ഇതൊക്കെ ആലോചിച്ചപ്പൊ എന്റെ മനസ്സിൽ എനിക്ക് എന്തോ ഒരു തരം കുറ്റബോധവും മമ്മിയോട് ഉള്ള എന്റെ ആദരവ് വർദ്ധിക്കുകയും ചെയ്തു ..ഇതൊക്കെ ആലോചിച്ച് ഇരുന്ന് ഞാൻ മയങ്ങി പോയി …പിന്നെ പുറകിൽ നിന്ന് ആരൊ തട്ടി വിളിച്ചപ്പൊഴ ഉണർന്നത് ഇറങ്ങേണ്ട സ്ഥലം എത്തി ഞാനും മമ്മിയും ബസിൽ നിന്ന് ഇറങ്ങി തൊട്ടടത്തുള്ള ഓട്ടോ സ്റ്റാൻഡിലേക്ക് പോകും വഴി ..
മമ്മി : മോനെ ഒരുപാട് പൈസ ചിലവായി അല്ലെ …
ഞാൻ : ..അതൊന്നും സാരമില്ല മമ്മി ..പക്ഷെ മമ്മിയുടെ കാര്യം ആലോചിക്കുമ്പൊ എനിക്ക് സങ്കടം സഹിക്കാൻ വയ്യ മമ്മി
ഇതും പറഞ്ഞ് ഞാൻ മമ്മിയുടെ കാലിൽ വീണ് മാപ്പു ചോദിച്ചു ..മമ്മി എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചു
മമ്മി : റോഡിൽ വച്ചാണോ മോനെ കാലിൽ വീഴുന്നെ ആള്ക്കാര് ആരെങ്കിലും കണ്ട എന്ത് വിചാരിക്കും ..
പെട്ടന്നാണ് എനിക്ക് പരിസരം ബോധം ഉണ്ടായത് ഞാൻ ചുറ്റിനും ഒന്ന് കണ്ണോടിച്ചു ..രാത്രി വളരെ വൈകിയത് കൊണ്ട് റോഡിൽ അങ്ങും ഇങ്ങും ഒക്കെ ഒന്ന് രണ്ട് പേരെ ഉള്ളു …
മമ്മി : പിന്നെ അവിടെ നടന്നത് ഒന്നും മോള് ഒരു കാലത്തും അറിയാൻ ഇട വരരുത് കുഞ്ഞെ അത് മാത്രം മനസ്സിൽ എന്നും ഓർമ വേണം ..
ഇത്രെയും പറഞ്ഞപ്പോഴേക്കും ഞങ്ങൾ ഓട്ടോ സ്റ്റാൻഡിൽ എത്തി ഒരു ഓട്ടോ വിളിച്ച് നേരെ വീട്ടിലെത്തി .. മിറ്റത്ത് ലൈറ്റ് ഉണ്ടായിരുന്നു ഓട്ടോയുടെ ശബ്ദം കേട്ട് ഭാര്യ ഡോർ തുറന്നു .. ഞങ്ങൾ അകത്തേയ്ക്ക് കേറിയപ്പൊ ട്ടൊ എന്നൊരു ശബ്ദം കേട്ട് ഞെട്ടി നിന്നപ്പോൾ വത്സല കുഞ്ഞമ്മ ഇറങ്ങി വന്നു
( മമ്മിയുടെ സ്വന്തം അനിയത്തിയ ..ഭർത്താവിനോടൊപ്പം ഗൾഫിലാണ് ..)
പെട്ടന്ന്
മമ്മി : എടി വത്സല നീ എപ്പൊ വന്നടി ..മോളെന്താ മമ്മിയോട് പറയാഞ്ഞേ …
കുഞ്ഞമ്മ : അവളെ വഴക്ക് പറയണ്ട ചേച്ചി ഞങ്ങൾ ഇന്ന് ഉച്ച കഴിഞ്ഞ എത്തി ഞാനാ അവളോട് പറഞ്ഞത് ചേച്ചിയോട് പറയണ്ട എന്ന് …വരുമ്പൊ കണ്ട മതിയെന്ന് ..
പിന്നെ എന്റെ നേർക്ക് തിരിഞ്ഞു
കുഞ്ഞമ്മ : എടാ ചെർക്ക .. നിന്റെ മുഖം എന്താട വല്ലാതെ ഇരിക്കുന്നെ ..യാത്രയുടെ ക്ഷീണം ആയിരിക്കും അല്ലെ ..ചെല്ല് രണ്ടു പേരും ചെന്നൊന്ന് ഫ്രഷ് ആയിട്ട് വാ ..എന്നിട്ട് ഭക്ഷണം കഴിച്ചോണ്ട് സംസാരിക്കാം
ഞാൻ ഒന്ന് ചിരിച്ച് കാണിച്ചു
മമ്മി : എടി പ്രകാശും മോളും വന്നില്ലിയൊടി ..
(പ്രകാശ് വത്സല കുഞ്ഞമ്മയുടെ ഭർത്താവ് ആണ് )
കുഞ്ഞമ്മ : ഓ ..അങ്ങേർക്ക് എപ്പോഴും ബിസിനസ് എന്നൊരൊറ്റ ചിന്തയെ ഉള്ളു ചേച്ചി ..നാട്ടിൽ പോലും വന്നില്ല ഞാനും മോളും തനിച്ച വന്നത്
മമ്മി : മോള് എന്തിയേടി ..
കുഞ്ഞമ്മ : അവള് നിങ്ങൾ വന്നിട്ട് നിങ്ങളെ കണ്ടിട്ടെ ഉറങ്ങുന്നുള്ളു എന്നും പറഞ്ഞ് ഇരുന്നത ..കുറച്ച് മുമ്പേ നിങ്ങള് വന്ന വിളിക്കണേ മമ്മി എന്നും പറഞ്ഞ് പോയി കിടന്നുറങ്ങി ..
ഞാൻ അകത്ത് മുറിയിലേക്ക് പോയി ഫ്രഷ് ആയി ..രാത്രിയിൽ ഭക്ഷണം കഴിച്ചോണ്ട് ഇരുന്നപ്പോൾ അവിടുത്തെ വിശേഷങ്ങൾ പറഞ്ഞിരുന്ന് നേരം പോയി പിന്നെ കിടന്ന് ഉറങ്ങി …പിറ്റേന്ന് ഉണർന്നപ്പൊ അടക്കുളയിൽ ഭയങ്കര ഉച്ചത്തിൽ ആരോ ചിരിക്കുകയും സംസാരിക്കുന്നതും ഒക്കെ കേട്ടു ഒന്നുടെ ശ്രദ്ധിച്ചപ്പോ മനസ്സിലായി അത് എന്റെ ഭാര്യയും കുഞ്ഞമ്മയും ആണെന്ന് ..