നേരെ ഷോപ്പിൽ പോയി. പിന്നെ ഉച്ചക്ക് അമ്മുനുള്ള കൊറിയർ
അയച്ചു. പിന്നെ എന്നത്തേയും പോലെ ആ ദിവസവും കടന്നു പോയി
പിന്നെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ കൊറിയർ കിട്ടി അവൾ
പുതിയ ഒരു സിം എടുത്തു പിന്നെ അതിലായി എന്റെ വിളി.
അതിനിടക്ക് അവളുടെ റൂമിൽ ഒരു ഫ്രണ്ട് ഉണ്ട് അർച്ചന അവളോട്
അമ്മു എന്റെ കാര്യം പറഞ്ഞു. പിന്നെ അമ്മു എന്നെ അവൾക്കു
പരിചയ പെടുത്തി. അമ്മുനെ വിളിച്ചു കിട്ടാണ്ടായാൽ ഞാൻ
അർച്ചനയെ വിളിക്കും . അംങ്ങനെയൊകെ ഞങ്ങളുടെ ലൈഫ്
പോയിക്കൊണ്ടിരുന്നു.പിന്നെ പിണക്കം ഇടക്കിടക്ക് ഉണ്ടാകും അവളുടെ കരച്ചിലും
ഇടക്കിടക്കു ഉണ്ടാകും . ചെറുതായി ഞാൻ ദേഷ്യപ്പെട്ടാൽ മതി പിന്നെ
അന്നത്തെ ദിവസം പോക്കാ. എനിക്ക് അവളെ ഒരുപാട് ഇഷ്ട്ടമാണ്
അതുകൊണ്ട് തന്നെ ഞാൻ തന്നെ മുൻകൈ എടുത്ത് എല്ലാം സോൾവ്
ആകും. ഞാൻ അന്ന് ചെന്നൈ പോയപ്പോൾ അവൾ കരഞ്ഞ ആ മുഗം
എന്നും എന്റെ മനസിൽ ഉണ്ട് അതുകൊണ്ട് അവൾ കരഞ്ഞാൽ
എനിക്കതു ഓർമ വരും അതാണ് സത്യം …
അങ്ങനെ ഇരികുമ്പോളാണ് അവളുടെ കോളേജിൽ ചെറിയ എന്തോ
പ്രശനം നടക്കുന്നത്. എന്തോ അടിപിടിയോ മറ്റോ ആണ്. അങ്ങനെ
മൂന്നു ദിവസത്തേക്ക് കോളേജ് അടച്ചു . തമിഴ് നാട്ടുകാരല്ലേ
അടികിട്ടിയവൻ ഏതോ പിടിപാടുള്ളവനാണ് അങ്ങനെ കുറെ
പ്രോബ്ലംസ്..
അമ്മുവിന്റെ ഹോസ്റ്റലിലെ കുറെ കുട്ടികളൊക്കെ വീട്ടിൽപോയി
അടുത്ത് പോയി വന്നൊണ്ട് അമ്മു പോയില്ല അമ്മു മാത്രമല്ല കുറച്ചു
കുട്ടികളൊക്കെ പോയിട്ടില്ല. ആ സംഭവം കഴിഞ്ഞു പിറ്റേ ദിവസം
പതിവുപോലെ അമ്മു കാൾ വന്നാണ് ഞാൻ എനിക്കുന്നത്.
“””””അമ്മുസേ പറ””””ഉറക്കച്ചടവോടെ അവളുടെ കാൾ എടുത്തു
പറഞ്ഞു..
“””ഡാ നീ ഇതുവരെ എണീറ്റില്ലേ? അവൾ എന്റെ സൗണ്ട് കേട്ടു
ചോദിച്ചു…
“””””ആാാ ഇപ്പോൾ നീ അല്ലെ എന്റെ അലാറം നീ വിളിച്ചാൽ ഞാൻ
എനിക്കും നീ എന്താ ഇന്ന് ക്ലാസ്സിൽ പോണില്ലേ? ഞാൻ അവളോട്
ചോദിച്ചു
“”””ഡാ ഇവിടെയൊക്കെ ആകെ പ്രോബ്ളമാണ് കോളേജിൽ എന്തെ
തല്ലു നടന്നു കോളേജ് അടച്ചേക്കുവാ ഇനി എന്നാണ് തുറക്കാന്
അറിയില്ല…
“””””ഹോ അങ്ങനെ അപ്പോൾ ഞാൻ രണ്ടു ദിവസം കടയിൽ പോണില്ല
ഞാൻ ബെഡിൽ എണീറ്റു ഇരുന്നോണ്ട് പറഞ്ഞു.
“”””ഡാ ചെക്കാ നീ മരിയാതാകു കടയിൽ പോക്കേ വെറുതെ അച്ഛന്റെന്നു
ചീത്ത കേൾക്കണ്ട… അവൾ ദേഷ്യത്തോടെ പറഞ്ഞു
“”’ഹോ ഇയാൾക്ക് ഞാൻ വിളിക്കുന്നത് ഇഷ്ട്ടമല്ലേൽ ഞാൻ
പോയിക്കോളാം. ഞാൻ ചെറിയ പരിഭവം നടിച്ചോണ്ട് പറഞ്ഞു.
“”””””ഡാ നീ എന്നെ അങ്ങനെയാണോ മനസിലാക്കിയേക്കണേ പന്നി”””
“””ഡാ ഞാൻ നിന്നോട് അടുത്തതിന് ശേഷമാണ് നിനക്ക് ഈ മാറ്റം
നിന്റെ അച്ഛൻ എന്നെ പറ്റി എന്ത് കരുതും അതാ അവൾ