എന്ന് എനിക്ക് തോന്നുന്നില്ല….. അവൻ അത്രക്കും നിന്നെ ഇഷ്ടപെടുന്നുണ്ട് പ്രണയിക്കുന്നുണ്ട്. “”
“”അമ്മേ ഞാൻ…….. “”
“”മോളേ…… വിഷമിക്കാതെ എല്ലാം ശരിയാവും………. പതിയെ എല്ലാം ശരിയാകും “”
അങ്ങനെ രണ്ട് ദിവസത്തിന് ശേഷം മാളുവിനെ ഡിസ്ചാർജ് ചെയ്‌തു, അത് വരയും ഞാൻ മാളുവിന് മുന്നിൽ പോയില്ല എന്തോ അവളെ അഭിമുഖികരിക്കാൻ എനിക്ക് സാധിക്കില്ലായിരുന്നു. കല്ലുമോളും ഒരുപാട് വാശി പിടിച്ചു മാളുവിന്റെ അടുത്ത് പോകാൻ പക്ഷെ ഞാൻ അവളെയും അങ്ങോട്ട് വിട്ടില്ല.
ഞങ്ങൾ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി ഒരു ഫ്രണ്ടിന്റെ കാർ ഞാൻ ഒരു ദിവസത്തേക്ക് വാങ്ങി.പിന്നിൽ കയറാൻ തുനിഞ്ഞ മാളുവിനെ നിർബന്ധിച്ചു അമ്മ മുന്നിൽ കയറ്റി. വേഗം കല്ലു മോൾ മാളുവിന്റെ മടിയിലേക്ക് കയറി ഇരുന്നു. ഞാൻ കാർ മുന്നോട്ട് ഇടുത്തു. ഞങ്ങളുടെ ഇടയിൽ അത്രയും നേരം തളം കെട്ടിക്കിടന്ന മൗനം ഭേദിച്ചത് കല്ലുമോൾ ആയിരുന്നു.
“”അമ്മി…… മോക്ക് ആക്കിരിം മേണം “”
മാളുവിന്റെ കവിളിൽ ഉമ്മവെച്ചുകൊണ്ട് കല്ലു പറഞ്ഞു. കല്ലുമോൾ ഉമ്മ വെച്ച നിമിഷം മാളുവിന്റെ മിഴികൾ നിറഞ്ഞൊഴുകി. മാളു കല്ലുവിനെ ഉമ്മകളാൽ മൂടി. അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു.
ആ സമയം ഞാൻ ഒരു ഐസ്ക്രീം പാർലർ മുന്നിൽ വണ്ടി നിർത്തി അവിടന്ന് 3 ബോൾ ഐസ്ക്രീം വാങ്ങി ഒന്ന് അമ്മക്ക് കൊടുത്തു ബാക്കി മാളുവിന് നേരെ നീട്ടി. അവൾ മടിച്ചു മടിച്ചി എന്റെ കയ്യിൽ നിന്നും അത് വാങ്ങി. അതിൽ നിന്ന് ഒരണം തുറന്ന് മാളൂട്ടി കല്ലുമോൾക്ക് കോരികൊടുത്തുകൊണ്ടിരുന്നു. ഞാൻ വേഗം ഡ്രൈവിംഗ് ചെയ്‌തു. അര മണിക്കൂർ കൊണ്ട് ഞങ്ങൾ ഫ്ലാറ്റിൽ എത്തി. കാർ നിർത്തി ഞാൻ ഇറങ്ങി ഒരു ബാഗുമായി അമ്മയും ഇറങ്ങി. ഐസ്ക്രീം കഴിക്കുന്നതിനിടയിൽ കല്ലുമോളുടെ മുഖതായ ഐസ്ക്രീം മാളു അവളുടെ ഷാൾ കൊണ്ട് തുടച്ചു വൃത്തിയാക്കി അവളുമായി ഇറങ്ങി. ഞാൻ വേഗം മാളുവിന്റെ അടുത്ത് ചെന്നു.
“”മോളേ ഞാൻ എടുത്തോളം “”
“”വേണ്ട…. ഞാൻ… “”
”വയ്യാത്തതല്ലേ ഞാൻ എടുത്തോളാം “”
മാളുവിന്റെ കയ്യിൽ നിന്നും ഞാൻ കല്ലുമോളെ