എന്റെ ആദ്യ യാത്ര
Ente Adya Yaathra | Author : Sumesh
പ്രിയ വായനക്കാരെ ,
ഞാൻ ഈ പറയാൻ പോകുന്ന കാര്യം നടക്കുന്നത് 2004 ലെ നല്ല ഒരു മഴക്കാലത്ത് ആണ് ,
ആദ്യം എന്നെ ഒന്ന് പരിചയപ്പെടുത്താം .. എന്റെ പേര് വിനോദ് , എന്റെ നാട് പാലക്കാട് തൃശൂർ അതിർത്തിയിൽ ഉള്ള ഒരു ഗ്രാമം അന്ന് .എനിക്ക് 19 വയസ്സ് ഉള്ളപ്പോൾ സംഭവിച്ച ഒരു കാര്യം ആണ് ഞാൻ നിങ്ങളോടു ഇപ്പൊ പങ്കു വാക്കാണ് പോകുന്നത്. അന്ന് ഞാൻ എഞ്ചിനീയറിംഗ് ബിരുദത്തിനു പഠിക്കുന്ന സമയം . പാലക്കാട്ടുകാരൻ ആയ എനിക്ക് ഗോവെര്മെന്റ് എൻട്രൻസ് ലൂടെ അഡ്മിഷൻ കിട്ടിയത് ഇടുക്കി ജില്ലയിലെ ഒരു കോളേജ് ഇൽ ആണ് , അവിടെ എഞ്ചിനീയറിംഗ് പഠിക്കുന്ന സമയം . പാലക്കാട്ടുകാരൻ ആയ എനിക്ക് ഗോവെര്മെന്റ് എൻട്രൻസ് ലൂടെ അഡ്മിഷൻ കിട്ടിയത് ഇടുക്കി ജില്ലയിലെ ഒരു കോളേജ് ഇൽ ആണ് , അവിടെ എഞ്ചിനീയറിംഗ് രണ്ടാം വര്ഷം പഠിക്കുന്ന ഒരു സമയത്തു യാത്രയിൽ ഉണ്ടായ അനുഭവം ആണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്.
ഒന്നാം വര്ഷം പഠിക്കുമ്പോൾ മുതൽ ഞാനും തൃശ്ശൂരിൽ നിന്നുമുള്ള ഒരു സുഹൃത്തും കൂടെ ആണ് യാത്ര ചെയ്യാറുള്ളത് , ഞാൻ ഏകദേശം രാത്രി 8 മണിക്ക് തൃശൂർ ksrtc ബസ് സ്റ്റാൻഡ് ഇത് വരും അവിടുന്ന് ഞങ്ങൾ ഒരുമിച്ചു കോട്ടയം ചെന്ന് അവിടുന്നി കുമിളിക്ക് പോകുന്ന ബസ് ഇൽ ആണ് യാത്ര ,ഏകദേശം നേരം വെളുക്കുമ്പോഴേക്കും ഞങ്ങൾ ഹോസ്റ്റലിൽ എത്തും .
അങ്ങനെ ഒരു മഴക്കാലത്ത് സാധാരണ പോലെ ഞാൻ തൃശൂർ ബസ് സ്റ്റാൻഡ് ഇത് എത്തി ,കൂട്ടുകാരനെ വെയിറ്റ് ചെയ്യുന്നതിനിടക്ക് എന്റെ മൊബൈൽ ഇൽ ഒരു വിളി വന്നു , അത് എന്റെ കൂട്ടുകാരൻ ആയിരുന്നു . അവനു ഇന്ന് വരൻ പറ്റില്ലെന്നും എന്തോ അത്യാവശ്യ കാര്യം ഉള്ളത് കൊണ്ട് നാളെയെ പറ്റു എന്നും പറഞ്ഞു . ഞാൻ തനിച്ചു അത് വരെ ഇങ്ങനെ ഒരു ദീർഘ ദൂര യാത്ര ചെയ്തിട്ടുമില്ലായിരുന്നു. ഞാൻ ഒന്നുകൂടെ ആലോചിച്ചു ഒറ്റയ്ക്ക് പോകണോ വേണ്ടയോ എന്ന് , അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ വീട്ടിൽ നിന്നും വീണ്ടും അമ്മയുടെ വിളി വന്നു , ബസ് കിട്ടിയോ എന്നറിയാൻ ആയിരുന്നു . ഞാൻ പറഞ്ഞു കിട്ടി എന്ന് . ഇന്നു എന്തായാലും തനിച്ചു തന്നെ പോകാൻ തീരുമാനിച്ചു.അങ്ങനെ അടുത്ത് വന്ന ചില്ലു കൊട്ടാരം ( പണ്ട് ഓറഞ്ചും വെള്ളയും പെയിന്റ് അടിച്ച ഒരു വലിയ ബസ് ) ഫാസ്റ്റ് പാസ്സന്ജർ ബസ് ഇത് കയറി പിറകിലെ രണ്ടാമത്തെ നീളൻ സീറ്റ് ഇത് ഇടം പിടിച്ചു , അന്നൊക്കെ ആ ബസ് ഇൽ മുൻപിലെ ഡോർ മാത്രേ തുറക്കുകയുള്ളു അത് കാരണം കയറുന്ന ആളുകൾ ഒക്കെ മുൻപിൽ തന്നെ കയറി ഇരിക്കും, രാത്രി ആയതിനാൽ സാധാരണ 10 മാണി കഴിയുമ്പോൾ തിരക്കും ഉണ്ടാകാറില്ല, അതുകൊണ്ടു ഞങ്ങൾ പുറകിലെ സീറ്റ് ഇത് പോയി കോട്ടയം വരെ കിടന്നുറങ്ങാറാണ് പതിവ്.