ഞാൻ : എന്നാ ഇനി വൈകുന്നില്ല… ഞാൻ ഇറങ്ങട്ടെ…
ഞാൻ ചെറിയമ്മയോടു യാത്ര പറഞ്ഞു. ചെറിയമ്മ ചിരിച്ചുകൊണ്ട് ശെരിയെന്നു തലയാട്ടി. ഞാൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങി. ഞാൻ വണ്ടിയിൽ കയറി അവിടുന്ന് തിരിച്ചു. ഇപ്പൊ ചെറിയമ്മ ഓക്കേ ആണ്. അതുമതി വിഷമിച്ച മുഖം കണ്ടു ഇറങ്ങിയാൽ പിന്നെ സമാധാനം ഉണ്ടാകില്ല.
ഞാൻ വണ്ടിയിൽ ഫ്‌ളാറ്റിലേക്ക് പൊയ്ക്കൊണ്ടിരുന്നു. പോകുന്ന വഴി ഇടക്ക് വെച്ചു മഴ പെയ്യാൻ തുടങ്ങി. ആദ്യം ചെറുതായി ചാറി തുടങ്ങിയ മഴ പിന്നീട് കാറ്റും ഇടിയും ആയി കൂടുതൽ ശക്തി പ്രാപിച്ചു. കാഴ്ചകൾ വ്യക്തമല്ലെങ്കിലും ഞാൻ കൂടുതൽ സമയമെടുത്ത് എങ്ങനെയൊക്കെയോ പതിയെ ഓടിച്ചെത്തിച്ചു.
നേരം ഒരുപാടു വൈകിയതുകൊണ്ടു ബേസ്‌മെന്റിൽ എനിക്ക് പാർക്കിംഗ് കിട്ടിയില്ല. ഞാൻ വണ്ടിയെടുത്തു പുറത്ത് ഒരുഭാഗത്തു പാർക്ക് ചെയ്തു. വണ്ടിയിൽ ഉള്ള കുടയെടുത്തു ഞാൻ ഫ്ലാറ്റിലേക്ക് നടന്നു.
ഞാൻ ഫ്ലാറ്റിന്റെ മുൻവശത്തു എത്തിയതും സുഷമ അവിടെ നിൽപ്പുണ്ടായിരുന്നു. രാവിലെ എനിക്ക് അയച്ചുതന്നെ ഫോട്ടോയിൽ ഉള്ള സാരി തന്നെയാണ് ഉടുത്തിരുന്നത്. ഇപ്പൊ വന്നു കേറിയുള്ളു തോന്നുന്നു. എന്നെ കണ്ടതും എന്റെ അടുത്തേക്ക് വന്നു.
ഞാൻ : അല്ല… എന്താ ഇവിടെ നിൽക്കുന്നത്.??
എന്നെ കണ്ടതും സുഷമയുടെ മുഖത്ത് ഒരു പ്രകാശം വന്നത് പോലെ.
സുഷമ : താങ്ക് ഗോഡ്… ശരത്തിനെ കണ്ടത് നന്നായി…
ഞാൻ : എന്ത് പറ്റി?? കണ്ടിട്ട് ഇപ്പൊ വന്നു കയറിയതേ ഉള്ളു തോന്നുന്നു.
സുഷമ : അതെ… ഇപ്പൊ വന്നുള്ളൂ… റൂമിൽ ചെന്നപ്പോൾ ആണ് എന്റെ ബാഗും ഫോണും കാറിൽ വെച്ചു മറന്നത് ഓർമ വന്നത്. അപ്പൊ തന്നെ കീ എടുത്തു ഇറങ്ങി പക്ഷെ കുടയെടുക്കാൻ മറന്നു. ഡ്രൈവ് ചെയ്തതുകൊണ്ട് മേനോൻ ടയേർഡ് ആണ്. അതുകൊണ്ട് മേനോനെ വിളിച്ചില്ല. ഒരു കുടയെടുക്കാൻ സെക്യൂരിറ്റിയെ
നോക്കിയിട്ട് അവരെയും കാണുന്നില്ല. തിരിച്ചു മേലേ പോയി കുടയെടുക്കാൻ നിൽക്കുമ്പോളാണ് ശരത്തിനെ കണ്ടത്.
ശരത് : അതിനെന്താ, കീ തന്നാൽ ഞാൻ പോയി എടുത്തുകൊണ്ടു വരാം.
സുഷമ : അതുവേണ്ട… കുട ഒന്ന് തന്നാൽ ഞാൻ പോയി എടുത്തുകൊള്ളാം. ലേറ്റ് ആയതുകൊണ്ട് താഴെ പാർക്കിങ് കിട്ടിയില്ല… പുറത്താ വണ്ടി കിടക്കുന്നതു.
ഞാൻ : കുട തരാം, ഒറ്റയ്ക്ക് പോകണ്ട ഞാനും കൂടി വരാം… അവിടെ വെളിച്ചം കുറവാ കൂടാത്തതിന് നല്ല മഴയും.
സുഷമ : ശരത്തിനു ബുധിമുട്ടില്ലെങ്കിൽ. നമ്മുക്ക് പോകാം.
ശരത് : എന്ത് ബുധിമുട്ടു… വാ…
ഞാൻ കുട നിവർത്തി ശുഷമ എന്റെ അടുത്തേക്ക് ചേർന്നു നിന്നു. ഞങ്ങൾ പതിയെ മഴയിലേക്ക് ഇറങ്ങി. ശക്തമായ മഴയാണ്, മഴ പെയ്യുന്ന ശബ്ദം തന്നെ ആകെ ബഹളമയം. രണ്ടുപേർക്കു നിൽക്കാനുള്ള സ്ഥലമൊന്നും കുടക്കകത്തില്ല ചെറുതായി നനയുന്നുണ്ട് എന്നാലും ശുഷമയെ നനയാതെ ഞാൻ ശ്രദ്ധിച്ചു. ഞങ്ങളുടെ ദേഹങ്ങൾ പരസ്പരം മുട്ടിയുരുമ്മിയാണ് നടക്കുന്നത്. സുഷമ ഒരു കൈകൊണ്ടു എന്റെ ചുമലിൽ എത്തിപിടിച്ചു എന്നിലേക്ക് ചേർന്നാണ് നടക്കുന്നത്.
ഞാൻ : എന്ത് പറ്റി കല്യാണം കഴിഞ്ഞ് വരാൻ ലേറ്റ് ആയതു??
സുഷമ : അടുത്ത ബന്ധുക്കളുടെ കല്യാണമല്ലേ… നേരത്തെ ഇങ്ങു പോരാൻ പറ്റില്ലല്ലോ… എല്ലാം കഴിയുമ്പോളേക്കും ഒരുപാടു സമയമായി. പിന്നെ മഴയും, പതുക്കെയാ ഇങ്ങെത്തിയത്.