ഒരു പെണ്ണായത് കൊണ്ടും അത്രമേൽ ഞാൻ നിന്നെ ഇഷ്ടപ്പെട്ടതുകൊണ്ടും. ഞാനായിട്ട് നിന്നെ ദ്രോഹിക്കുന്നില്ല. എന്നെങ്കിലും ഒരു ദിവസം ഇതിൻറെ മറുപടി ദൈവം നിനക്ക് തരുമ്പോൾ നീ ആയിട്ട് പഠിക്കും. കരഞ്ഞുകൊണ്ട് അവളുടെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ചവാൻ തീരുമാനിച്ചാണ് ഞാൻ ഇറങ്ങിത്. പക്ഷേ ജയിച്ചു കാണിക്കണം എന്ന വാശിയും അതിലുപരി എന്നെ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞ അവളുടെ പുച്ഛവും.
എന്നിലെ കളിക്കാരനെ ഉണർത്തുകയായിരുന്നു. അങ്ങനെ ദിവസങ്ങൾ കടന്നുപോകേ പ്ലസ് ടു എക്സാം ഒന്നും പഠിക്കാതെ വെറുതെ അറ്റൻഡ് മാത്രം ചെയ്തു. പ്ലസ് വണ്ണിൽ മാർക്കുള്ളതുകൊണ്ട് മാത്രം ജയിച്ചു. നല്ലൊരു ഗവൺമെൻറ് കോളേജിൽ അഡ്മിഷൻ കിട്ടുമെന്ന് യാതൊരു പ്രതീക്ഷയും എനിക്കില്ലായിരുന്നു. പക്ഷേ എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച എൻറെ വോളിബോൾ.
എനിക്ക് നൽകിയ സ്റ്റേറ്റ് സർട്ടിഫിക്കറ്റ് ൻറെ സഹായത്തോടുകൂടി അറിയപ്പെടുന്ന ഒരു ഗവൺമെൻറ് കോളേജിൽ സ്പോർട്സ് കാറ്റഗറിയിൽ എനിക്ക് അഡ്മിഷൻ ലഭിച്ചു. ബികോമിൻ ആയിരുന്നു എനിക്ക് അഡ്മിഷൻ ലഭിച്ചത്. അങ്ങനെ ആദ്യദിവസം ക്ലാസ്സിൽ പോകാനായി ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി എങ്ങനെയൊക്കെയോ ബസ്സിൽ കയറിപ്പറ്റി കോളേജിൽ എത്തി. കോളേജ് ആയതിനാൽ പറയേണ്ടതില്ലല്ലോ.
എന്നെ കാണാൻ തരക്കേടില്ലാത്തതുകൊണ്ടാവും. കുറച്ച് സീനിയർ ചേച്ചിമാർ വന്നു എന്നെ റാഗ് ചെയ്യാൻ തുടങ്ങി. അതിൽ ഒരുത്തി എന്നോട് ചോദിച്ചു. നിനക്ക് ലവർ ഉണ്ടോ എന്ന് അത് കേട്ടപ്പോഴേ എനിക്ക് ദേഷ്യം വന്നെങ്കിലും സമീപനം പാലിക്കണമല്ലോ ഞാനൊന്നും മിണ്ടാതെ ക്ലാസ്സിലോട്ട് പോയി. അങ്ങനെ സുനൈന എന്ന പേരുള്ള ഒരു മിസ്സ് ക്ലാസ്സിലോട്ട് കയറി വന്നു. ടീച്ചർ സ്വയം പരിചയപ്പെടുത്തി. ഇനിമുതൽ ഞാൻ ആയിരിക്കും നിങ്ങളുടെ ട്യൂട്ടർ എന്നും.
പിന്നെ കുറെ ഉപദേശങ്ങളും. അതിനുശേഷം ഓരോരുത്തരായി പരിചയപ്പെടുത്താനായി മുന്നിലോട്ട് വന്നു പേരും സ്ഥലവും പറഞ്ഞു. അങ്ങനെ ലാസ്റ്റ് ആയിട്ട് മൂന്ന് പെൺകുട്ടികൾ ഒരുമിച്ചു വന്നു. എന്നിട്ട് അവർ മിസ്സിനോട് പെർമിഷൻ വാങ്ങി അവർ ഒരുമിച്ച് പരിചയപ്പെടുത്താം എന്ന് പറഞ്ഞു. മിസ്സ് അത് അനുവദിച്ചു കൊടുത്തു. അങ്ങനെ അതിലൊരുത്തി പറഞ്ഞു എൻറെ പേര് അമൃത. പിന്നെ രണ്ടാമത്തെ ആൾ പറഞ്ഞു എൻറെ പേര് മായ.