എന്റെഅമ്മുകുട്ടിക്ക് 5 [ജിത്തു]

Posted by

“””മ്മ് ഞാൻ ചുമ്മാ ചോദിച്ചന്നെ ഉള്ളു ന്യൂസിൽ ഒകെ കാണുന്നപോലെ
പൈസ പറ്റിക്കപ്പെടേണ്ട അതും പറഞ്ഞു അച്ഛൻ എണിറ്റു കൈകഴുകാൻ പോയി.
ഞാനും വേഗം കഴിച്ചെന്നുവരുത്തി എണിറ്റു പോയി റൂമിൽ പോയി
കുറച്ചുനേരം കിടന്ന് അമ്മുനെ വിളിച്ചു.. റിങ് ചെയ്തതും അവൾ ഫോൺ
എടുത്തു
“””””അമ്മുസേ കഴിച്ചാ നീ??
മ്മ്മ് ഞാൻ കഴിച്ചു പിന്നെ ഞാൻ 4മണിക്കുപോകുംട്ടോ അവൾ എന്നോട്
പറഞ്ഞു..
മ്മ് അപ്പോൾ ഇനി 5ദിവസം ഞാൻ വിളിക്കില്ലാട്ടോ ഞാൻ വിഷമത്തോടെ
പറഞ്ഞു..
“”അതെന്താടാ എന്നോട് ദേഷ്യമാണോ? അവൾ സംശയത്തോടെ ചോദിച്ചു…
“”””അതല്ലെടി ഞാൻ വിളിച്ചിട്ട് ഇനി പ്രോബ്ളമകണ്ട നീ ആരുമില്ലാത്തപ്പോൾ
വിളിക്കു ഞാൻ എടുക്കാം..
“”””മ്മ്മ് ഞാൻ വിളിക്കാടാ എന്തായാലും ഞാൻ നിന്നെ മിസ്സ്‌ ചെയ്യും അവൾ
വിഷമത്തോടെ പറഞ്ഞു.
ഞാനും മിസ്സ്‌ ചെയ്യും നിന്റെ ഈൗ പെരട്ട ശബ്‍ദം ഞാൻ അവളെ ദേഷ്യം
പിടിപ്പിക്കാൻ പറഞ്ഞു……
.””””അയ്യടാ ഞാൻ ഇല്ലാതാകുമ്പോൾ അറിയാം നിനക്കു അവൾ എന്റെ
കളിയാക്കൽ ഇഷ്ട്ടപെടാത്തപോലെ പറഞ്ഞു….
“””””പിന്നെ നല്ല കുട്ടിയായി പോയിവരണം കേട്ടോ. ഞാൻ വാങ്ങിത്തന്ന പുതിയ
ചുരിതാർ ഇട്ടാൽ മതിട്ടോ സുന്ദരിയാകും. ഞാൻ അവളെ സുഗിപ്പിക്കാൻ പറഞ്ഞു
“””””അയ്യോസോപ്പിടല്ലേ മോനെ പുതിയത് ഇടാം. നിനക്കു എന്താ എന്നോട്
പറയാനുണ്ടെന്ന് പറഞ്ഞെ? അവൾ ഞാൻ മുൻപ് പറഞ്ഞത് ഓർത്തു
പറഞ്ഞു
“”അത് ഞാൻ നിന്റെ പിണക്കം മാറ്റാൻ പറഞ്ഞതല്ലേ. ഞാൻ ചിരിച്ചോണ്ട്
പറഞ്ഞു
“”””ഡാ എനിക്കു നിന്നോട് പിണക്കമൊന്നുമില്ല ഞാൻ ചുമ്മാ പിണക്കം
കാണിച്ചതല്ലേ
“”””””നീ വിളിച്ചില്ലേൽ നിന്നെ ഞാൻ വിളിച്ചേനെ. എന്റെ അച്ഛൻ കഴിഞ്ഞാൽ
പിന്നെ എന്നെ മനസിലാക്കിയ ആൾ നീയാണ് സത്യം. അത് പറയുമ്പോൾ
അവളുടെ ശബ്‌ദം ഇടറുന്നുണ്ടാർന്നു…
“””””ഡി അമ്മുസേ ഞാൻ പറഞ്ഞില്ലേ കരയണ്ടാന്നു ഞാൻ ശബ്‌ദം കടുപ്പിച്ചു
പറഞ്ഞു
“””””ഇല്ലടാ കരഞ്ഞില്ല ചെറുതായി കണ്ണൊന്ന് നിറഞ്ഞു അവൾ വിഷമത്തോടെ
പറഞ്ഞു
“”””””ഹാ കണ്ണ് നിറയുന്നതിനു തന്നാ കരയാന് പറയാ ഞങ്ങളൊക്കെ. അമ്മുസേ
നിനക്കു എന്തുവേണേലും എന്നോടുപറയലോ എന്നെകൊണ്ട് പറ്റുന്നതൊക്കെ
ഞാൻ ചെയ്തുതരും പോരെ
“””അതെനിക്കറിയാടാ പൊട്ടാ ഞാൻ വേഗം റെഡിയാകട്ടെടോ
ഇറങ്ങുമ്പോൾവിളിക്കാട്ട അവൾ ഫോൺ വെച്ചു…
ഞാൻ ബെഡിൽ കിടന്ന് അവളെ ആലോചിച്ചു എനിക്കും മനസിലായി തുടങ്ങി
അവളെ ഞാൻ ഇഷ്ട്ടപെട്ടു തുടങ്ങി എന്നുള്ള സത്യം..
പക്ഷേ അവൾ അതെങ്ങനെ എടുക്കും ഒരെണ്ണം തന്നെ ഇങ്ങനെയായതല്ലെ
അതൊക്കെ ഓര്ത്തപ്പോള് എനിക്കും ഒരു വിഷമം. ഇനി ആാാ പേരും പറഞ്ഞു
അവൾ എന്നോട് മിണ്ടാതാകുമോ എന്നൊക്കെയുള്ള പേടികാരണവും ഞാൻ
എന്റെ ഇഷ്ട്ടം എന്റെ ഉള്ളിൽ കുഴിച്ചുമൂടാൻ തീരുമാനിച്ചു…. കുറച്ചു
നേരംകൂടെ കഴിഞ്ഞു ഞാൻ ചായ ഉണ്ടാക്കി അച്ഛനും ഞാനും ചായ കുടിച്ചു..
കുറച്ചുനേരം ടീവി കണ്ടിരുന്നു
റൂമിൽ നിന്നും ഫോൺ അടിക്കുന്നത് കേട്ടാണ് ഞാൻ പോയിനോക്കിതു
അമ്മുവാണ്…

Leave a Reply

Your email address will not be published. Required fields are marked *