പക്ഷേ കാണാൻ കൊള്ളാവുന്നതുകൊണ്ട് അവനെ വേറെ കൊച്ച് ഉണ്ടാവുമെന്ന് ഉറപ്പാണെന്ന്. ഇതു കേട്ടത ഞാൻ ഒന്നും നോക്കിയില്ല സന്തോഷം കൊണ്ട് മയയെ കെട്ടിപ്പിടിച്ച് എന്നിട്ട് ഒറ്റ ഓട്ടം. ആ ഓട്ടം ക്ലാസ്സിലോട്ട് അച്ചുവിനെ കാണാനായിരുന്നു. എന്നാൽ എൻറെ ക്ലാസിലോട്ടുള്ള കുതിച്ചു വരവും അച്ചുവിന്റെ പുറത്തോട്ടുള്ള ഇറക്കവും ഒരേ സമയത്തായിരുന്നു. എൻറെ വേഗതയെ നിയന്ത്രിക്കാൻ എനിക്ക് ആവാത്തത് കൊണ്ട്.
അവളെയും തട്ടി തെറിപ്പിച്ചുകൊണ്ട് ഞാനും അവളും വീണു. ഞാൻ പെട്ടെന്ന് തന്നെ എഴുന്നേറ്റു അവളുടെ അടുത്തോട്ട് ഓടി. ആ വീഴ്ചയിൽ പാവത്തിന്റെ ബോധം പോയിരുന്നു. ആരെയും വിളിക്കാൻ നിന്നില്ല ഞാൻ തന്നെ എടുത്ത് ഓട്ടോയിൽ കയറ്റി അടുത്തുള്ള ഹെൽത്ത് സെൻററിൽ കൊണ്ടുപോയി. ഡോക്ടർ എന്നോട് പുറത്ത് നിൽക്കാൻ പറഞ്ഞു. ആ സമയം ഞാൻ മായയെ യും അമൃതയെയും വിളിച്ചു കാര്യം പറഞ്ഞു. രണ്ടും കൂടെ അങ്ങോട്ടേക്ക് വന്നു. എന്നെ നോക്കി ചിരിച്ചുകൊണ്ട് മായ പറഞ്ഞു ഇങ്ങനെ ആണോടാ മണ്ടാ ഇഷ്ടം പറയാൻ വരുന്നേന്നു. ഇത് കേട്ടതോടെ അമൃതയും എന്നെ നോക്കി ചിരിച്ചിട്ട് എന്നോട് ചോദിച്ചു.
ഡാ കാര്യമായിട്ടാണോന്ന്. ഞാൻ മൂളുക മാത്രം ചെയ്തു. അങ്ങനെ അവൾക്ക് ബോധം വന്നെന്ന് ഡോക്ടർ വന്നു പറഞ്ഞു. അമൃതയും മായയും അകത്തോട്ട് കയറുമ്പോൾ എന്നെ കൂടെ വിളിച്ചു. പക്ഷേ പേടി കാരണം ഞാൻ പോയില്ല പക്ഷേ അവരുടെ നിർബന്ധത്തിനു ഞാനും കൂടെ അകത്തോട്ട് കയറി. കേറിയ പാടെ അച്ചു എന്നെ വല്ലാത്തൊരു നോട്ടം നോക്കി. അയ്യോ പറയാൻ വയ്യ ആ നിമിഷം ഞാനങ് ഇല്ലാണ്ടായി. പോരാത്തതിന് അവളുടെ കുറെ ചീത്തയും ഞാൻ ഒന്നും മിണ്ടാതെ പുറത്തോട്ട് പോയി. അങ്ങനെ ഞാൻ വീട്ടിലെത്തി ഉറങ്ങാൻ ഒട്ടുംതന്നെ എന്നിരുന്നാലും അമൃതയും മായയും എൻറെ ഇഷ്ടം അവളോട് പറയും എന്ന് എനിക്ക് ഉറപ്പായിരുന്നു ആ വിശ്വാസത്തിൽ എന്തൊക്കെയോ സ്വപ്നങ്ങൾ കണ്ടു ഞാൻ അങ്ങനെ കിടന്നു.
പിറ്റേന്ന് ഞാൻ ക്ലാസ്സിൽ എത്തിയപ്പോൾ അമൃതയും മായയും എന്നെ നോക്കി ചിരിയോട് ചിരി. ഞാൻ ഒന്നും മിണ്ടാതെ ക്ലാസ്സിൽ തന്നെയിരുന്നു. ഇന്റർവെൽ ആയപ്പോൾ എല്ലാവരും തന്നെ പുറത്തോട്ട് പോയി. ക്ലാസ്സിൽ ഞാനും അച്ചുവും മാത്രം അവൾ എന്നെ തന്നെ നോക്കി നിൽപ്പാണ്. പേടി കാരണം ഞാൻ പുറത്തോട്ട് ഇറങ്ങാൻ പോയി. ഓടി വന്ന് എന്റെ മുന്നിൽ നിന്നിട്ട് നിന്നോട് ആരാ ഇന്നലെ എന്നെ എടുത്തു കൊണ്ടുപോവാൻ പറഞ്ഞത്. എന്നെ തൊടാനുള്ള അധികാരം നിനക്ക് ആരാ തന്നേ. ഇതൂടെ കേട്ടതോടെ കരയണമെന്ന അവസ്ഥ ആയി എനിക്ക്. ഞാൻ ഒന്നും മിണ്ടാതെ അവൾ പറയുന്നതും കേട്ട് അങ്ങനെ നിന്നു.