അപ്പോഴേക്കും ഡൈനിങ്ങ് ഹാളിൽ എല്ലാം റെഡി ആക്കി സുഷമ വിളിച്ചു.
സുഷമ : എന്നാൽ നമ്മുക്ക് കഴിക്കാം??? ഇനി ലേറ്റ് ആകണ്ട…
ഞങ്ങൾ എല്ലാവരും എഴുന്നേറ്റു നേരെ ടേബിളിൽ പോയി ഇരുന്നു. ബോർഡ് മീറ്റിംഗിന് ഇരിക്കുന്നപോലെ മേനോൻ നടുവിൽ ഇരുന്നു, ഞാനും സുഷമയും ഒരു സൈഡിൽ ഇരുന്നു. സുപ്രിയയും സുദര്ശനും അടുത്ത സൈഡിൽ ഇരുന്നു. പ്രെറ്റിയും കുട്ടികളും ബാക്കിയുള്ള സ്ഥലത്തു ഇരുന്നു.
എല്ലാവരും അവരവർക്കു വേണ്ട ഭക്ഷണം വിളമ്പി കഴിച്ചു. സുഷമ എന്നെയും സുപ്രിയയെയും നന്നായി സത്കരിക്കുന്നുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ എല്ലാവരും പരസ്പരം സംസാരിച്ചു, സംസാരിച്ചു കൂടുതൽ അടുപ്പമുള്ളവരെപോലെയായി. എന്തായാലും നല്ല സ്വാദുള്ള ഭക്ഷണമായിരുന്നു, നന്നായി കഴിച്ചു. പ്രെറ്റിയും കുട്ടികളുമായിവരെ നന്നായി അടുത്തു.
അങ്ങനെ ഭക്ഷണം കഴിക്കൽ ചടങ്ങ് കഴിഞ്ഞു. നല്ല സ്വാദുള്ള ഭക്ഷണം ആയിരുന്നു. ഭക്ഷണം കഴിഞ്ഞു ഞാൻ സുഷമയുടെ വീടിന്റെ ബാല്കണിയിൽ നിന്നു സുദര്ശന്റെ കൂടെ അല്പം ബിസിനസ് സംസാരിച്ചു. മേനോൻ കഞ്ചാവടിച്ച കോഴിയെപോലെ തൂങ്ങി തൂങ്ങി നടപ്പുണ്ടായിരുന്നു.
ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ സുഷമയും സുപ്രിയയും വന്നു.
സുപ്രിയ : എന്താണ് നമ്മുക്ക് ഇറങ്ങണ്ടേ???
സുദർശനെ നോക്കി ചോദിച്ചു.
സുഷമ : ഇപ്പൊ തന്നെ പോവാണോ?? കുറച്ച് നേരംകൂടി ഇരുന്നിട്ട് പോകാം…
സുപ്രിയ : ഇല്ല ചേച്ചി അതിനൊന്നും സമയമില്ല… മറ്റന്നാൾ ചേട്ടൻ പോവല്ലേ… ഒരുപാടു പണികൾ ബാക്കി കിടപ്പുണ്ട്.
എന്ത് പണിയാണാവോ… ഈ മനുഷ്യനെ ഇന്നിവൾ കൊല്ലുമോ… ഞാൻ മനസ്സിൽ കരുതി ഉള്ളിൽ ചിരിച്ചു.
സുദർശൻ : അതെ ചേച്ചി, കുറെ പണിയുണ്ട്… അപ്പൊ ശരത്, നമ്മുക്ക് അടുത്ത വരവിനു കാണാം… ചേച്ചി പോട്ടെ….
അയാൾ എന്നോടും സുഷമയോടും കൂടി പറഞ്ഞു.
സുപ്രിയ : ശരത്, ഇറങ്ങട്ടെ….. കാണാം…
ഇപ്പ്രാവശ്യം അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ടാണ് എന്നോട് യാത്ര പറഞ്ഞത്.
സുപ്രിയയും സുദര്ശനും കൂടി പോകാൻ വേണ്ടി അങ്ങ് നടന്നു അവരുടെകൂടെ സുഷമയും, അവർ മേനോൻ സാറിനോടും കൂടി യാത്ര പറഞ്ഞു ഇറങ്ങി. ഞാൻ ആ ബാൽക്കണിയിൽ പുറത്തേക്കും നോക്കി നിന്നു.
എന്താണ് ഇത്രയും ആലോചിക്കാൻ??
സുഷമയുടെ ചോദ്യം കേട്ടാണ് ഞാൻ ആലോചനകളിൽ നിന്നു ഉണരുന്നത്.
ഞാൻ : ഹേയ് ഒന്നുമില്ല… ഓരോന്നിങ്ങനെ….
സുഷമ ബാൽക്കണിയിൽ എന്റെ അടുത്തു വന്നു നിന്നു.
ഞാൻ : യെസ്… പറയാൻ മറന്നു… ഡിന്നർ ഗംഭീരമായിരുന്നു… കുറെ കാലത്തിനു ശേഷം നല്ല ടേസ്റ്റി ആയ ഫുഡ് കഴിച്ചു…താങ്ക്‌സ് സുഷമ…
സുഷമ : ഓഹ് റിയലി… താങ്ക്യു ശരത്… എല്ലാം ഞാൻ തന്നെ ഉണ്ടാക്കിയതാണ്…
ഞാൻ : സുഷമയ്ക്ക് നല്ല കൈപ്പുണ്യം ഉണ്ട്… വളരെ കുറച്ച് പേർക്ക് കിട്ടുന്ന ഒന്നാണ് അത്…
ഞാൻ അത് പറഞ്ഞപ്പോൾ സുഷമയുടെ മുഖം ഒന്ന് വിടർന്നു. സുഷമയും പുഞ്ചിരിച്ചുകൊണ്ട് എന്നെ നോക്കി നിന്നു. രാത്രി സമയം ഒരുപാടു ആയിരിക്കുന്നു. പ്രത്യേകിച്ച് ഒന്നും സംസാരിക്കാൻ ഇല്ലാത്ത പോലെ. ചില നിമിഷങ്ങളുടെ നിശബ്ദത അവിടെ നിറഞ്ഞു. അത് മറികടന്നു ഞാൻ തന്നെ ചോദിച്ചു…
ഞാൻ : ഓഹ്… ടൈം ഈസ് ഗേറ്റിങ് ലേറ്റ്… എന്നാൽ ഞാൻ ഇറങ്ങട്ടെ സുഷമ…
സുഷമ : എന്താ ഇത്ര തിരക്ക്… കുറച്ച് നേരംകൂടി ഇരിക്കൂ…
ഞാൻ : അല്ല… നിങ്ങള്ക്ക് ഉറങ്ങണ്ടേ… ഗസ്റ്റ് എല്ലാം പോയല്ലോ… ഇനി ഞാൻ നിന്നു സമയം കളയുന്നില്ല…
സുഷമ : ഞങ്ങൾ ലേറ്റ് ആകുന്നതു പതിവാണ്… പിന്നെ മേനോൻ ഇന്ന് ഓഫ് ആണ്… ആരോടും പറയാതെ പോയി കിടന്നു… പ്രെറ്റി ടൂ…
സുഷമ പറഞ്ഞു നിറുത്തി… എല്ലാരും ഉറങ്ങിയെങ്കിൽ എന്നെ എന്തിന് പിടിച്ച് നിറുത്തണം… തള്ളക്കു എന്തെങ്കിലും ദുരുദ്ദേശം ഉണ്ടോ… മനസ്സിൽ എന്തൊക്കെയോ കിടന്നു കുഴഞ്ഞു
ഞാൻ : വെറുതെയല്ല മേനോൻ സാറിനെ കാണാത്തതു.
ഞാൻ വെറുതെ പറഞ്ഞു.