്. പക്ഷെ ” അവൾ എന്തേലും പറയും മുന്നേ ഞാൻ കേറി സംസാരിച്ചു. ” എടോ, ഞാൻ ഒരു തമാശക്ക് പറഞ്ഞതാണ്. അത് തന്നെ ഇത്രേം വിഷമിപ്പിക്കും എന്ന് ഞാൻ കരുതിയില്ല. ഒക്കെ മാറ്റിവെക്ക്. ഇനി അതിനെ കുറിച്ചു സംസാരിക്കേണ്ട. ഇനി നമ്മൾ ഫ്രണ്ട്സ്, ഓക്കേ ?”. അവളുടെ മുഖം ഒന്ന് തെളിഞ്ഞു.സിനിമയിൽ ഒക്കെ കടൽത്തീരത്ത് വന്ന സംസാരിക്കുന്നത് വെറുതെ അല്ല. വിഷമങ്ങൾ സംസാരിച്ചു തീർക്കാനും ബന്ധങ്ങൾ ഉറപ്പിക്കാനും കടലിനു വലിയ ഒരു കഴിവുണ്ട് എന്നു തെളിയിച്ചു.
എൻ്റെ അനുഭവം 2 [Sasi]
Posted by