എന്റെഅമ്മുകുട്ടിക്ക് 8 [ജിത്തു]

Posted by

എന്റെഅമ്മുകുട്ടിക്ക്  8

Ente Ammukkuttikku Part 8 | Author : JithuPrevious Parts

 

അവൾ ഫോൺ വെച്ചതും ഞാൻ ഒന്ന് കിടന്നു. അവൾ വരുന്നതിൽ എനിക്കു നല്ല സന്തോഷമുണ്ട് അതുപോലെ തന്നെ ടെൻഷനും. അതൊക്കെ ആലോചിച്ചു ഞാൻ കുറച്ചു നേരം കിടന്നു.
പിന്നെ കുറച്ചു കഴിഞ്ഞു എണിറ്റു ഒന്ന് കുളിച്ചു.
കുളിയൊക്കെ കഴിഞ്ഞപ്പോളേക്കും അച്ഛൻ ചപ്പാത്തിയും മുട്ടക്കറിയും ഉണ്ടാക്കിതുടർന്നു ഞാനും അച്ഛനും കൂടി അത് കഴിക്കാൻ ഇരുന്നു.

“””””ഡാ ആ കുട്ടി നാളെ എപ്പോൾ എത്തും ? അച്ഛൻ
കഴിക്കുന്നതിനിടയിൽ എന്നോട് ചോദിച്ചു..
“”””നാളെ രാവിലെ തൃശൂർ എത്തും ഞാൻ പോയി കൊണ്ടുവരണം….
“””””പിന്നെ നിന്റെ ചേച്ചിയോട് ഞാൻ വെറുതെ ഒന്നു സൂചിപ്പിച്ചിട്ടുണ്ട് കാര്യം ഇനി അവൾ അറിഞ്ഞാൽ അത് മതി അച്ഛൻ അവളുടെ കാര്യം ഓർത്തു
പറഞ്ഞു
“”””ആ അത് നന്നായി ഇല്ലേൽ അത് മതി പുതിയ
പ്രശനത്തിനു.. പിന്നെ രാവിലേക്കുള്ള ഫുഡ്‌ ഞാൻ വാങ്ങി
വരണാ? ഞാൻ അച്ഛനെ നോക്കി ചോദിച്ചു?
“””വേണ്ടടാ ഞാൻ ഇഡ്ഡലി ഉണ്ടാകാം രാണ്ടുപേർക്കല്ലേ
നമ്മുടെ ഇഡ്ഡലിയും സാമ്പാറുമൊക്കെ ഇനി അവർക്കു
പിടിക്കുമോ? അച്ഛൻ എന്നെ നോക്കി ചോദിച്ചു
“”””അതൊന്നും കുഴപ്പമില്ല അവർ കഴിച്ചോളും അതും
പറഞ്ഞു ഞാൻ കഴിച്ചു വേഗം എണിറ്റു കൈ കഴുകാൻ
പോയി..

സമയം രാത്രി 9മണിയായപ്പോൾ ഞാൻ അമ്മുനെ ഒന്ന്
വിളിച്ചുനോക്കി പക്ഷേ അവൾ കട്ട്‌ ചെയ്തു പിന്നെ ഞാൻ
വിളിക്കാൻ പോയില്ല ഇനി ബസിൽ തിരക്കണോ
എന്നു കരുതി ..
ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ എന്നെ തിരിച്ചു
വിളിച്ചു….

“””എവിടെ എത്തി അമ്മുസേ? ഞാൻ ഫോൺ എടുത്ത പാടെ
ചോദിച്ചു..
“””ഹാ കഴിക്കാൻ നിർത്തിയതാടാ ഞാൻ കഴിച്ചു കഴിഞ്ഞു
വണ്ടിൽ കയറി അർച്ചന ടോലെറ്റിൽ പോയേക്ക അവൾ
കാണാതെ വിളിക്കുന്നെ അവൾ ടെൻഷനോടെ പറഞ്ഞു
“”””അതിനു അവൾക്കു അറിയുന്നതല്ലേ പിന്നെ എന്താ?
ഞാൻ അവളുടെ ടെൻഷൻ കണ്ടു ചോദിച്ചു
“””അതല്ലടാ എനിക്ക് എന്തോ ഒരു ചമ്മലാ അതാ അവൾ
ചെറിയ നാണത്തോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *