സുഷമ : ഓക്കേ, ഞാൻ ഒരാളെ കൂടി ശരത്തിനു ഇൻട്രൊഡ്യൂസ് ചെയ്യാം.
എന്ന് പറഞ്ഞു സുഷമ അകത്തേക്ക് പോയി.
മേനോൻ : ഞങ്ങൾ ചെറുതായി ഒന്ന് തുടങ്ങിയിരുന്നു. ശരത് കഴിക്കുമല്ലോ അല്ലെ? ഒരു ഡ്രിങ്ക് ഒഴിക്കട്ടെ??
ഞാൻ അപ്പോഴാണ് ടീപ്പോയിൽ നിരത്തിവെച്ചിട്ടുള്ള കുപ്പികൾ എല്ലാം ശ്രദ്ധിക്കുന്നത്.
ഞാൻ : യാ… ഷുവർ… അതിനെന്താ…
മേനോൻ ഗ്ലാസ്സുകളിൽ മദ്യം പാർന്നു നൽകി, ഞങ്ങൾ ചീർസ് പറഞ്ഞു കഴിച്ചു തുടങ്ങി.
അപ്പോഴേക്കും സുഷമ അകത്തുനിന്നു ഒരു സ്ത്രീയെയും കൂട്ടി അങ്ങോട്ട് വന്നു. കാണാൻ നല്ല ഭംഗി ഒക്കെയുണ്ട്. നല്ല ഭംഗിയുള്ള ഒരു ചുരിദാർ ആയിരുന്നു വേഷം.
സുഷമ : ശരത്, ഇതാണ് നമ്മുടെ ഫ്ലാറ്റിന്റെ അസോസിയേഷൻ സെക്രട്ടറി, സുപ്രിയ സുദർശൻ. ദി യങ്, എനെർജറ്റിക് ആൻഡ് എലഗന്റ് സെക്രട്ടറി വീ ഇവർ ഗോട്ട്.
സുഷമ നന്നായി പൊക്കിയടിക്കുന്നുണ്ട് സെക്രെട്ടറിയെ. ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ച മുഖത്തോടു കൂടി.
ഞാൻ : ഓഹ്… നൈസ് ടു മീറ്റ് യൂ.. ആം ശരത്…
ഞാൻ സംസാരിക്കുന്നതിനു ഇടയിൽ കയറി സുഷമ. സുപ്രിയക്ക് വലിയ ഭാവമാറ്റങ്ങൾ ഒന്നും തന്നെയില്ല.
സുഷമ : ശരത്തിനെ കുറിച്ച് ഞാൻ പറഞ്ഞിട്ടുണ്ട്. പിന്നെ ഞങ്ങൾക്ക് ഇവിടെ ഏറ്റവും അടുപ്പമുള്ള ഫാമിലിയാണ് ഇവർ. സുദർശൻ സാർ നാളെ കഴിഞ്ഞു തിരിച്ചു പോവുകയാണ്. അതുകൊണ്ടാണ് ഇന്ന് ഇങ്ങനെ ഒരു പാർട്ടി പ്ലാൻ ചെയ്തത്. ഇപ്പൊ ശരത്തും ഞങ്ങളുടെ ഫ്രണ്ട് ആണല്ലോ.
ഞാൻ : വളരെയധികം സന്തോഷം, നിങ്ങളുടെ എല്ലാം കൂടെ എന്നെയും ഉൾപ്പെടുത്തിയതിന്.
സുഷമ : ഒക്കെ ഗയ്‌സ്, നിങ്ങൾ കണ്ടിന്യൂ ചെയ്യ്… ഞങ്ങൾ ഡിന്നർ റെഡി ആക്കാം.
മേനോൻ സാർ വീണ്ടും ഒരു റൗണ്ട് കൂടി ഒഴിച്ചു.
ഞാൻ : സുദർശൻ സാർ വിദേശത്ത് ബിസിനസ് ആണോ??
സുദർശൻ : അതെ, കൺസ്ട്രക്ഷൻ ആണ് ആൻഡ് ഹോട്ടൽ. ശരത് എന്താ പുറത്തൊന്നും ട്രൈ ചെയ്യാതെ ഇവിടെ ഒതുങ്ങിക്കൂടി നിൽക്കുന്നത്.?
ഞാൻ : എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നതിനേക്കാൾ കൂടുതൽ എനിക്ക് ഇവിടിരുന്നു സമ്പാദിക്കാൻ കഴിയുന്നുണ്ട്. അതാണ് മെയിൻ റീസൺ പിന്നെ നമ്മുക്ക് എല്ലാത്തിനും ഒരു ഫ്രീഡം ഉണ്ട്. നമ്മുടെ ലൈഫ് എവിടെയും വേസ്റ്റ് ആകുന്നില്ല. നമ്മുക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കിലും അത് ചെയ്യുക അത്രേ ഉള്ളു. അല്ലെ മേനോൻ സാർ??
ഞാൻ മേനോൻ സാറിനോട് വെറുതെ ചോദിച്ചു.
മേനോൻ : യെസ് ഹി ഈസ് അബ്സോലൂറ്റിലി റൈറ്റ്…
മേനോൻ അല്പം ഫിറ്റ് ആണെന്ന് സംസാരത്തിൽ നിന്ന് മനസിലായി.
ഞാൻ : സാർ ഇനി പോയാൽ, തിരിച്ചു എപ്പോഴാ???
സുദർശൻ : അതൊന്നും പ്ലാൻഡ് അല്ല… ഒഴിവ് കിട്ടുമ്പോൾ വരും…