ഒന്നും മിണ്ടാതെ മുഖവും വീർപ്പിച്ചു അകത്തേക്ക് പോയി. എനിക്ക് ആണെകിൽ ഒന്നും പിടികിട്ടിയതും ഇല്ല. ഞാൻ ഡ്രസ്സ് മാറാൻ റൂമിൽ ചെല്ലുമ്പോൾ അവൾ കട്ടിലിൽ ഇരുപ്പുണ്ടായിരുന്നു. ഞാൻ ബാഗ് അവിടെ വെച്ചു കൊണ്ട് ബെഡ്ഷീറ്റും എടുത്തു ഹാളിലേക്ക് പോന്നു.
“”അതെ ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട് “”
മാളുവിന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ആകെ രോക്ഷാകുലയായി മാളു.
നല്ല വിശപ്പുണ്ടായി എന്നാലും അവളുടെ മുഖഭാവം കണ്ടട്ട് കഴിക്കാൻ തോന്നുണ്ടായിരുന്നില്ല.
“”എനിക്ക് വേണ്ട “”
“”വേണ്ടകിൽ നേരത്തെ പറഞ്ഞൂടെ ഇത്രയും നേരം മനുഷ്യൻ ഉറക്കമൊഴിച്ചു കാത്തിരുന്നത് വെറുതെ, വൈകും എങ്കിൽ വിളിച്ചു പറഞ്ഞാൽ എന്താ, അങ്ങോട്ട് വിളിച്ചട്ടു ആണെകിലോ സ്വിച്ച് ഓഫ്. ഞാൻ എത്ര വിഷമിച്ചുന്നു അറിയോ എത്ര പേടിച്ചുവെന്നു അറിയോ. അതൊന്നും ആർക്കും അറിയണ്ടല്ലോ “”
മാളുവിന്റെ വാക്കുകൾ എന്റെ ഉള്ളിൽ സന്തോഷത്തിന്റെ ഉറവക്ക് കാരണമായി.
‘ചിലപ്പോൾ തോന്നും
ഇവൾക് എന്നോട് വെറുപ്പാണ് എന്ന്,
ചിലപ്പോൾ എന്നോട് ഇഷ്ടം ആണെന്ന്. ഒരു എത്തും പിടിയും കിട്ടുന്നില്ലാലോ ദൈവമേ’
“”അതെ കഴിക്കുന്നുണ്ടോ അല്ലകിൽ എനിക്ക് ഉറങ്ങണം “”
ഞാൻ ഒരക്ഷരം പോലും പറയാതെ എഴുനേറ്റ് കൈ കഴുകി ടേബിളിനരികിൽ വന്നിരുന്നു. അവൾ വേഗം പ്ലേറ്റ് എടുത്ത് ഭക്ഷണം വിളമ്പി അവളും എന്റെ ഒപ്പം ഇരുന്ന് കഴിച്ചു.
ഞാൻ കഴിച്ചു കഴിഞ്ഞു സോഫയിൽ കയറി കിടന്നു…..
പിന്നീട് ഒരു ആഴ്ചയോളം ഇത് പതിവ് സംഭവം ആയിമാറി. ഓരോ ദിവസം കഴിയും തോറും എനിക്ക് അവളോട് ഉള്ള പ്രണയത്തിന്റെ ആഴം കൂടി കൂടി വന്നു. അവൾ എന്നോട് അടുക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ എത്ര ശ്രമിച്ചെട്ടും അവൾക്ക് എന്നെ ഭർത്താവായി കാണാൻ സാധിക്കുണ്ടായില്ല. എല്ലാദിവസവും ഉറങ്ങുന്നതും ഉണരുന്നതും ഒരു ദിവസം മാളു എന്റെ പഴയ മാളൂട്ടി ആകും എന്നാ വിശ്വത്തോടെ ആയിരുന്നു. പക്ഷെ അതിൽ ഒരു ആഴം ആയ മുറിവ് പറ്റി. ആ മുറിവ് ഒരു സ്വപ്നം ആയിരുന്നു. സ്വപ്നത്തിൽ അവൾ എന്നോട് ചോദിച്ചു.
“”എന്തിനാ