നല്ല ലീഡോടെ ഞങ്ങളുടെ ടീം ചെയ്തു. അതോടെ കോളേജിൽ ഞാൻ അത്യാവശ്യം അറിയപ്പെടാനും അതിലുപരി വോളിബോൾ ക്യാപ്റ്റൻ എന്ന പദവി എനിക്ക് ലഭിക്കുകയും ചെയ്തു. ആ ഒരു സംഭവത്തിനുശേഷം ഞാനും മായയും തമ്മിൽ അടുക്കാൻ ഇടയായി. അങ്ങനെയങ്ങനെ അമൃതയായും അർച്ചന യായും കമ്പനിയായി തുടങ്ങി. പക്ഷേ അപ്പോഴാണ് ഞാൻ ആ സത്യം അറിഞ്ഞത് അമൃതയ്ക്ക് മായക്കും ലവേഴ്സ് ഉണ്ട് അർച്ചനയ്ക്ക് അതായത് അച്ചുവിന് ഒരു പ്രണയം പോലും ഇതുവരെ അവളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന്.
എനിക്കാണെങ്കിൽ തുള്ളിച്ചാടാൻ ഉള്ള സന്തോഷമുണ്ടെങ്കിലും അത് പുറത്തു കാട്ടാതെ ഞാൻ അവളോട് ചോദിച്ചു. ഇത്രയും ഒരു സുന്ദരിക്കുട്ടിയെ എൻറെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല ശരിക്കും പറഞ്ഞാൽ ഒരു മാലാഖയാണ് അച്ചു. എന്നിട്ട് എന്തേ അവൾക്ക് ഇതുവരെ ഒരു പ്രണയം പോലും ഇല്ലാഞ്ഞെന്ന്. അങ്ങനെ അപ്പോൾ മായ എന്നോട് പറയുകയുണ്ടായി നിങ്ങൾ ആമ്പിള്ളേരെല്ലാം മണ്ടന്മാരാണ് എന്തെന്നാൽ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കണ്ടാൽ നിങ്ങൾ തന്നെ സ്വയം തീരുമാനിക്കും അവൾ കമിറ്റഡ് ആണെന്ന്.
എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി അങ്ങനെ ഞാൻ മായോട് ചോദിച്ചു നിനക്കും അമൃതക്കും ലൈൻ ഉണ്ടല്ലോ അപ്പോൾ നിങ്ങൾ വിളിച്ചിരിക്കുമ്പോൾ അവൾ ഇതുവരെ നിങ്ങളോട് ചോദിച്ചിട്ടില്ല. പിന്നില്ലാതെ ഒരുപാട് തവണ ചോദിച്ചിട്ടുണ്ട് എന്നിരുന്നാലും അവളോട് ആരെങ്കിലും ഒരുത്തൻ വന്നു പ്രൊപ്പോസ് ചെയ്യുമെന്ന് വിചാരിച്ചിരിക്കുകയാണ് ആ പൊട്ടിപ്പെണ്ണ്. ഞാൻ ഒന്നും നോക്കിയില്ല ഞാൻ മഴയോട് ചോദിച്ചു. എടി ഞാൻ അവളെ പ്രേമിച്ചോട്ടെ. വെറുതെ പറയില്ല വന്ന അന്ന് മുതൽ എനിക്ക് അവളോട് വല്ലാത്തൊരു അടുപ്പം തോന്നിയിരുന്നു.
പക്ഷേ എല്ലാവരെയും പോലെ ഞാനും കരുതി അവൾക്ക് ആരെങ്കിലും കാണും. ഇത് കേട്ടതോടെ മായ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഞാനാണെങ്കിൽ പറയണ്ടായിരുന്നു എന്ന് ചിന്തിച്ചു പോയി. പക്ഷേ അവൾ പറഞ്ഞത് കേട്ട് ഞാൻ ശരിക്കും ഞെട്ടി. എടാ മണ്ടാ അന്ന് അവൾ സംസാരിച്ചപ്പോൾ നീ അവളെ തന്നെ നോക്കി നിന്നപ്പോഴേ എനിക്ക് കാര്യം മനസ്സിലായി.പക്ഷേ ഞാൻ ഇത് അവളോട് പറയുന്നതിനു മുന്നേ തന്നെ അവൾ എന്നോട് ഇങ്ങോട്ട് പറഞ്ഞു. എടീ ആ അർജുൻ എന്നെ വല്ലാത്ത നോട്ടം നോക്കുന്നുണ്ട് എനിക്കും അവനോട് ഒരു ഇതൊക്കെ തോന്നുന്നുണ്ട്.