സുഷമ : ഞാൻ ഉറങ്ങാൻ ഇനിയും സമയം എടുക്കും… അതുവരെ ശരത് എനിക്ക് ഒരു കമ്പനി തരൂ… വെയിറ്റ്… ലെറ്റ് മി ടേക്ക് സംതിങ്ങ് ടു ഡ്രിങ്ക്…
ഞാൻ : യാ… ഷുവർ…
എനിക്കു അവരെ ഒഴിവാക്കാനും പറ്റുന്നില്ല. നല്ലൊരു ഡിന്നർ തന്നതല്ലേ. ഇതിനെ ഒന്ന് സുഖിപ്പിച്ചു നിറുത്തിയില്ലെങ്കിൽ കാര്യങ്ങൾ കുഴയും. സുഷമ അകത്തേക്ക് പോയി. ഞാൻ വീണ്ടും തിരിഞ്ഞു നിന്നു വിദൂരതയിലേക്ക് നോക്കി. ഈ പട്ടണം രാത്രി നേരത്ത് ഇങ്ങനെ ഉയരത്തിൽ നിന്നു കാണാൻ നല്ല രസമുണ്ട്. പലതരം വെളിച്ചങ്ങളുടെ ഒരു സങ്കലനം.
സുഷമ : ശരത്…
ഞാൻ നോക്കുമ്പോൾ സുഷമ രണ്ടു വൈൻഗ്ലാസ്സുമായി നിൽക്കുന്നു. ഞാൻ ഒന്ന് വാങ്ങിക്കൊണ്ടു എന്താണെന്ന ഭാവത്തിൽ അവരെ നോക്കി.
സുഷമ : റെഡ് വൈൻ ആണ്…
ഞാൻ : ഓഹ്… അപ്പൊ ഇതാണല്ലേ ഈ സൗന്ദര്യത്തിന്റെ രഹസ്യം…
സുഷമ ഒന്ന് നോക്കി പുഞ്ചിരിച്ചു.
ഞാൻ : സുഷമ വേറെ ഒന്നും കഴിക്കില്ലേ..?
ഞാൻ ഒരു സിപ് നുണഞ്ഞുകൊണ്ടു ചോദിച്ചു.
സുഷമ : യെസ്… ഞാൻ വല്ലപ്പോഴും ഒക്കെ കഴിക്കാറുണ്ട്… ശരത്തിനു ഇപ്പൊ വേണോ??
ഞാൻ : നോ… നോ… ഞാൻ ചുമ്മാ അറിയാൻ വേണ്ടി ചോദിച്ചതാണ്..
തള്ളക്കു എന്നെ കുടിപ്പിച്ചു കിടത്താൻ നല്ല ഇന്റെരെസ്റ്റ് ആണ് ഞാൻ മനസ്സിൽ പറഞ്ഞു.
സുഷമ : ഓഹ്… ഞാൻ ഇടയ്ക്കു ഇതുപോലെ ഇവിടെ ഒറ്റയ്ക്ക് വന്നുനിൽക്കാറുണ്ട്.ടു ഫോർഗെറ്റ് ഓൾ മൈ സ്ട്രെസ്…
ഞാൻ : എന്താ ഒറ്റയ്ക്ക്… മേനോൻ സാർ കമ്പനി തരാറില്ലേ??..
സുഷമ ഒരു ദീർഘനിശ്വാസം എടുത്തുകൊണ്ടു..
സുഷമ : മേനോൻ അത്രയ്ക്ക് റൊമാന്റിക് അല്ല.. അവർക്ക് എപ്പോഴും അവരുടേതായ കാര്യങ്ങൾ
ഉണ്ടാകും.
ഞാൻ : ഓഹ്…
സുഷമ ഒറ്റ വലിക്കു വൈൻ കുടിച്ചു തീർത്തു. എന്നിട്ട് എന്റെ അടുത്തേക്ക് ചേർന്ന് നിന്നു. എന്നോട് ഒട്ടിയാണ് സുഷമ നിൽക്കുന്നത്. എനിക്ക് എന്തോ ഒരു പന്തികേട് ഫീൽ ചെയ്തു തുടങ്ങി.
സുഷമ : ഇന്ന് ശരത്തിനെ ഇൻവൈറ്റ് ചെയ്തത്, സെക്രട്ടറി സുപ്രിയയെ കൂടി പരിചയപെടുത്താൻ കൂടിയാണ്. ഞാൻ ശരത്തിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അവരോടു പറഞ്ഞിട്ടുണ്ട്. ഷീ ഈസ് ഇമ്പ്രെസ്സ്ഡ്.
ഞാൻ : ഓഹ് താങ്ക് യൂ സുഷമ…
ഞാൻ സുഷമയുടെ നേരെ തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു.
ഞാൻ : ഞാൻ നിങ്ങളെയെല്ലാം കുറച്ച് മുൻപേ പരിജയപ്പെടേണ്ടിയിരുന്നു.
സുഷമയുടെ മുഖത്ത് മ്ലാനമായ ഒരു പുഞ്ചിരി മാത്രം. ആ കണ്ണുകൾ എന്റെ കണ്ണുകളിലേക്കു തന്നെ ആഴത്തിൽ നോക്കുന്നുണ്ട്. ആ കണ്ണുകളിലേക്ക് എനിക്ക് നോക്കാൻ കഴിയാത്ത പോലെ. ഞങ്ങളുടെ ശരീരങ്ങൾ തമ്മിൽ അതികം ദൂരമില്ലാതെ. തൊട്ടു തൊട്ടു നിൽക്കുന്നു.
ഞാൻ ഒന്നും തന്നെ ആഗ്രഹിക്കുന്നില്ല. എന്നാൽ സുഷമ എന്തോ എന്നിൽനിന്നും ആഗ്രഹിക്കുന്നപോലെ. ചിലപ്പോൾ ഒരു ആലിംഗനമാകാം. എന്തുതന്നെയായാലും ഞാൻ മുന്നോട്ടില്ലാ. ഒരുപക്ഷെ അത് വലിയൊരു തെറ്റാകും.
ഞാൻ അവരുടെ കണ്ണിൽ നിന്നും നോട്ടം പിൻവലിച്ചു, കയ്യിലെ വൈൻ മുഴുവൻ വലിച്ചു കുടിച്ചു,ഗ്ലാസ്സവിടെ വെച്ചു . നോട്ടം മാറിയതും സുഷമയും സമനിലയിൽ തിരിച്ചെത്തിയപോലെ.
ഞാൻ സുഷമയുടെ കയ്യിൽ കേറിപിടിച്ചു, ആ കൈ എന്റെ രണ്ട് കൈകൾക്കുള്ളിലും അടക്കിപ്പിടിച്ചു.
ഞാൻ : താങ്ക്സ് സുഷമ, എല്ലാത്തിനും….