“””അമ്മുസേ ഞാൻ അത്യമേ പറഞ്ഞതാ എന്നോട് പിണങ്ങല്ലേന്ന് ഇനി
എന്നോട് മിണ്ടണ്ടായാൽ ഞാനും മിണ്ടില്ലാട്ടാ ഞാൻ അവളുടെ മൗനം കണ്ടു
പറഞ്ഞു….
“””””ഡാ പന്നി നിനക്കു എന്നെ ഇഷ്ട്ടമാണന്നല്ലേ നീ എന്നോട് പറയാൻ
വരുന്നേ എനിക്കും നിന്നനെ ഇഷ്ട്ടം തന്നയാണ് . ഞാൻ നിന്നോട്
പറയാനുണ്ടെന്ന് പറഞ്ഞതും ഇതാണ് പക്ഷേ നീ എന്നെ ഇങ്ങനെ കാണും
എന്നോര്ത്തു ഞാൻ വേണ്ടാന്ന് വെച്ചതാ എനിക്കു നിന്നെ ഒരുപാട്
ഇഷ്ട്ടമാണെടാ പന്നി അവൾ സന്ദോഷത്തോടെ പറഞ്ഞു””””. ഡാ നീ എന്താ
ഒന്നുംമിണ്ടാതെ അവൾ എന്നോടായി ചോദിച്ചു…കുറച്ചു നേരത്തെ
നിശബ്തതെക് ശേഷം “””അമ്മുസേ എനിക്കും നിന്നെ ഇഷ്ട്ടമാണ് പക്ഷേ നീ
അത് എങ്ങനെ എടുക്കും എന്നു കരുതിയാണ് ഞാൻ പറയാതിരുന്നത്
“”””ഐ ലവ് യു അമ്മുസേ റിയലി “”””’ഐ ലവ് യു””””” ഇത്രയും
പറഞ്ഞു ഞാൻ അവളുടെ മറുപടിക്കായികാത്തുനിന്നു.. മറുപടിക്കുപകരം
എനിക്കു തേങ്ങലാണ് കേൾക്കാൻ കഴിഞ്ഞത്.
“””അമ്മുസേ ഞാൻ പറഞ്ഞത് ഇഷ്ടമായില്ലേൽ അത് ഇവിടെ കഴിഞ്ഞു നീ
അത് മനസിൽ വെക്ക്ണ്ട ഞാൻ അത്യമേ പറഞ്ഞതല്ലേ ഞാൻ അവളോടായി
പറഞ്ഞു..
“””അയ്യേ അങ്ങനെ ഒന്നുമില്ലടാ ഒരു പക്ഷേ നിന്നെ എനിക്കു സ്വന്തമാക്കാൻ
കഴിഞ്ഞില്ലേൽ പിന്നെ അതാ ഞാൻ ആലോചിക്കുന്നേ അവൾ
തേങ്ങിക്കൊണ്ടു പറഞ്ഞു…
“””നിനക്കു എന്നെ ഇഷ്ടമാണോ എനിക്കു അതാണ് അറിയേണ്ടത് ബാക്കി
പിന്നെയല്ലേ. ഞാൻ അവളോട് ചോദിച്ചു…
“”ഡാ എനിക്കു നിന്നെ ഒരുപാസു ഇഷ്ട്ടമാണ് പക്ഷേ എന്റെ അവസ്ഥ
അവൾ പറഞ്ഞു നിർത്തി..
“”””അതൊന്നു സാരമില്ല നീ പേടിക്കണ്ട നിന്റെ പഠിപ്പു കഴിയട്ടെ ബാക്കി
ഞാൻ നോക്കിക്കോളാ നിനക്കു എന്നെ വിശ്വാസമില്ലേ ??? ഞാൻ അവളോട്
ചോദിച്ചു..
“”””നിന്നെ വിശ്വസിക്കണ പോലെ ഞാൻ ഇ ഭൂമിയിൽ ആരെയും
വിശ്വസിക്കുന്നില്ല അവൾ തേങ്ങിക്കൊണ്ടു പറഞ്ഞു..
“”മ്മ് അങ്ങനെവഴിക്കു വാ ഇനി ഇ മോങ്ങലോന്നു നിർത്തു. എന്നിട്ട്
എനിക്കൊരു ഉമ്മ താ ഞാൻ തമാശ രൂപേണ പറഞ്ഞു..
“””””അയ്യടാ ഉമ്മ തരാൻ പറ്റിയ മുതൽ പോടാ അവൾ കളിയായി പറഞ്ഞു
“””ഹോ വേണ്ട ഞാൻ കുറച്ചു കറുത്തുപോയോണ്ടല്ലേ ആയിക്കോട്ടെ ഞാൻ
സ്വല്പം സെന്റി ഇറക്കികൊണ്ട് പറഞ്ഞു..
“”””ഡാ ഞാൻ പലപ്പോളായി ശ്രെദ്ധിക്കുന്നു നിന്റെ ഒരു കറുപ്പും വെളുപ്പും
ഇനി ഇങ്ങനെ പറഞ്ഞാൽ ഞാൻ പിന്നെ നിന്നെ ഒരിക്കലും വിളിക്കില്ലാട്ടോ
അവൾ ദേഷ്യത്തോടെ പറഞ്ഞു..
“”””ഹോ ആയിക്കോട്ടെ നമ്മൾ ആരാലെ നിന്റെ ശെരി ഞാൻ വെക്കാ
അതുംപറഞ്ഞു ഞാൻ ഫോൺ കട്ടാക്കി ഒരു ഉമ്മ കിട്ടുമോന്നു അറിയണമല്ലോ
എന്റെ പ്രേതിക്ഷ പോലെ അമ്മു പിന്നെ വിളിച്ചു