അതിനടുത്തേക്കു പോയി കുറെ ആളുകളൊക്കെ
ഇറങ്ങി കഴിഞ്ഞപ്പോൾ എന്റെ അമ്മുസും ഇറങ്ങി.
ഒരു മഞ്ഞ ചുരിതാർ ആണ് വേഷം ഷോൾ ഇല്ല അതിനു
പകരം ഒരു കറുത്ത കോട്ടുപോലത്തെ ഒരു സാധനം
ഇട്ടിട്ടുണ്ട് വെള്ള പേന്റും. മുഖത്തു ഉറക്കഷീണം ഉണ്ട്
പിന്നെ മുടികെട്ടിയതൊക്കെ അഴിഞ്ഞിട്ടുണ്ട് പറന്നു
കളിക്കുന്നു. തോളിൽ ഒരുട്രാവൽ ബാഗും ഉണ്ട്. പിന്നാലെ
അർച്ചനയും ഉണ്ട് ഒരു നീല ചുരിതാർ വെള്ള പേന്റും
വെള്ള ഷോളും അവളുടെ തോളിലും ഒരു ബാഗ് ഉണ്ട്.
അമ്മു എന്റെ അടുത്തേക് വേഗത്തിൽ വന്നു എന്റെ
കൈയിൽ പിടിച്ചു
“”””ഡാ നിനക്കു സുഖമല്ലേ ചെറിയ ഷീണമുണ്ടല്ലോ
എന്റെ വിരൽ പിടിച്ചുകൊണ്ടു അവൾ പറഞ്ഞു
“””അതുനിനക്കു തോന്നുന്നതാ അമ്മുസേ നിന്റെ മുഖത്താ
ഷീണം ഞാൻ അവളുടെ കോലം കണ്ടു പറഞ്ഞു
അപ്പോളേക്കും അർച്ചന ഞങ്ങളുടെ അടുത്തേക് വന്നു..
“””’അത് രാത്രി ശെരിക്കു ഉറങ്ങാത്തൊണ്ടടാ ഡാ പിന്നെ
ഇതാണ് അർച്ചന.. അവൾ അർച്ചന വന്നത് കണ്ടു പറഞ്ഞു .
“”””ഹായ് ഞാൻ ജിത്തു ഞാൻ അവളെ നോക്കികൊണ്ട്
പറഞ്ഞു..
“””നേരിട്ട് കണ്ടിട്ടില്ലേലും ഇവള് പറഞ്ഞു അറിയാം അവൾ
ചിരിച്ചോണ്ട് പറഞ്ഞു ..
“””’ആ ബാക്കിയൊക്കെ വീട്ടിൽ പോയിട്ട് പറയാം ഞാൻ
അമ്മുനെ നോക്കി പറഞ്ഞു..
ഞാൻ മുന്നിൽ നടന്നു പിന്നാലെ അമ്മു അതിനുപുറകേ
അർച്ചന ഞങ്ങൾ പോയി വണ്ടിയിൽ കയറി അവൻ വണ്ടി
സ്റ്റാർട്ട് ആക്കി വണ്ടി വിട്ടു
അമ്മു എന്റെ അടുത്താണ് ഇരിക്കുന്നെ ഞാൻ അവളെ
ഒന്ന് തോണ്ടി. അവൾ എന്നെ നോക്കി ചിരിച്ചോണ്ട് തല
എന്റെ ഷോള്ഡറിലോട്ടു ചായ്ച്ചു കിടന്നു.
ഞാൻ അവളെ പതിയെ ഷോള്ഡറുണ്ട് തട്ടി അവൾ
ചെറിയ ദേഷ്യത്തോടെ തല പൊക്കി നോക്കി ഞാൻ ഫ്രണ്ട്
കാണുമെന്നു ആംഗ്യം കാണിച്ചു അവൾ ചെറിയ ചിരി
പാസാക്കി. പിന്നെ ഞാൻ അർച്ചനയുടെ വിശേഷമൊക്കെ
ചോദിച്ചു വിട്ടിൽ ആരൊക്കെയുണ്ട് എന്നൊക്കെ ചോദിച്ചു
ഒരു 45 മിനിറ്റ് കൊണ്ട് ഞങ്ങൾ വീട്ടിലെത്തി ഞങ്ങളെ
നോക്കികൊണ്ട് പിതാശ്രീ ഉമ്മറത്തന്നെ ഉണ്ടാർന്നു. അച്ഛനെ
കണ്ടപ്പോൾ അമ്മു എന്റെ ബാക്കിലോട്ടു നീങ്ങുന്നത് ഞാൻ
ശ്രെധിച്ചു.
ഞാൻ ഉമ്മറത്തേക്ക് കയറി അത് കണ്ടപ്പോൾ അച്ഛൻ
ഇരിക്കുന്നിടത്തു നിന്നും എണീറ്റു.അമ്മുവും അർച്ചനയും
എന്റെ കൂടെ ഉമ്മറത്തേക്ക് കയറി.