എനിക്ക് അറിയാൻ പാടില്ലാത്തതുകൊണ്ട് ചോദിക്കുവാ കണ്ണേട്ടന് എന്താ പറ്റിയത് “”
“”എന്ത് പറ്റാൻ “”
“”അല്ല കുറച്ചു ദിവസമായി ഞാൻ കാണുന്നു ഒരു മാറ്റം. എന്നെ ഒഴിഞ്ഞു മാറി നടക്കുന്നു. എന്നോട് സംസാരിക്കാതെ നടക്കുന്നു. രാത്രി ലേറ്റ് ആയി വരുന്നു. ദേ ഇന്നലെ മദ്യപിച്ചു വന്നിരിക്കുന്നു. എന്തിനാ കണ്ണേട്ടാ ഇങ്ങനെ ഒക്കെ “”
“”അത് വെറുതെ തോന്നുന്നത “”
“”അത് ശരിയാണ് എനിക്ക് വെറുതെ തോന്നുന്നത ഏട്ടൻ ഇന്നലെ മദ്യപിച്ചു വന്നതും എനിക്ക് തോന്നിയതാണ് “”
“”അത് ഞാൻ “”
“”എന്താ ഒന്നും പറയാൻ ഇല്ലേ…. എന്തിനാ ഏട്ടാ ഞങ്ങളെ വിഷമിപ്പിക്കുന്നത്, ഞാൻ കാരണം ആണോ ഏട്ടൻ ഇങ്ങനെ ആവുന്നത്. ഞാൻ അന്ന് പറഞ്ഞില്ലേ എനിക്ക് ഏട്ടന്റെ ഒപ്പം ജീവിക്കണം എന്ന് തന്നെയാണ് ആഗ്രഹം ഞാൻ അതിന് എന്റെ മനസിനെ പാകപ്പെടുത്തുവാ…. പക്ഷെ ഏട്ടൻ എന്റെ അടുത്ത് നിന്നും ഒഴിഞ്ഞു മാറുന്നു. എനിക്ക് എന്റെ കണ്ണേട്ടന്റെ പെണ്ണായി തന്നെ ജീവിക്കണം, “”
“”മാളു ഞാൻ അങ്ങനെ ഒന്നും
അല്ല, എനിക്ക് പറ്റണില്ല ഡി ഞാൻ “”
അവൾ എന്നെ ഇറുക്കി പുണർന്നു കൊണ്ട് ചോദിച്ചു.
“”എന്താ ഏട്ടാ…….. ഏട്ടാ വിഷമിക്കാതെ…. ദേ ഇന്ന് ഇപ്പോൾ മുതൽ ഞാൻ കണ്ണേട്ടന്റെ പഴയ മാളുവാ, കല്ലുമോളുടെ അമ്മ കണ്ണേട്ടന്റെ ഭാര്യ. “”
“”മാളു എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് “”
“”എന്താ ഏട്ടാ “”
ഞാൻ അവളുടെ തോളിൽ കിടന്നു കൊണ്ട് അന്ന് കണ്ട സ്വപ്നവും അതോടെ എന്റെ മനസ്സിൽ ഉണ്ടായ സമ്മർദവും എല്ലാം ഞാൻ മാളുവിനോട് തുറന്നു പറഞ്ഞു.
അവളും ഞാനും കുറെ നേരം പൊട്ടി കരഞ്ഞു. അവൾ എന്നെയും കൊണ്ട് റൂമിൽ പോയി എന്നെ മടിയിൽ കിടത്തി ഞാൻ അപ്പോഴും കരയുകയായിരുന്നു. അവൾ എന്റെ മുടിയിഴകളിൽ തലോടി കൊണ്ടിരിക്കുന്നു.
“”കണ്ണേട്ടൻ ഏട്ടൻ അതൊക്കെ മറന്നേക്കു ഞാൻ പറഞ്ഞില്ലേ മാളു കണ്ണേട്ടന്റെ ഭാര്യ ആണ് എന്നും. എനിക്കും അതാണ് ഇഷ്ടം. “”
“”കണ്ണേട്ടാ റൂമിൽ കിടക്കാം””
“”വേണ്ട മാളു ഞാൻ സോഫയിൽ കിടന്നോളാം “”
“”അങ്ങനെ ഇപ്പോൾ സോഫയിൽ കിടക്കണ്ട എനിക്കെ എന്റെ കെട്ടിയോന്റെ