എൻ്റെ അനുഭവം 1
Ente Anubhavam Part 1 | Author : Sasi
എൻ്റെ അനുഭവം നിങ്ങളും ആയി പങ്ക് വെക്കുന്നത് കൊണ്ട് എനിക്ക് എൻ്റെ , ഇതിലെ മറ്റു വ്യക്തികളുടെ പേര് വ്യക്തമാക്കാൻ പറ്റില്ല. ചില നിമിഷങ്ങളിൽ എൻ്റെ ചില പൊടിക്കൈകൾ കൂടെ ചേർക്കുന്നുണ്ട്. ഓർത്തെടുക്കുന്നത് കൊണ്ടുള്ള തെറ്റുകളും വാക്കുകളിലെ അക്ഷരത്തെറ്റുകളും ക്ഷമിക്കും എന്ന് കരുതുന്നു.പഠനം കഴിഞ്ഞ് കുറച്ചു നാൾ കാത്തിരുന്ന് ആണ് എനിക്ക് ജോലി കിട്ടിയത്. പഠിക്കുന്ന സമയത്തു വീട് വിട്ട് നിൽക്കേണ്ടി വന്നിട്ടുണ്ടെങ്കിലും, അന്ന് നിന്നത് ഒരു ബന്ധുവിന്റെ വീട്ടിൽ ആണ്. ഇന്ന് തികച്ചും അപരിചിതം ആയ അന്തരീക്ഷത്തിൽ ആണ് താമസിക്കേണ്ടത്. അത്യാവശ്യം ആ നാട്ടിൽ അറിയപ്പെടുന്ന ഒരു കമ്പനിയിലെ അക്കൗണ്ടന്റ്റ് ആയിട്ട് ആണ് എനിക്ക് ജോലി കിട്ടിയത്. തേടിപ്പിടിച്ചു ഒടുക്കം കമ്പനിയുടെ തൊട്ട് അടുത്ത് തന്നെ താമസ സൗകര്യവും കിട്ടി. ഭാഗ്യത്തിന് താമസവും ഭക്ഷണവും അവിടെ തന്നെ ഉണ്ട്. അതുകൊണ്ട് തന്നെ കമ്പനിയിൽ പോയി വരാനും ഉച്ചക്ക് ഭക്ഷണം കഴിക്കാനും അത് സഹായം ആകും. ഒക്കെ കൂടെ ചേർത്തു മാസം അവസാനം വാടക കൊടുക്കണം. അടുത്തു തന്നെ ടൗൺ പിന്നെ 5 കിലോമീറ്റര് പോയാൽ റെയിൽവേ സ്റ്റേഷൻ എന്നുള്ളത് കൊണ്ട് നാട്ടിൽപോയി വരുന്നതും പ്രശനം അല്ല. താമസിക്കുന്ന വീട് രണ്ട് നില ഉള്ളതാണ് അതിൽ താഴത്തെ നിലയിൽ വീട് ഉടമയും മുകളിലെ നില ആണ് വാടകയ്ക്കു കൊടുക്കുന്നത്. പുറത്തു കൂടെ മുകളിലേക്കു കേറി ചെല്ലാൻ കോവണി ഉണ്ട്.ഒരു ചേച്ചിയും ചേട്ടനും ആണ് ഉടമസ്ഥർ, കണ്ടാൽ വല്യ പ്രായം ഒന്നും പറയത്തില്ല . ഞാൻ വീട് ഉടമസ്ഥരോട് കാര്യങ്ങൾ സംസാരിച്ചു ഉറപ്പിച്ചു. ചേട്ടനും ചേച്ചിയും നന്നായി സംസാരിക്കുന്നവർ ആണ്. ചേട്ടൻ എന്നേം കൂട്ടി മുറി കാണിച്ചു തരാൻ മുന്നിൽ നടന്നു. ഞാൻ എൻ്റെ ബാഗും സാധനങ്ങളും ഒക്കെ എടുത്ത് ചേട്ടന്റെ പുറകിൽ നടന്നു.റൂം തുറന്ന് ഞങ്ങൾ അകത്തു കടന്ന്. ചേട്ടൻ പിന്നേം സംസാരം തുടർന്ന്. അവിടെ മൂന്ന് പേർക്ക് ആണ് വാടകയ്ക്കു റൂം കൊടുക്കുന്നത് പറ്റിയവർ വന്നാൽ കൂട്ടിനു ആൾ ആകും എന്ന് പറഞ്ഞു. പിന്നെ ചേട്ടനു ടൗണിൽ ഒരു സ്റ്റുഡിയോ ഉണ്ട്. പിന്നെ ചേട്ടന് ഒരു മോൾ ആണ് ഉള്ളത് അവൾ തമിഴ്‌നാട്ടിൽ ഡിഗ്രി പഠിക്കുവാന് എന്നോകെ പറഞ്ഞു. ജോയിൻ ചെയ്യേണ്ടതിനും ഒരു ദിവസം മുന്നേ ആണ് ഞാൻ അവിടെ പോയത്. അതുകൊണ്ട് തന്നെ സ്ഥലം ഒക്കെ മനസ്സിലാക്കാൻ അത് സഹായം ആയി.
ഞാൻ റൂം ഒക്കെ ക്ലീൻ ആക്കി കുളിച്ചു താഴെ ചെന്ന് ഭക്ഷണം കഴിച്ചു . “ഞങ്ങളുടെ ഭക്ഷണം ഒന്നും പിടിച്ചു കാണില്ല അല്ലെ ” എന്ന് കഴിക്കുന്നതിനു ഇടയിൽ ചേച്ചി ചോദിച്ചു. നല്ല ഭക്ഷണം ആയത് കൊണ്ട് ഞാൻ “ഏയ് നല്ല രുചിയുണ്ട്” എന്ന് പറഞ്ഞു കഴിച്ചു. എന്ത് വേണേലും ചോദിയ്ക്കാൻ മടിക്കേണ്ട സ്വന്തം വീട് പോലെ കരുതിക്കോ എന്ന് ചേച്ചിയും ചേട്ടനും ഒരുപോലെ പറഞ്ഞു.ഞാൻ ആഹ് എന്നും പറഞ്ഞു.