ചൂട്പറ്റി കിടന്നാലെ ഉറക്കം വരൂ കുറച്ചു ആയി ഞാൻ ഉറങ്ങിയിട്ട് “”
“”അത് മാളു “”
“”ദേ മനുഷ്യാ മരിയാതക്ക് വന്നോ “”
അവൾ എന്നെയും വലിച്ചു റൂമിൽ കൊണ്ടുപോയി.ബെഡിലേക്ക് എന്നെ തള്ളി ഇട്ട് അവളും ബെഡിൽ കയറി കിടന്നു.മാളു അവളുടെ മുഖം എന്റെ മാറിലേക് പൂഴ്ത്തി എന്റെ കഴുത്തിൽ അവളുടെ അധരങ്ങൾ പതിപ്പിച്ചു. ഞാൻ അവളെ വാരിപ്പുണർന്നു.
പെട്ടന്ന് ആണ് ഡോർ തുറന്ന് കല്ലുമോൾ കയറി വന്നത്.
“”മാളൂട്ടി…. കല്ലുമോള് “”
അവൾ എന്റെ ഞെഞ്ചിൽ നിന്നും തലയുയർത്തി കല്ലുമോളെ നോക്കി.
“”അമ്മേടെ മോള് ചാച്ചിയില്ലേ….. “”
“”ഇയ്യ…… മോക്ക് ഉക്കം വന്നില്ല “”
“”വാടാ മോളേ അച്ഛാ ഉറക്കാം “”
കല്ലുമോളെ ഞാൻ എന്റെ നെഞ്ചിൽ ഇടുത്തു കിടത്തി മാളുവിനെ എന്റെ ഞാൻ എന്നിലേക്ക് വലിച്ചടിപ്പിച്ചു. ഞങ്ങൾ മൂന്നുപേരും കെട്ടിപിടിച്ചു കിടന്നു. അവിടന്ന് ഞങ്ങൾ തുടങ്ങുകയായിരുന്നു ഞങ്ങളുടെ ദാമ്പത്യം. എവിടെ നിർത്തിയോ അവിടെ നിന്ന്…….
“”ഒന്ന് പോ അമ്മേ ഞങ്ങൾ രണ്ട്
പേരും മോളും അമ്മേം ഒറ്റക്ക് അതൊന്നും ശരിയാവില്ല……. “”
“”കണ്ണാ വെറും 3 ദിവസത്തെ കാര്യം അല്ലെ മോളേ ഞാൻ നോക്കിക്കോളാം.മാളു മോള് എങ്കിലും ഇവനെ ഒന്ന് പറഞ്ഞു മനസിലാക്ക് “”
“”അമ്മേ എന്നാലും “”
“”ഒരു എന്നാലും ഇല്ല നിങ്ങൾ പോകുന്നു. “”
മൂന്ന് ദിവസത്തെ ടൂർ അതും നമ്മുടെ ഏദൻതോട്ടത്തിലേക്ക് നമ്മുടെ ചാക്കോച്ചന്റെ (രാമന്റെ ഏദൻതോട്ടം ).
തലയുയർത്തി നിൽക്കുന്ന മലകൾക്കിടയിൽ, തിങ്ങി വാഴുന്ന മരങ്ങൾക്കിടയിൽ ഒരു കൊച്ചു തടാകത്തിന്റെ അരികിൽ ഉള്ള ഒരു കൊച്ചു സ്വർഗം. മഞ്ഞും തണുപ്പും ഒപ്പം നമ്മെ മയക്കുന്ന ശാലിന്യസൗധര്യം എടുത്തണിഞ്ഞ പ്രകൃതിയും.
ഇവിടേക്ക് ആണ് ടൂർ. അന്ന് മാളു ഹോസ്പിറ്റലിൽ ആവുന്നതിനു മുന്നേ ആയിരുന്നു ഞങ്ങൾ അവസാനം ആയി ശാരീരികമായി ബന്ധപ്പെട്ടത്. മാളു പഴയത് പോലെ ആയി എന്ന് എന്നോട് പറഞ്ഞു എങ്കിലും അവൾക് അതുപോലെ പൂർണമായും ആവാൻ സാധിച്ചട്ടില്ല. ഞങ്ങൾ പഴയത് പോലെ ആവാൻ വേണ്ടി ആണ് അമ്മ ടൂർ പോകാൻ നിർബന്ധിക്കുന്നത്.
അങ്ങനെ